മദ്യം കഴിക്കുന്നതിന് മുമ്പായി ഗ്ലാസ് കൂട്ടിമുട്ടിച്ച് ചിയേഴ്സ് പറയുന്നത് എന്തിന്? ഇതാണ് കാരണം!!
മദ്യം കഴിക്കുമ്പോള്‍ നമ്മളെല്ലാവരും ചിയേഴ്സ് പറയാറില്ലേ? ആളുകളെല്ലാം ഒത്തുകൂടുമ്പോഴോ, വലിയ പാര്‍ട്ടികള്‍ക്കോ ഒക്കെയായിരിക്കും കൂടുതലായും നമ്മള് ഈ ചിയേഴ്സ് പറയുക. എന്നാല്‍ എപ്പോഴെങ്കിലും അതിന്റെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത്രയും നാള് ചിയേഴ്സ് പറഞ്ഞിട്ടും അതെങ്ങനെ വന്നുവെന്ന കാര്യം ആര്‍ക്കും അറിയാന്‍ സാധ്യതയില്ല.
എന്നാല്‍ ഇതിന് പിന്നില്‍ പല കഥകളും നിലവില്‍ പ്രചരിക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. നൂറ്റാണ്ടുകളായി ആളുകള്‍ പിന്തുടരുന്ന പോരുന്ന വിശ്വാസമാണ് ഗ്ലാസുകള്‍ മുട്ടിച്ച് ചിയേഴസ് പറയുന്നത്. അതുകൊണ്ടാണ് ഇതിന്റെ കാരണം അറിയില്ലെങ്കിലും പല തലമുറകളിലായി ഉള്ളവര്‍ ഈ രീതി പിന്തുടര്ന്ന് പോരുന്നത്. ചിയേഴ്സ് എന്ന വാക്ക് ഫ്രഞ്ചിലെ ചിയറേ എന്ന വാക്കില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. മുഖം അഥവാ തല എന്ന അര്‍ത്ഥമാണ് ഇതിനുള്ളത്.

18ാം നൂറ്റാണ്ട് മുതല്‍ നമ്മുടെ സന്തോഷം, മറ്റൊരാളെ പ്രചോദിപ്പിക്കല്‍ എന്നിവയുടെ എല്ലാം ഭാഗമായി ചിയേഴ്സ് ഉപയോഗിച്ച് വരാറുണ്ടായിരുന്നു. ഇന്ന് മദ്യപിക്കുന്നതിന് മുമ്പ് ആശംസകള്‍ അര്‍പ്പിക്കുന്നത് പോലെയാണ് ചിയേഴ്സ്. നമ്മുടെ ചിന്തകളെ ഉത്തേജിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു ആചാരമാണ് ഗ്ലാസ് മുട്ടിച്ച് കൊണ്ടുള്ള ചിയേഴ്സ് എന്ന് വിശ്വസിക്കുന്നവരുണ്ട്. അതായത് നമ്മള് മദ്യപിക്കുമ്പോള്‍, മദ്യത്തെ കാണാനും, സ്വാദറിയാനും, ഗന്ധം അരിയാനും സാധിക്കും. എന്നാല്‍ കേട്ട് നോക്കാനാവില്ല. അതുകൊണ്ടാണ് ഗ്ലാസുമായി മദ്യം കഴിക്കുന്നതിന് മുമ്പ് മുട്ടിക്കുന്നത്
.ഗ്ലാസില്‍ മുട്ടിക്കുന്ന ശബ്ദം കേള്‍ക്കുന്നതോടെ നമ്മുടെ പഞ്ചേന്ദ്രിയങ്ങളും ഉണരുമെന്നും, അതിലൂടെ മദ്യപിക്കുന്നതിന്റെ അനുഭൂതി പൂര്ണമാവുമെന്നുമാണ് വിശ്വാസം. സാധാരണ നമ്മള് സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നാണ് മദ്യപിക്കുക. അതും പാര്‍ട്ടികളിലായിരിക്കും. ഈ ഗ്ലാസ് മുട്ടിച്ച് ചിയേഴ്സ് പറയുന്ന സമ്പ്രദായത്തിലൂടെ സുഹൃത്തുക്കളുമായി കൂടുതല്‍ അടുത്തിടപഴകാനാവും. അതിലൂടെ വലിയൊരു ഗ്രൂപ്പിന്റെ ആഘോഷമായി മദ്യപാനം മാറും.
ചിയേഴ്സ് ഒരു കൂട്ടായ്മയെ ഉണ്ടാക്കുന്നതില്‍ പ്രധാനമാണെന്നും വിശ്വസിച്ച് പോരുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജകൊട്ടാരങ്ങളിലും, സൈനികരുടെ ഇടയിലുമെല്ലാം ഇത്തരം സദസ്സുണ്ടായിരുന്നു. അതെല്ലാം വലിയ കൂട്ടായ്മയായി മാറിയത് ചിയേഴ്സിലൂടെയാണ്. വേറെയും വിശ്വാസങ്ങള്‍ ഇതിന്റെ ഭാഗമായിട്ടുണ്ട്. രാജഭരണ കാലത്തെ വൈകുന്നേരങ്ങളില്‍ സൈനികര്‍, കൊട്ടാരങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്.
മദ്യപാനത്തിന് ശേഷം പരസ്പരം ഗുസ്തിയിലും, ഏറ്റുമുട്ടലിലും ഇവര്‍ ഏര്‍പ്പെടാറുണ്ട്. ചിലപ്പോള്‍ സൗഹൃദത്തിന്റെ ഭാഗമായും, ശത്രുതയുടെ ഭാഗമായും ഇത് മാറാം. ആ സമയം ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയും, പരസ്പരം ഗ്ലാസുകളില്‍ വൈന്‍ ഒഴിച്ച് കൊടുക്കുന്നതുമെല്ലാം സര്‍വ സാധാരണമായി കാണുന്ന കാര്യമാണ്. പരസ്പരം കൊല്ലാതിരിക്കാന്‍ വേണ്ടിയാണിതെന്നാണ് വിശ്വസിച്ച് പോരുന്നത്. എന്നാല്‍ ഇത് വിശ്വാസങ്ങള്‍ മാത്രമാണ്. ചരിത്രപരമായി തെളിവില്ല. ഗ്ലാസുകള്‍ കൂട്ടിമുടിക്കുന്നത് ദൈവത്തിനുള്ള ആദരമായും കാണുന്നവരുണ്ട്. പ്രത്യേകിച്ച് അത്താഴത്തിനോ, ആഘോഷങ്ങള്‍ക്കോ മുമ്പാണ് ഇത് നടക്കുക.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications