വിവാഹമോചനത്തിന് ഈ പ്രമുഖർ ഭാര്യമാർക്ക് നൽകിയ ജീവനാംശം എത്രയാണെന്നോ? ശരിക്കും ഞെട്ടും!!
മുൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും തമ്മിലുള്ള വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ ചർച്ചയായിരുന്നു ഷോയ്ബ് വീണ്ടും വിവാഹിതനാവുകയും ചെയ്തു, ഇതിന് പിന്നാലെയാണ് ഷോയ്ബ് സാനിയ മിർസയ്ക്ക് കൊടുക്കേണ്ട ജീവനാംശത്തെ കുറിച്ചും സജീവ ചർച്ച ആരംഭിച്ചത്.
പാക്കിസ്താനിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് ഷോയ്ബ്. ഇദ്ദേഹത്തിന്റെ ആകെ ആസ്തി 28 മില്യൺ ഡോളറാണെന്നാണ് പറയുന്നത്. അതായത് ഏകദേശം 232 കോടി രൂപ. വലിയൊരു തുക ഷോയ്ബ് ജീവനാംശം നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇതോടെ മുൻപ് നടന്ന പ്രമുഖരുടെ ഡിവോഴ്സിനെക്കുറിച്ചും അവർ നൽകിയ ജീവനാംശത്തെക്കുറിച്ചും വീണ്ടും സജീവമായ ചർച്ച തുടങ്ങി.

ഏറ്റവും ചെലവേറിയ വിവാഹ മോചനങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം:
ബിൽഗേറ്റ്സും മെലിൻഡ ഗേറ്റ്സും:
മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെയും ഭാര്യയുടെയും വിവാഹ മോചനം ആണ് ഏറ്റവും ചെലവേറിയ വിമാഹ മോചനം. 2021 ൽ മെലിൻഡ ബിൽഗേറ്റ്സുമായി ബന്ധം പിരിഞ്ഞു. വിവാഹമോചന സമയത്ത് മിലിൻഡയ്ക്ക് 76 ബില്യൺ ഡോളർ അതായത് 631000 കോടി രൂപയാണ് നൽകിയത്.
ജെഫ് ബെസോസും മക്കെൻസി സ്കോട്ടും:
ആമസോൺ സ്ഥാപകനും സി ഇ ഒയുമായി ജെഫ് ബെസോസും ഭാര്യയും ബന്ധം വേർപെടുത്തുമ്പോൾ മക്കെൻസിക്ക് ആമസോണിൽ 36 ബില്യൺ അതായത് ലക്ഷം കോടി രൂപയാണ് നൽകിയത്.
അലക്സ് വൈൽഡൻ സ്റ്റൈനും ജോസെലിൻ വൈൽഡൻസ്റ്റൈനും: 1999 ൽ ആണ് ശതകോടീശ്വരനായ അലക് വിൽഡൻസ്റ്റീൻ വിവാഹമോചനം നേടിയത്. 3. 8 ബില്യൺ ഡോളർ അതായത് 31000 കോടി രൂപയാണ് ജീവനാംശം നൽകിയത്.
കിം കർദാഷിയാനും കാനി വെസ്റ്റും: ഹോളിവുഡ് താരം കർദാൽഷിയന്റെയും കാനി വെസ്റ്റിന്റെയും വിവാഹ മോചനത്തിൽ വലിയ തുകയാണ് ഭാര്യയ്ക്ക് നൽകിയത്. 2. 7 ബില്യൺ ഡോളറാണ് നൽകിയത്. ഏകദേശം 22000 കോടി രൂപയാണ് നൽകിയത്.
റൂപർട്ട് മർഡോക്കും അന്നയും:
1999 ൽ ആണ് ഇവരുടെ വിവാഹ മോചനം നടന്നത്. 1. 7 ബില്യൺ ഡോളർ ( 14000 കോടിയാണ് ) ജീവനാംശമായി നൽകിയത്.












Click it and Unblock the Notifications