ഭൂമിയിലേക്ക് വന്ന അജ്ഞാത വെളിച്ചമെന്ത്; ചൊവ്വയില്‍ നിന്ന് സിഗ്നല്‍, ശാസ്ത്രജ്ഞര്‍ പറഞ്ഞത് ഇങ്ങനെ
വാഷിംഗ്ടണ്‍: അത്ഭുതങ്ങളില്‍ വിശ്വാസമുണ്ടോ? എങ്കില്‍ വിശ്വസിക്കാന്‍ തയ്യാറായിക്കോളൂ. ഇത് പറയുന്നത് ശാസ്ത്രജ്ഞരാണ്. ഇതുവരെ വരെ പുകമറ പോലെ ആളുകള്‍ കണ്ടിരുന്ന ഒരു കാര്യം യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അന്യഗ്രഹജീവികളെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്.
ഭൂമിക്ക് പുറത്തുള്ള ജീവജാലങ്ങളെ കുറിച്ചുള്ള ഗവേഷണം നടത്തി കൊണ്ടിരിക്കുകയാണ് നാസയിലെ ശാസ്ത്രജ്ഞര്‍. ഇവര്‍ക്കൊപ്പം യൂറോപ്പ്യന്‍ ബഹിരാകാശ ഏജന്‍സിയുമുണ്ട്. ഇപ്പോള്‍ ഇതെല്ലാം പറയാന്‍ കാരണമുണ്ടെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. ചിരപരിചിതമായ ഒരു ഗ്രഹത്തില്‍ നിന്നുള്ള ഒരു സിഗ്നലാണ് ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരിക്കുന്നത്.

ചൊവ്വയില്‍ നിന്ന് അജ്ഞാതമായ ഒരു സിഗ്നല്‍ മിന്നി തിളങ്ങി ഭൂമിയിലേക്ക് എത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് ആദ്യത്തെ തവണയാണെന്നും യൂറോപ്പ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നു. യൂറോപ്പ്യന്‍ ഏജന്‍സിയുടെ എക്‌സോമാര്‍സ് ട്രേസ് ഗ്യാസ് ഓര്‍ബിറ്ററിലാണ് ഭൂമിയിലേക്കുള്ള സന്ദേശം ലഭിച്ചത്.
ഇത് ചൊവ്വയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ഉപഗ്രഹമാണ്. ബുധനാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് ഈ സന്ദേശം ഭൂമിയിലേക്ക് എത്തിയത്. മറ്റൊരു ജനസമൂഹത്തില്‍ നിന്നുള്ള സിഗ്നലാണ് ലഭിച്ചതെന്ന് യൂറോപ്പ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നു. ഉറപ്പായും ഭൂമിക്ക് പരിചിതമല്ലാത്ത ഒരു സ്രോതസ്സില്‍ നിന്നാണ് ഈ സിഗ്നല്‍ വന്നതെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പിച്ച് പറഞ്ഞു.
അതേസമയം 16 മിനുട്ടിന് ശേഷം ഈ സിഗ്നല്‍ വീണ്ടും ഭൂമിയിലേക്ക് വന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത്രയും കാലം മനുഷ്യര്‍ നമ്മളെ പോലുള്ളവര്‍ വേറെ ഗ്രഹത്തിലുണ്ടോ എന്ന തിരച്ചിലില്‍ ആയിരുന്നു. വിദൂര ഗ്രഹത്തില്‍ നിന്നും, മറ്റൊരു തരം ജീവികളില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നത് മാനവികതയ്ക്ക് തന്നെ വലിയൊരു മാറ്റമുണ്ടാക്കാന്‍ സഹായിക്കുന്നതാണെന്നും സൈന്‍ ഇന്‍ സ്‌പേസ് പ്രൊജക്ടിന്റെ മേല്‍നോട്ട ചുമതലയുള്ള ശാസ്ത്രജ്ഞ ഡാനിയേല ഡി പോളിസ് പറഞ്ഞു.
ഇവര്‍ നിരവധി ശാസ്ത്രജ്ഞരെയും, വിദഗ്ധരെയും ഒരുമിച്ച് ചേര്‍ത്ത് അന്യഗ്രഹ ജീവികളുടെ സന്ദേശത്തെ മനുഷ്യരുടെ ഭാഷയിലേക്ക് മാറ്റിയെടുത്ത് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ്. യൂറോപ്പ്യന്‍ ബഹിരാകാശ മിഷനിലാണ് ഈ സിഗ്നല്‍ ലഭിച്ചത്. ഗ്രീന്‍ ബാങ്ക് ടെലസ്‌കോപ്പാണ് ഇത് പിടിച്ചെടുത്തത്. പശ്ചിമ വിര്‍ജീനിയ, ഇറ്റലി, കാലിഫോര്‍ണിയ, ന്യൂമെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള കേന്ദ്രങ്ങളിലും ഈ സിഗ്നല്‍ പിടിച്ചെടുത്തിരുന്നു.
പക്ഷേ ഈ സന്ദേശം എന്താണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കാരണം മനുഷ്യര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ അല്ല ഈ സന്ദേശം വന്നിരിക്കുന്നത്. ഇവര്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജനങ്ങളില്‍ നിന്നടക്കം നിര്‍ദേശം തേടാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ചൊവ്വയില്‍ നിന്ന് ലഭിച്ച സന്ദേശങ്ങള്‍ എല്ലാവര്‍ക്കും ഇവര്‍ ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ട് പൊതുജനങ്ങള്‍ക്കും ഇത് മനസ്സിലാക്കി വിവരങ്ങള്‍ അറിയിക്കാം.












Click it and Unblock the Notifications