വധശിക്ഷയിൽ ഒപ്പ് വെച്ച പേന ജഡ്ജിമാർ ഒടിച്ചുകളയുന്നത് എന്തുകൊണ്ട്? കാരണം ഇതാണ്
കേരളം കാത്തിരുന്ന വിധി ഇന്ന് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുകയാണ്. ആലുവയിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. വധശിക്ഷ വിധിച്ച ഉത്തരവിൽ ഒപ്പ് വെച്ച ശേഷം ജഡ്ജി ആ പേന കോടതിയിൽ നിന്ന് മാറ്റി വെച്ചു.
വധശിക്ഷയ്ക്ക് വിധിച്ച ഉത്തരവിൽ ഒപ്പിട്ട പേന പിന്നീട് ഉപയോഗിക്കാറില്ല. ചില ജഡ്ജിമാർ കോടതി മുറിയിൽ തന്നെ പേന കുത്തിയൊടിക്കാറാണ് പതിവ്. ഇന്ന് കോടതി മറ്റ് കേസുകൾ പരിഗണിക്കാറുമില്ല. എന്തുകൊണ്ടാണ് വധശിക്ഷയിൽ ഒപ്പുവെച്ച പേന ജഡ്ജിമാർ കുത്തിയൊടിക്കുന്നത്, അല്ലെങ്കിൽ മറ്റൊരു വിധിയിൽ ഒപ്പ് വെയ്ക്കാത്ത തരത്തിൽ മാറ്റി വെയ്ക്കുന്നത്? അതിന്റെ കാരണങ്ങൾ അറിയാം.

1. ഒരു വട്ടം വധ ശിക്ഷ എഴുതുകയോ ഒപ്പിടുകയോ ചെയ്തുകഴിഞ്ഞാൽ, ആ വിധി പുനഃപരിശോധിക്കാനോ റദ്ദാക്കാനോ ആ വിധി പറഞ്ഞ ജഡ്ജിമാർക്ക് അധികാരമില്ല. ഈ വിധി പുനഃ പരിശോധിക്കാനുള്ള അധികാരം ഉയർന്ന കോടിതികൾക്ക് മാത്രമായിരിക്കും.
അത് കൊണ്ട് തന്നെ ജഡ്ജി സ്വന്തം വിധി പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ പേന ഒടിച്ചു കളയുകയോ അല്ലെങ്കിൽ പിന്നീട് ഒരിക്കലും ഉപയോഗിക്കാതെ മാറ്റി വെയ്ക്കുകയോ ചെയ്യും.
2. ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് വധ ശിക്ഷയിലൂടെ ജഡ്ജി ചെയ്യുന്നത്. അത് കാെണ്ട് ആ വിധിയിൽ ഒപ്പിടുന്ന പേന ഇനിയൊരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന വിശ്വാസത്തിന്റെ പ്രതീകമായിട്ടാണ് ജഡ്ജി പേന മാറ്റി വെയ്ക്കുകയോ ഒടിച്ചുകളയുകയോ ചെയ്യുന്നത് എന്നും പറയപ്പെടുന്നു.
വിധിയെഴുതിയ പേന തൂക്കിക്കൊല്ലാനുള്ള വിധി എഴുതിയ വഴി രക്തം രുചിച്ചെന്നും കരുതപ്പെടുന്നു. അത് കൊണ്ട് ഇനി മറ്റൊരു ജീവൻ എടുക്കാതിരിക്കാൻ ആ പേന ഇനിയൊരിക്കലും ഉപയോഗിക്കാതിരിക്കുന്നു.
3. അതുപോലെ പേന ഒടിച്ചുകളയാനുള്ള മറ്റൊരു കാരണം വധശിക്ഷ വിധിച്ച ജഡ്ജിമാർ ഒരാളുടെ ജീവൻ എടുക്കാൻ ഉത്തരവിട്ട വിധിയിൽ നിന്നുണ്ടാകുന്ന കുറ്റബോധത്തിൽ നിന്ന് അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നുവെന്നതാണ്.
4. കുറ്റം ചെയ്ത ആളെ വധിക്കാനുള്ള ഉത്തരവ് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അത് തന്റെ ജോലിയുടെ ഭാഗമാണെന്നും അതിനാൽ വധശിക്ഷക്ക് വിധിക്കുന്ന ജഡ്ജി അസന്തുഷ്ടനാകേണ്ടതില്ല എന്നും ഒട്ടും പശ്ചാത്തപിക്കരുതെന്നും ആണ് കരുതുന്നത്. അത് കൊണ്ട് വധശിക്ഷയിൽ ഒപ്പ് വെച്ച ശേഷം ജഡ്ജി പേന ഒടിച്ചു കളയുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications