Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മാനത്തുക 16931 കോടി രൂപ; ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ആ ലോട്ടറി ഏതാണെന്ന് അറിയാമോ?

എല്ലാവരും ഓണം ബംബർ ഫലം അറിയാൻ കാത്തിരിക്കുന്നവർ ആയിരിക്കും അല്ലേ. ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഓണം ബംബറിന്റെ ഫലം അറിയാൻ ബാക്കിയുള്ളത്. കേരളത്തിലെ ഏറ്റവും ഉയർന്ന തുകയുള്ള ലോട്ടറിയാണ് ഓണം ബംബർ.

25 കോടി രൂപയാണ് ഓണം ബംബറിന് ലഭിക്കുക. ബംബർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കാൻ പോകുന്നത്. ഒന്നാം സമ്മാനം 25 കോടിയാണെങ്കിൽ രണ്ടാം സമ്മാനം 20 പേർക്ക് 1 കോടി രൂപ വീതമാണ്.

 lucky lottery

ആരായിരിക്കും ഈ കോടികൾ സ്വന്തം ആക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ലോട്ടറി കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഉണ്ട്. വളരെ വലിയ സമ്മാന തുക നൽകുന്ന ലോട്ടറികളും ഉണ്ട്. തുക കേട്ടാൽ ഞെട്ടും.

ഇത്തരത്തിൽ ഏറ്റവും വലിയ സമ്മാന തുക അടിച്ചത് നവംബറിൽ ആയിരുന്നു. 2 ബില്യൻ യു എസ് ഡോളർ, (16,931 കോടി രൂപ) ആയിരുന്നു വിജയിക്ക് ലഭിച്ച തുക. ഇതിന് മുമ്പ് 1. 59 കോടി യു എസ് ഡോളറായിരുന്നു ഏറ്റവും വലിയ ലോട്ടറി തുക അടിച്ചത്. കാലിഫോർണിയ, ഫ്ളോറിഡ, ടെന്നസി എന്നീ സംസ്ഥാന​ങ്ങളിലെ 3 വിജയികൾക്കാണ് ഈ ലോട്ടറി തുക അടിച്ചത്. പവർബോൾ, മെഗാമില്യൻസ് തുടങ്ങിയവ യുഎസിലെ പ്രശസ്തമായ ലോട്ടറിയാണ്.

ഈ ലോട്ടറികളുടെ ജാക്‌പോട്ട് സമ്മാനങ്ങൾ വളരെ വലുതാണ് .യു എസിലെ 45 സംസ്ഥാനങ്ങൾ, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, പോർട്ടറീക്കോ, വെർജിൻ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന മൾട്ടി സ്റ്റേറ്റ് ലോട്ടറി അസോസിയേഷൻ
ആണ് ലോട്ടറിയുടെ നടത്തിപ്പ്.

അതേസമയം, യൂറോപ്യൻ ലോട്ടറികളിൽ യൂറോ മില്യൻ എന്ന ലോട്ടറിക്കാണ് ഏറ്റവും വലിയ സമ്മാനം ഉള്ളത്. യൂറോ ജാക് പോട്ട് എന്ന ലോട്ടറിയും ഏറെ ജനപ്രീതി നേടിയവയാണ്. ഇന്നും ലോട്ടറിയിലൂടെ ഭാ​ഗ്യം കാത്തിരിക്കുന്ന നിരവധി പേരുണ്ട്. പലരുടേയും തലവര മാറ്റയത് തന്നെ ഈ ലോട്ടറി ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+