ഒന്നര മണിക്കൂര്‍ മൊബൈല്‍ ഇല്ല, ടിവി ഇല്ല, ഈ ഗ്രാമത്തില്‍ നിയമങ്ങള്‍ വൈറല്‍, കാരണം ഇതാണ്!!
മുംബൈ: മൊബൈല്‍ ഫോണോ ടെലിവിഷനോ ഇല്ലാത്ത ഒരു മണിക്കൂറൊക്കെ ചെലവിട്ട ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരിക്കും. നമ്മുടെ യുവ തലമുറയെ ഇത് വല്ലാതെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ സംഗ്ലിയിലുള്ള മൊഹിതെ വാദ്ഗാവ് എന്ന ഗ്രാമം ഇതില്‍ നിന്നെല്ലാം വ്യത്യസ്ത ഒരു തീരുമാനവുമായി വന്നിരിക്കുകയാണ്.
അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും, മൊബൈല്‍ ഫോണും, ടിവിയും, പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള കാര്യങ്ങളാണ് ഈ ഗ്രാമം സ്വീകരിച്ചിരിക്കുന്നത്. എല്ലാ വൈകുന്നേരങ്ങളിലും ഇവരുടെ ഗ്രാമത്തിലെ എല്ലാ വീടുകളും മൊബൈല്‍ ഫോണുകളും, ടിവിയും സ്വിച്ച് ഓഫാക്കി വെക്കും.

ഒന്നര മണിക്കൂര്‍ നേരത്തേക്കാണ് ഈ പ്രക്രിയ തുടരുക. ഇതൊക്കെ സാധ്യമാകുമോ എന്നാണ് പലരുടെയും സംശയം. എന്നാല്‍ യാതൊരു സംശയങ്ങള്‍ക്കും ഇടനല്‍കാതെ ഈ ഗ്രാമവാസികള്‍ ഇക്കാര്യം നടപ്പാക്കുകയും ചെയ്തു. കുട്ടികള്‍ പോലും ഇതെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. കുട്ടികളുടെയും, യുവാക്കളുടെയും സുരക്ഷയ്ക്കായിട്ടാണ് ഈ നടപടികള്‍.
നിരന്തരം മൊബൈല്‍ ഫോണും, ടിവിയും ഉപയോഗിക്കുന്നതിലൂടെ ഗ്രാമത്തിലെ യുവജനത അതിന് അടിമയമാവും. അതിനെ പ്രതിരോധിക്കാനാണ് ഈ ഈ നിയമം. ഗ്രാമവാസികളെല്ലാം അതിനെ പിന്തുണച്ചു. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, പുസ്തകങ്ങള്‍ വായിക്കാനും ഈ സമയം ഉപയോഗിക്കാം.
ഈ നിയമം വന്‍ വിജയമായിരിക്കുകയാണ്. സ്ത്രീകളും, വിദ്യാര്‍ത്ഥികളും, കൂടുതല്‍ വായനയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇവരുടെ നിത്യേനയുള്ള പരിപാടികളെല്ലാം കഴിഞ്ഞാണ് ഇവര്‍ വായനയില്‍ ശ്രദ്ധിക്കുന്നത്. അതേസമയം ഇതിനെല്ലാം ഒരു കാരണമുണ്ട്. മൊഹിതെ വാഡേഗാവില്‍ ആകെ താമസക്കാര്‍ 3105 പേരാണ്.
കൊവിഡിനെ തുടര്‍ന്ന് ഗുരുതരമായ കാര്യങ്ങളാണ് കുട്ടികളുടെ ജീവിതത്തില്‍ സംഭവിച്ചത്. ഇവരുടെ വിദ്യാഭ്യാസം അടക്കം താളം തെറ്റി. ഇവിടെ നിന്നുള്ള ഭൂരിഭാഗം കുട്ടികളും വിദ്യാഭ്യാസം തുടരാനാവാത്ത സാഹചര്യമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് ഈ ഗ്രാമത്തിലെ സര്‍പഞ്ചിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ യോഗം ചേരുകയും വിവിധ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഗ്രാമത്തിലെ സ്ത്രീകളാണ് സാഹചര്യങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെയാണ് കുട്ടികള്‍ക്ക് എല്ലാ ദിവസവും ഒന്നര മണിക്കൂര്‍ പഠിക്കാനായി മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഗ്രാമത്തിലെ ക്ഷേത്രത്തിന് മുമ്പില്‍ ഒരു സൈറന്‍ ശബ്ദമുണ്ട്. കുട്ടികള്‍ക്ക് പഠിക്കാനുള്ള സമയമായാല്‍ അത് മുഴങ്ങും.
വൈകീട്ട് ഏഴ് മണിക്കാണ് ഇത് മുഴങ്ങുക. ഈ സമയം കുട്ടികള്‍ വീടുകളിലേക്ക് പഠിക്കാനായി മടങ്ങും. ഈ സമയം അമ്മമാര്‍ക്കും കുട്ടികളെ പഠിപ്പിക്കാനായി ഉപയോഗിക്കാം. അമ്മമാരും കുട്ടികള്‍ക്കൊപ്പം ഈ സമയം പഠിക്കാനായി ഉപയോഗിക്കും. എട്ടര മണിവരെ ഇത്തുടരും. ഈ സമയം മൊബൈല്‍ ഫോണുകളും, ടിവികളും പ്രവര്‍ത്തിപ്പിക്കുകയേയില്ല. രാജ്യത്തിനായി 15 വിപ്ലവകാരികളെ സമ്മാനിച്ച ഗ്രാമമാണിത്. സ്വാതന്ത്ര്യത്തിന്റെ ഭാഗമായിരുന്നു ഇവര്‍.












Click it and Unblock the Notifications