Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് ആ ഭീമൻ മൈക്ക്! ലോകത്തിലെ ഏറ്റവും വലുപ്പമുള്ള മൈക്ക് ഈ രാജ്യത്ത്; ഉയരം എത്രയാണെന്നോ!

മൈക്രോ ഫോൺ, എല്ലാവർക്കും അറിയാവുന്ന ഒരു സാധനമാണല്ലോ, അതെ നമ്മുടെ മൈക്ക് തന്നെ. ഏത് പരിപാടി നടന്നാലും വേദിയിൽ മൈക്ക് നിർബന്ധമാണ്. പലതരത്തിലുള്ള മൈക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. നമ്മുടെ വസ്ത്രത്തിൽ ഘടിപ്പിക്കാൻ പറ്റുന്ന മൈക്ക് മുതൽ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ ഉപയോഗിക്കുന്ന മൈക്കുകൾ വരെ. ചിലർക്ക് മൈക്ക് എന്ന് പറഞ്ഞാൽ ഒരു ആവേശമാണ്, ചിലർക്ക് മുട്ട് വിറയ്ക്കും.

ഇനി പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും വലിപ്പമുള്ള മൈക്കിനെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ മൈക്ക് നിർമ്മിച്ചത് ചൈനയിലാണ്. ക്വോറോസ് സൂപ്പർ മൈക്ക് എന്ന് അറിയപ്പെടുന്ന ഈ മൈക്കിന്റെ നീളം 5 മീറ്റർ ഉം വീതി 3.1 മീറ്ററുമാണ്. ചൈനയിലെ ഷാങ്ഹായിയിലുള്ള ക്വോറോസ് ഓട്ടമോട്ടീവ് കമ്പനിയാണ് ഈ മൈക്ക് നിർമ്മിച്ചത്.

mic

Pc: Guiness World Record

നേരത്തെ ഏറ്റവും വലിപ്പമുള്ള മൈക്കിനുള്ള റെക്കോർഡ് സ്വീഡനിൽ നിന്നുള്ള മൈക്കിനായിരുന്നു. സ്വീഡനിലെ ഹെൽസിങ് ബോർഗിൽ ഡേവിഡ് ആബെർഗ് എന്ന ആളാണ് ഈ മൈക്ക് നിർമ്മിച്ചത്. 675 കിലോയാണ് ഈ മൈക്കിന്റെ ഭാരം.

1876 ൽ അലക്‌സാണ്ടർ ഗ്രഹാംബെല്ലാണ് മൈക്രോഫോൺ കണ്ടെത്തിയത്. 1876 ൽ എമിൽ ബൈർലിനറും തോമസ് ആൽവല എഡിസനും ചേർന്ന് കണ്ടെത്തിയ കാർബൺ മൈക്രോഫോൺ ആണ് ശരിയായ രീതിയിലുള്ള മൈക്ക് എന്ന് വിളിക്കാവുന്ന ആദ്യ മൈക്ക്. തോമസ് ആൽവ എഡിസനാണ് ഇതിന്റെ പാറ്റന്റ് കിട്ടിയത്. പിന്നിടങ്ങോട്ട് പലതരത്തിലുള്ള മൈക്കുകൾ രൂപം കൊണ്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+