ആധാർകാർഡ് നഷ്ടപ്പെട്ടോ? ആദ്യം ചെയ്യേണ്ടത് എന്താണ്, ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കുമോ? അറിയാം
ആധാറിന്റെ പ്രാധാന്യത്തെക്കുെറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. വളരെ സുപ്രധാനമായ തിരിച്ചറിയൽ രേഖയായായി ആധാർ മാറിക്കഴിഞ്ഞു. സർക്കാർ പദ്ധതികൾക്ക് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ആധാർ ആവശ്യമാണ്..
ഭൂരിഭാഗം ആളുകൾക്കും ആധാർ കാർഡ് ഉണ്ടാവും.. ഇനി നിങ്ങളുടെ കയ്യിൽ നിന്നും ആധാർ നഷ്ടപ്പെട്ടാലും വിഷമിക്കേണ്ട. ആധാർ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് പറയുന്നത്. വിശദമായി അറിയാം...

നിങ്ങളുടെ ആധാർകാർഡ് നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഡ്യൂപ്ലിക്കേറ്റ് ആധാറിനായി അപേക്ഷിക്കുക എന്നതാണ്. ഓൺലൈനായും ഓഫ് ലൈനായും ഡ്യൂപ്ലിക്കേറ്റ് ആധാറിനായി നിങ്ങൾക്ക് അപേക്ഷിക്കാം. ആധാർ നമ്പറും രജിസ്റ്റേർഡ് മൊബൈൽ നമ്പറും നൽകി നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
ഇ- ആധാർ ലഭിക്കുന്നതിനുള്ള നടപടികൾ:
ആദ്യം myaadhaar.uidai.gov.in. സന്ദർശിക്കുക.
ഡൗൺലോഡ് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ആധാർ നമ്പർ നൽകുക
കാപ്ചെ കോഡ് രേഖപ്പെടുത്തുക
മൊബൈൽ നമ്പറിലേക്ക് വന്നിരിക്കുന്ന ഒ ടി പി നൽകുക
സബ്റ്റ് കൊടുക്കുക
പിഡിഎഫ് ഫോർമാറ്റിൽ ഈ ആധാർ ഡൗൺലോഡ് ചെയ്യാവുന്നതാണ്
എം ആധാർ ആപ്പ് വഴിയും ഇ ആധാറിന് അപേക്ഷിക്കാവുന്നതാണ്
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് എംആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുക
ആധാർ നമ്പറും ബയോമെട്രിക്സ് വിവരങ്ങളും നൽകി സൈൻ ഇൻ ചെയ്യുക.
എംആധാറിൽ ക്ലിക്ക് ചെയ്യുക
ഇ- ആധാറിൽ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകുക
മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക
സബ്മിറ്റ് അമർത്തിയ ശേഷം പിഡിഎഫ് ഫോർമാറ്റിൽ ഇ ആധാർ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
50 രൂപ നൽകി ഓൺലൈനായി ആധാർകാർഡ് പിവിസി കാർഡ് ആക്കിമാറ്റം. പിവിസി കാർഡ് കൂടുതൽ സുരക്ഷിതമാണ്. ക്യൂആർ കോഡ് സാങ്കേതിക വിദ്യയോട് കൂടിയുള്ളതാണ് പിവിസി കാർഡ്. ഡിജിറ്റിൽ ഒപ്പോട് കൂടിയ ക്യൂആർ കോഡിനൊപ്പം ചിത്രവും മറ്റ് ഡെമോഗ്രാഫിക് വിവരങ്ങളും ഇതിലുണ്ടാകും.
പിവിസി കാർഡ്
myaadhaar.uidai.gov.in. സന്ദർശിക്കുക. മൈ ആധാർ ടാബിൽ ക്ലിക്ക് ചെയ്യുക
ഓർഡർ ആധാർ പിവിസി കാർഡിലേക്ക് പോയി ഓർഡർ നൗവിൽ ക്ലിക്ക് ചെയ്യുക
ആധാർ നമ്പറും കാപ്‌ചെയും ടൈപ്പ് ചെയ്ത് നൽകുക
മൊബൈൽ നമ്പറും മേൽവിലാസവും ൽകുക
മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക
ഒ ടി പി നൽകിയ ശേഷം വെരിഫൈ ചെയ്യുക
50 രൂപ ഫീസ് നൽകി നടപടി പൂർത്തിയാക്കുക
15 ദിവസത്തിനകം പി വിസി ആധാർ കാർഡ് വീട്ടിലേക്ക് അയച്ച് നൽകുന്നതായിരിക്കും..












Click it and Unblock the Notifications