ഗൂഗിള്‍ സര്‍ക്കാര്‍ ഓഫീസ് പോലെയാണോ? 9 മുതല്‍ 5 വരെയാണോ ഡ്യൂട്ടി, ജോലി സമയം ഇങ്ങനെ
കാലിഫോര്‍ണിയ: ഗൂഗിളില്‍ എത്ര സമയം ജോലിയുണ്ടാവും. കൃത്യമായ ഒരു സമയക്രമം ഉണ്ടെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ അത് സാധാരണ പലയിടത്തുമുള്ള പന്ത്രണ്ട് മണിക്കൂര്‍ ജോലിയുണ്ടോ? എന്നാല്‍ ഗൂഗിള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സമാനമാണ് എന്നതാണ് പറഞ്ഞ് വരുന്നത്. നേരത്തെ ഇന്‍ഫോസിസ് നാരായണ മൂര്‍ത്തി ആഴ്ച്ചയില്‍ 70 മണിക്കൂര്‍ ജോലിയെടുക്കണമെന്ന് പറഞ്ഞിരുന്നു.
ഇതിന് വ്യാപകമായ വിമര്‍ശനം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഗിളില്‍ എത്ര സമയം ജോലിയുണ്ടെന്ന കാര്യം ചര്‍ച്ചയായിരിക്കുന്നത്. ഗൂഗിളില്‍ ജോലി സമയത്തിന് കൃത്യതയുണ്ടെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഗിള്‍ ജീവനക്കാര്‍ ഒരു ദിവസം എട്ട് മണിക്കൂറാണ് ജോലിയെടുക്കേണ്ടത്. ഇതാണ് സാധാരണ ഗൂഗിളിലെ ജോലി സമയം എന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് ചിലപ്പോള്‍ നീളുന്ന സാഹചര്യം ഉണ്ടാവാമെന്നാണ് ഗൂഗിള്‍ ജീവനക്കാരെ അറിയിക്കുന്നത്.

സിഎന്‍ബിസി ഗൂഗിളിന്റെ ഇന്റേണല്‍ മെമോയിലുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസം കുറച്ച് മണിക്കൂറുകള്‍ മാത്രം ജോലിയെടുക്കുകയും, ആഴ്ച്ചയില്‍ കൂടുതല്‍ ദിനങ്ങളില്‍ ജോലി ചെയ്യുകയും വേണമെന്നാണ് ഗൂഗിളിന്റെ തീരുമാനം. അതേസമയം ഗൂഗിളില്‍ ശമ്പളം വാങ്ങുന്ന എല്ലാ ജീവനക്കാരും നിത്യേന എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു ദിനം ജോലിയെടുക്കാറുണ്ടെന്ന് ഗൂഗിളിന്റെ എച്ച്ആര്‍ പ്രതിനിധി പറയുന്നു.
ഫുള്‍ടൈം ജീവനക്കാരായി ആരുമില്ലെന്നാണ് എച്ച്ആര്‍ വിഭാഗം പറയുന്നത്. കൃത്യമായ സമയം ഇതിനുണ്ട്. ഒരു ടൈം ഷെഡ്യൂള്‍ വെച്ച് പൂര്‍ണമായും കാര്യങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്നും ഗൂഗിള്‍ എച്ച്ആര്‍ പ്രതിനിധി പറയുന്നു. അതേസമയം ഗൂഗിള്‍ നിരവധി കാര്യങ്ങള്‍ പ്ലാന്‍ ചെയ്താണ് മുന്നോട്ട് പോകുന്നത്. വര്‍ക്ക്‌ലോഡുകള്‍ കുറയ്ക്കാനുള്ള മാര്‍ഗം ഗൂഗിള്‍ സ്വീകരിക്കുന്നുണ്ട്.
പക്ഷേ കൃത്യമായ സമയത്തില്‍ നോക്കി കാര്യങ്ങള്‍ ചെയ്താല്‍ അത് മൊത്തം പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. നിരവധി പ്രൊഡക്ടുകള്‍ ഗൂഗിള്‍ പുറത്തിറങ്ങുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍ വര്‍ക്ക് ഫോഴ്‌സ് കുറഞ്ഞാല്‍ അത് കമ്പനിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് കൃത്യമായ ഒരു ബാലന്‍സിംഗാണ് ഗൂഗിളില്‍ ഉള്ളത്.
ഗൂഗിള്‍ വക്താവ് കോര്‍ട്ടനി മെന്‍സിനിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ഫ്‌ളെക്‌സിബിളായ ഷെഡ്യൂളുകള്‍ ആവശ്യപ്പെടാമെന്ന് മെന്‍സിനി പറയന്നു. എന്നാല്‍ ടീമിലെ റോളും, ഏത് ടീമിലാണ് ജോലിയെടുക്കുന്നത് എന്നതിനെയും ആശ്രയിച്ചാവും ഇതില്‍ തീരുമാനമുണ്ടാവുക.
ഡെഡ്‌ലൈനുകള്‍ പൂര്‍ത്തിയാക്കാന്‍ ഗൂഗിളില്‍ ഒരാഴ്ച്ചയില്‍ നാല്‍പ്പത് മണിക്കൂറില്‍ അധികം ജോലി ചെയ്യുന്നവരുണ്ട്. കൃത്യമായി യൂസര്‍മാര്‍ക്ക് പ്രൊഡക്ടുകള്‍ എത്തിക്കാനും, ടീമംഗങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ജോലിയെടുക്കാനും തയ്യാറായവര്‍ ആണിതെന്ന് മെന്‍സിനി വ്യക്തമാക്കി. ആഴ്ച്ചയില്‍ അഞ്ച് ദിവസമാണ് ജീവനക്കാര്‍ ജോലിയെടുക്കേണ്ടത്. എട്ട് മണിക്കൂര്‍ തന്നെ അങ്ങനെ വരുമ്പോള്‍ ജോലിയെടുക്കണം.












Click it and Unblock the Notifications