'ഒരു കപ്പ് ചായക്ക് വേണ്ട് ബസ് ഡ്രൈവര്‍ ചെയ്തത് കണ്ടോ'; ലൈസന്‍സ് റദ്ദാക്കണമെന്ന് സോഷ്യല്‍ മീഡിയ
ഒരു കപ്പ് ചായയ്ക്ക് വേണ്ടി എന്നും ചെയ്യുന്ന ചില മനുഷ്യരുണ്ട്. വൈകീട്ട് ഈ ചായ കിട്ടിയില്ലെങ്കില്‍ പലര്‍ക്കും വലിയ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോയും അങ്ങനെ ഒരു ചായയ്ക്ക് വേണ്ടിയുള്ളതാണ്. ഒരു കപ്പ് ചായ്ക്ക് വേണ്ടി ബസ് ഡ്രൈവര്‍ ചെയ്ത കാര്യമാണ് എല്ലാവരെയും ഞെട്ടിച്ചത്. ബസ് ഡ്രൈവര്‍ തന്റെ പ്രിയപ്പെട്ട ചായ കുടിക്കുന്നതിന് വേണ്ടി ബസ് നടുറോഡില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് മണിക്കൂറോളാണ് ട്രാഫിക് ജാമുണ്ടായത്.

ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ കടയിലേക്ക് എത്തി ചായ വാങ്ങുന്നതാണ് വീഡിയോയിലുള്ളത്. ചായക്കടയുടെ സമീപത്തെ യുവാക്കളാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ശുഭ് എന്ന ഉപയോക്താവാണ് ഇപ്പോള്‍ വൈറലായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വെറും 25 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു ബസ് ഡ്രൈവര്‍ തന്റെ ഡി ടി സി ബസ് റോഡിന്റെ നടുവില്‍ നിര്‍ത്തി. അതിനു ശേഷം അയാള്‍ തനിക്കായി ഒരു കപ്പ് ചായ എടുക്കാന്‍ തെരുവിലെ ഒരു ചായക്കടയിലേക്ക് പോകുകയായിരുന്നു. ഈ ബസിന്റെ പിറകിലാകട്ടെ ഒട്ടേറെ വാഹനങ്ങള്‍ ഹോണടിക്കുകയും ചെയ്യുന്നുണ്ട്. ചായയും വാങ്ങി വളരെ ആവേശത്തോടെയാണ് ഡ്രൈവര്‍ ബസിലേക്ക് തിരിച്ചു പോകുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിട്ടുണ്ട്. 58000 ഓളം പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. വീഡിയോ കണ്ടവര്‍ എല്ലാവരും ഡ്രൈവറുടെ പ്രവൃത്തിയ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

ചിലര്‍ ഡ്രൈവര്‍ വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ കൗതുകരമായ കമന്റുകളാണ് പങ്കുവയ്ക്കുന്നത്. കേവലം ഒരു ചായ്ക്ക് വേണ്ടി എത്ര പേരെയാണ് ഈ ഡ്രൈവര്‍ ബുദ്ധമുട്ടിച്ചതെന്നാണ് പലരും ചോദിക്കുന്നത്. ഇ.ാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉടന്‍ റദ്ദു ചെയ്യണമെന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ചിലര്‍ക്ക് ഇത് തമാശയായി തോന്നുമെങ്കിലും ഗുരുതരമായ കൃത്യവിലോപമെന്നാണ് ചിലര്‍ പറയുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു ജോലി ചെയ്യമ്പോഴാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നും പലരും പറയുന്നു. അതുകൊണ്ട് ഈ വീഡ്ിയോ കണ്ടതിന് ശേഷം ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ തന്നെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ട്വീറ്റ് ചെയ്യുന്നു.












Click it and Unblock the Notifications