അംബാനിയുടെ ഡ്രൈവർ ആയാൽ മതിയായിരുന്നു, ഡ്രൈവറുടെ ശമ്പളം കേട്ട് ബോധം പോകരുത്!
മുകേഷ് അംബാനിയുടെ സ്വത്ത് വിവരങ്ങൾ കേട്ടാണ് ഇത്രയും നാൾ അമ്പരന്നിട്ടുളളത് എങ്കിൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഡ്രൈവർക്ക് ലഭിക്കുന്ന ശമ്പളം എത്രയാണ് എന്നൊന്ന് നോക്കാം.

മുംബൈ: കോടീശ്വരന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു ഇന്ത്യക്കാരനും ആദ്യം മനസ്സില്‍ ഓടിയെത്തുന്ന പേര് മുകേഷ് അംബാനിയുടേത് ആയിരിക്കും. ഗൗതം അദാനി കയറി വരുന്നതിന് മുന്‍പ് വരെ ഇന്ത്യയിലെ ഏറ്റവും പണക്കാരന്‍ ആരെന്ന ചോദ്യത്തിന് അംബാനി എന്നത് മാത്രമായിരുന്നു ഉത്തരം.
അംബാനി കുടുംബത്തിന്റെ വീടും വാഹനങ്ങളും വിവാഹങ്ങളുമെല്ലാം ആളുകള്‍ മറ്റൊരു മായാലോകമെന്നത് പോലെ ഏറെ കൗതുകത്തോടെ നോക്കിക്കാണുന്നതാണ്. ഇപ്പോള്‍ ആളുകളെ അമ്പരിപ്പിച്ചിരിക്കുന്നത് മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയാണ് എന്ന ചോദ്യത്തിനുളള ഉത്തരമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
2017ല്‍ മുകേഷ് അംബാനിയുടെ കാര്‍ ഓടിക്കുന്ന ഡ്രൈവര്‍ക്ക് എത്രയാണ് ശമ്പളം എന്നാണ് വീഡിയോയില്‍ പറയുന്നത്. അത് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനേക്കാള്‍ കൂടുതലാണ് എന്ന് കേട്ടാല്‍ ഞെട്ടേണ്ട. 2017ല്‍ അംബാനിയുടെ ഡ്രൈവര്‍ വാങ്ങിയിരുന്ന മാസ ശമ്പളം 2 ലക്ഷം രൂപയായിരുന്നു എന്നാണ് വീഡിയോയില്‍ പറയുന്നത്. അതായത് ഡ്രൈവര്‍ക്ക് വാര്‍ഷിക ശമ്പളമായി ലഭിച്ചിരുന്നത് 24 ലക്ഷം രൂപ. 6 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ 2023ല്‍ ഡ്രൈവര്‍ക്ക് മാസം എത്ര ശമ്പളം കിട്ടുന്നുണ്ടാകും എന്ന് ഊഹിക്കാവുന്നതേ ഉളളൂ.

കേള്‍ക്കുമ്പോള്‍ പണ്ടേ ഡ്രൈവര്‍ പണി പഠിച്ചാല്‍ മതിയായിരുന്നു എന്ന് പലര്‍ക്കും തോന്നുന്നുണ്ടാകും. അങ്ങനെ ചുമ്മാ കയറിച്ചെന്നാല്‍ അംബാനി കുടുംബത്തിലെ ഡ്രൈവര്‍ പണി കിട്ടില്ല. ഒരു സ്വകാര്യ ഏജന്‍സി വഴി മാത്രമാണ് അംബാനി കുടുംബത്തിലേക്ക് ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുന്നത്. അംബാനി കുടുംബത്തിന്റെ ജീവിത രീതിക്ക് യോജിച്ച തരത്തില്‍ പെരുമാറാനുളള കര്‍ശനമായ പരിശീലനം ലഭിച്ചവരായിരിക്കും ഇവിടുത്തെ ഡ്രൈവര്‍മാര്‍.
അംബാനി കുടുംബത്തിന് കോടിക്കണക്കിന് രൂപ വിലയുളള നിരവധി ആഢംബര ബുള്ളറ്റ് പ്രൂഫ് കാറുകളുണ്ട്. ഇവയൊക്കെ കൈകാര്യം ചെയ്യാന്‍ അറിയുന്നവരായിരിക്കും ഡ്രൈവര്‍മാര്‍. മാത്രമല്ല ഏത് തരം റോഡുകളിലൂടെയും ഏത് തരം സാഹചര്യങ്ങളിലൂടെയും വാഹനം സുരക്ഷിതമായി ഓടിക്കാനുളള പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടാകും. അംബാനി കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ മുതല്‍ പാചകക്കാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും വീട്ട് ജോലിക്കാര്‍ക്കുമെല്ലാം അലവന്‍സും ഇന്‍ഷൂറന്‍സും അടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications