Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക് ടോക്ക് വീഡിയോ കാണാന്‍ തയ്യാറാണോ; മണിക്കൂറിന് കിട്ടുന്ന തുക കേട്ടാല്‍ ഞെട്ടും

ലണ്ടന്‍: ടിക് ടോക്ക് എല്ലാവരുടെയും പ്രധാനപ്പെട്ട വിനോദ പ്ലാറ്റ്‌ഫോമാണ്. ഇതില്‍ വീഡിയോ കാണാത്തവരും, വീഡിയോ ഷെയര്‍ ചെയ്യാത്തവരും വളരെ കുറവായിരിക്കും. ടിക് ടോക്കില്‍ നിന്ന് പണം സമ്പാദിക്കാൻ വഴിയുണ്ട്. യുഎസ്സിലെ കാര്യമാണ് പറഞ്ഞ് വരുന്നത്. ഇവിടെ പലരും മണിക്കൂറുകളാണ് ടിക് ടോക്ക് ആപ്പില്‍ ചെലവിടുന്നത്.

ഈ ഹോബിയാണ് അവര്‍ക്കിനി പണം നല്‍കാന്‍ പോകുന്നത്. ഒരു ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റ് എജന്‍സിയാണ് ഇത്തരം ഓഫറുമായി എത്തിയിരിക്കുന്നത്. യൂബിക്വിറ്റസ് എന്ന ഏജന്‍സിയാണ് ടിക് ടോക്ക് വീഡിയോ കാണുന്നവര്‍ക്കായി പണം നല്‍കുക. സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടിക് ടോക്കില്‍ ഇവര്‍ തരുന്ന വീഡിയോ സെഷനുകള്‍ കണ്ടാല്‍ മികച്ച ഓഫറുകളാണ് പ്രേക്ഷകര്‍ക്കായി നല്‍കുന്നത്.

tik tok us dollar

ഇവരുടെ പ്രേക്ഷക സ്ലോട്ടിലേക്ക് മൂന്ന് ആളുകളെയാണ് വേണ്ടത്. ഇവര്‍ സ്ഥിരമായി ഏജന്‍സിയുടെ വീഡിയോകള്‍ കാണണം. വലിയ തുക തന്നെയാണ് ഇവര്‍ നല്‍കുന്നത്. ഒരു മണിക്കൂറിന് നൂറ് ഡോളര്‍ വെച്ചാണ് ഇവര്‍ നല്‍കുക. പത്ത് മണിക്കൂര്‍ ടിക് ടോക് വീഡിയോകള്‍ കാണണം.

അതായത് ആയിരം ഡോളര്‍ ഒരു ദിവസം പത്ത് മണിക്കൂര്‍ വീഡിയോ കണ്ടാല്‍ ഓരോ ആളുകള്‍ക്കും ലഭിക്കും. ആയിരം യുഎസ് ഡോളര്‍ എന്ന് പറയുമ്പോള്‍ 82905 രൂപയോളം വരുമിത്. വെറും വീഡിയോ കാണുന്നതിനാണ് ഇത്ര വലിയ തുക ഇവര്‍ക്ക് ലഭിക്കുക.

എന്തിനാണ് ഇങ്ങനൊരു ഓഫര്‍ നല്‍കുന്നതെന്ന് എന്ന് ആരായാലും ചിന്തിച്ച് പോകും. ഇനി തട്ടിപ്പുണ്ടോ എന്ന് മറ്റ് ചിലര്‍ക്കും തോന്നാം. എന്നാല്‍ അതൊന്നുമല്ല ഇതിന് പിന്നിലെ കാരണം. ഓണ്‍ലൈനില്‍ പുതുതായി ഉണ്ടായി വരുന്ന ട്രെന്‍ഡുകള്‍ പിന്തുടരാനും, അത് മനസ്സിലാക്കാനം വേണ്ടിയാണ് ഇങ്ങനൊരു ഓഫര്‍ കമ്പനി നല്‍കിയത്.

കമ്പനി തിരഞ്ഞെടുക്കുന്ന മൂന്ന് ജീവനക്കാര്‍ക്കുള്ള പ്രധാന ജോലി ട്രെന്‍ഡുകളെ കുറിച്ച് കമ്പനിയെ ബോധ്യപ്പെടുത്തലാണ്. ഇവര്‍ കണ്ടെത്തുന്ന പുതിയ ട്രെന്‍ഡുകള്‍ കമ്പനി നല്‍കുന്ന ഡോക്യുമെന്റില്‍ ഫില്‍ ചെയ്ത് വെക്കണം. അതിലൂടെയാണ് ഇവര്‍ കമ്പനിയെ സഹായിക്കുക. താല്‍പര്യമുള്ളവര്‍ യൂബിക്വിറ്റസിന്റെ യൂട്യൂബ് ചാനലില്‍ പോയി സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതാണ്.

എന്തുകൊണ്ട് ഇത്രയും വലിയൊരു ജോലിക്ക് നിങ്ങള്‍ ശരിയായ വ്യക്തിയാണെന്ന് കമ്പനിയെ ബോധ്യപ്പെടുത്തണം. അതിനായി ഒരു കുറിപ്പും നല്‍കുക. 18 വയസ്സ് ആയവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഇവര്‍ക്ക് ടിക് ടോക്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ടിക് ടോക്ക് ട്രെന്‍ഡുകളെ കുറിച്ച് കൃത്യമായ ബോധ്യവും ഇവര്‍ക്കുണ്ടായിരിക്കണം.

സെഷന്‍ കണ്ട ശേഷം ഓരോ മത്സരാര്‍ത്ഥിയും അവരുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത്, കമ്പനിയെ ടാഗ് ചെയ്യണം. സോഷ്യല്‍ മീഡിയയില്‍ താല്‍പര്യമുള്ള െേതാരാള്‍ക്കും ഇത് മികച്ച പ്രൊഫഷണായി എടുക്കാം. ടിക് ടോക്ക് ഉള്ള അപേക്ഷകരെ എല്ലാം ഇതില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കമ്പനിയുടെ വൈസ് പ്രസിഡന്റ് ജെറമി ബോഡിനെട്ട് പറഞ്ഞു. മെയ് 31 വരെ അപേക്ഷകള്‍ അയക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+