കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞ പട്ടി ജീവനോടെ, യുവാക്കളെ തിരിച്ചറിഞ്ഞു
ചെന്നൈ: കഴിഞ്ഞ ദിവസത്തില്‍ പട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞു. ചെന്നൈയിലെ മാതാ മെഡിക്കല്‍ കോളേജ് എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ഗൗതം സുദര്‍ശന്‍, ആഷിഷ് പാല്‍ എന്നിവരാണ് പ്രതികള്‍.
യുവാക്കള്‍ ജീവനോടെ താഴേക്ക് എറിഞ്ഞ പട്ടി ഇപ്പോഴും ജീവനോടെയുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പട്ടിയ്ക്ക് ചികിത്സ തുടരുകയാണ്. സംഭവത്തെക്കുറിച്ച് പരാതി നല്‍കിയ ശരവണ്‍ ആണ് പട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.
സോഷ്യല്‍ ആക്ടിവിസ്റ്റായ ശരവണ്‍ കൃഷ്ണനാണ് വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനല്‍കിയത്. മാത്രമല്ല ചെന്നൈ പോലീസിലും ഹ്യൂമണ്‍ റൈറ്റ് വിഭാഗത്തിലും പരാതി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ നിന്നും രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് സംഭവത്തിന് പുറകിലെന്ന് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications