Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടെ ആരാധിക്കുന്നത് RNJ 7773 350 സിസി റോയൽ എൻഫീൽഡിനെ; അറിയാം ബുള്ളറ്റ് ബാബ ക്ഷേത്രത്തിനെക്കുറിച്ച്

റോയൽ എൻഫീൽഡ് ബുള്ളറ്റിനായി സമർപ്പിച്ചിരിക്കുന്ന രാജസ്ഥാനിലെ ക്ഷേത്രത്തെക്കുറിച്ച് കേട്ടുകാണില്ലേ, എന്താണ് ആ ആരാധനാലയത്തിന് പിന്നിലെ കൗതുകരമായ കഥ എന്ന് അറിഞ്ഞാലോ. ബുള്ളറ്റ് ബാബ ക്ഷേത്രം എന്ന് വിളിക്കപ്പെടുന്ന പ്രശസ്തമായ ഈ ക്ഷേത്രത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാ​ഗത്തുനിന്നും ആളുകൾ എത്താറുണ്ട്. RNJ 7773 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളാണ് ക്ഷേത്രത്തിലെ 'ദൈവം'.

പാലിക്കിന് 20 കിലോമീറ്റർ മുമ്പും ജോധ്പൂരിന് 53 കിലോമീറ്റർ മുമ്പും ചോട്ടില ഗ്രാമത്തിലാണ് ഓം ബന്ന ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം. ജോധ്പൂരിനെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന NH62ൽ, പാലി പട്ടണത്തിന് 53 കിലോമീറ്റർ മുമ്പ്, ഒരു ദൈവമില്ലാത്ത ഒരു ആരാധനാലയം വസിക്കുന്നു! എന്നിട്ടും, എല്ലാ വർഷവും, നിരവധി ആളുകൾ 350 സി സി റോയൽ എൻഫീൽഡ് ബുള്ളറ്റ് ദൈവത്തിന് പ്രാർത്ഥന അർപ്പിക്കുന്നു - (RNJ 7773),'' ആദിത്യ കൊണ്ടവാർ എന്ന ആൾ എക്സിൽ എഴുതി.

Bullet

ബുള്ളറ്റ് ബാബ ക്ഷേത്രം എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലേക്ക് പുതിയ ബൈക്ക് വാങ്ങി യുവാക്കൾ എത്തുന്നു. അല്ലെങ്കിൽ റോഡുകളിൽ തങ്ങളുടെ ഭർത്താക്കന്മാർ സുരക്ഷിതരാവാനായി അനു​ഗ്രഹത്തിനായി സ്ത്രീകൾ എത്തും. ആരാധനാലയത്തിന് സമീപം ഒരു മരമുണ്ട്. അതിന് ചുറ്റും ആളുകൾ ചുവന്ന നൂലൂകൾ കെട്ടുന്നു. ഇത് ബുള്ളറ്റ് ബാബയിൽ ഉള്ള അവരുടെ വിശ്വാസത്തെ പ്രതീകപ്പെടുത്തുന്നു എന്നാണ് പറയുന്നത്.

പ്രാദേശിക ഐതീഹ്യമനുസരിച്ച് 1988 ൽ അപകടത്തിൽ ഓം സിം​ഗ് റാത്തോഡ് മരിച്ച സ്ഥലത്താണ് ഈ ദേവാലയം നിർമ്മിച്ചിക്കുന്നത്. ലോക്കൽ പോലീസ് ഇദ്ദേഹത്തിന്റെ ബുള്ളറ്റ് ബൈക്ക് കസ്റ്റഡിയിലെടുത്തെങ്കിലും അടുത്ത ദിവസം തന്നെ ബൈക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായി. അപകടം നടന്ന അതേ സ്ഥലത്ത് ആ ബൈക്ക് കാണുകയും ചെയ്തു.

പോലീസ് വീണ്ടും ഈ ബുള്ളറ്റ് കൊണ്ടുപോയി എന്നാൽ വീണ്ടും ഇത് അപകട സ്ഥളത്ത് എത്തി എന്നാണ് പറയുന്നത്. ഇതിന് പിന്നാലെയാണ് ഈ ക്ഷേത്രം പണിയാൻ തീരുമാനിക്കുന്നത്. ബുള്ളറ്റ് ബാബ യാത്രക്കാരെ അപകടത്തിൽ നിന്ന് രക്ഷിക്കുന്നവെന്നാണ് വിശ്വാസം. പുതിയ വാഹനം വാങ്ങിയാൽ ബുള്ളറ്റ് ബാബവയുടെ അടുത്തേക്ക് നിരവധി പേർ വരാറുണ്ട്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+