അംബാനിയുടെ പാചകക്കാരന്‍ മാസം വാങ്ങിക്കുന്ന ശമ്പളം അറിയുമോ: ഐടിക്കാർക്ക് പോലും കിട്ടാത്ത തുക
ഒരു സ്വകാര്യ ഏജന്‍സി വഴി മാത്രമാണ് മുകേഷ് അംബാനിയുടെ കുടുംബത്തിലേക്ക് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ റിലയൻസ് ഉടമ മുകേഷും നിത അംബാനിയും ലോകത്ത് തന്നെ ഏറ്റവും വലിയ ആഡംബര ജീവിതം നയിക്കുന്ന വ്യക്തികളാണ്. ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീടായ ആന്റിലിയും അവർക്ക് സ്വന്തം. ഇവിടെ ലോകോത്തര നിലവാരത്തിലുള്ള ഡ്രൈവർമാരും പാചകക്കാരരും പരിചാരകരുമെല്ലാം അംബാനി കുടുംബത്തിനായി സേവനം ചെയ്യുന്നു.
ഇന്ന്, മുകേഷ് അംബാനിയുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ചും പാചകക്കാരനെക്കുറിച്ചും ലോകത്തിലെ ഏറ്റവും ധനികനായ ഒരാൾക്ക് വേണ്ടി ജോലി ചെയ്യുമ്പോള്‍ ആ പാചകക്കാരന് എത്ര രൂപ ശമ്പളം ലഭിക്കുന്നുവെന്നാണ് ഇവിടെ പരിശോധിക്കുന്നത്. വെജിറ്റേറിയനായ വ്യക്തിയാണ് മുകേഷ് അംബാനി. മുട്ട കഴിക്കുമെങ്കിലും ഏതെങ്കിലും തരത്തിലുള്ള മാംസമോ ലഹരിപാനീയങ്ങളോ അദ്ദേഹം കഴിക്കാറില്ല.. പരിപ്പ്, റൊട്ടി, ചോറ് എന്നിവയുൾപ്പെടെയുള്ള ലളിതമായ ഭക്ഷണ രീതിയാണ് അദ്ദേഹത്തിന്റെതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

തായ് പാചകരീതിയും മുകേഷ് അംബാനിക്ക് ഇഷ്ടമാണ്. എന്നാൽ അദ്ദേഹത്തിന്റെ സാധാരണ ഞായറാഴ്ച പ്രഭാതഭക്ഷണത്തിൽ ദക്ഷിണേന്ത്യൻ വിഭവമായ ഇഡ്‌ലി-സാമ്പാർ ഉൾപ്പെടുന്നു. മുകേഷ് അംബാനി എത്ര തിരക്കിലാണെങ്കിലും കുടുംബത്തോടൊപ്പം അത്താഴം കഴിക്കുമെന്ന് നിത അംബാനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുകേഷ് അംബാനിയുടെ ദൈനംദിന ജീവിതത്തിൽ പാചകക്കാരനും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്, എന്നാൽ മുകേഷ് അംബാനിയുടെ പാചകക്കാരന്റെ ശമ്പളം എത്രയാണെന്ന് നിങ്ങൾക്കറിയാമോ?
ആന്റിലിയയിലെ അംബാനിയുടെ പ്രധാന ഷെഫിന് പ്രതിമാസം 2 ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. അതായത് പ്രതിവർഷം 24 ലക്ഷം രൂപ വാർഷിക ശമ്പളം. മുകേഷ് അംബാനിയുടെ ഡ്രൈവർക്കും പ്രതിമാസം ശമ്പളമായി ലഭിക്കുന്ന അതേ 2 ലക്ഷം രൂപയാണെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു. 2017 ലായിരുന്നു ഈ ശമ്പളം. സ്വാഭിവകമായി ഇപ്പോള്‍ ഈ തുകയില്‍ വർധനവ് ഉണ്ടായിട്ടുണ്ടാവും.
ഒരു സ്വകാര്യ ഏജന്‍സി വഴി മാത്രമാണ് അംബാനി കുടുംബത്തിലേക്ക് ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുന്നത്. അംബാനി കുടുംബത്തിന്റെ ജീവിത രീതിക്ക് യോജിച്ച തരത്തില്‍ പെരുമാറാനുളള കര്‍ശനമായ പരിശീലനം ലഭിച്ചവരായിരിക്കും ഇവിടുത്തെ ഡ്രൈവര്‍മാരും പാചകക്കാരും ഉള്‍പ്പടേയുള്ള ജോലിക്കാർ. മാത്രമല്ല ഏത് തരം റോഡുകളിലൂടെയും ഏത് തരം സാഹചര്യങ്ങളിലൂടെയും വാഹനം സുരക്ഷിതമായി ഓടിക്കാനുളള പരിശീലനവും ലഭിച്ചവരായിരിക്കും ഈ ഡ്രൈവർമാർ.












Click it and Unblock the Notifications