മദ്യപിച്ച് കാറോടിച്ച യുവാവിന് സ്വന്തം വാഹനം നഷ്ടം, കൊണ്ടുപോയത് ലിഫ്റ്റ് കൊടുത്തയാള്‍!!
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ സ്വന്തം കാര്‍ അപരിചിതന് നല്‍കി യുവാവ്. സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായ ഈ സംഭവം, പക്ഷേ പോലീസിനെ വട്ടംകറക്കിയിരിക്കുകയാണ്. പോലീസ് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച യുവാവ് മദ്യപിച്ച് ലക്കുകെട്ട ശേഷമാണ് ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നഷ്ടമായതെന്നാണ്.
ഇയാളുടെ കാര്‍, ലാപ്പ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, 18000 രൂപ എന്നിവയും ഇതോടൊപ്പം നഷ്ടമായി. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് യുവാവ് താമസിക്കുന്നത്. എന്നാല്‍ സംഭവിച്ചതെന്താണെന്ന് ഇയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കുന്നില്ല. അങ്ങേയറ്റം കുടിച്ച് ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മുപ്പതുകാരനായ അമിത് പ്രകാശ് ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്. പിറ്റേന്ന് ബോധം വന്നപ്പോഴാണ് മദ്യപിച്ച ശേഷം, എന്തൊക്കെയാണ് നഷ്ടമായതെന്ന് മനസ്സിലായത്. തുടര്‍ന്ന് സെക്ടര്‍ 65 പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സ്വന്തം കാറിനുള്ളില്‍ വെച്ച് അമിത് മദ്യപിക്കാന്‍ തീരുമാനിച്ചത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു അപരിചിതന്‍ അമിത്തിനൊപ്പം മദ്യപിക്കാന്‍ ചേരുകയായിരുന്നു. എന്നാല്‍ മദ്യാസക്തിയില്‍ യുവാവിനോട് കാറില്‍ നിന്ന് ഇറങ്ങാന്‍ അപരിചിതന്‍ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം കാറാണെന്ന് ഓര്‍മയില്ലാതെ ഇയാള്‍ ആ നിമിഷം ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ഈ അപരിചിതന്‍ കാറും കൊണ്ട് പോവുകയായിരുന്നു.
ഡല്‍ഹിയിലെ സുഭാഷ് പാര്‍ക്ക് മേഖലയില്‍ നിന്ന് ഇയാള്‍ പിന്നീട് വീട്ടിലെത്തുകയായിരുന്നു. ഒരു വൈനിന് താന്‍ മദ്യലഹരിയില്‍ 20000 രൂപയാണ് അടച്ചതെന്ന് അമിത് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ മദ്യത്തിന്റെ വില രണ്ടായിരം രൂപ മാത്രമായിരുന്നു. ആ കടയുടെ ഉടമ തനിക്ക് ബാക്കി 18000 രൂപ പണമായി നല്‍കുകയായിരുന്നുവെന്നും പ്രകാശ് പോലീസിനോട് പറഞ്ഞു.
എന്നാല്‍ തന്റെ കാര്‍ കൊണ്ടുപോയ വ്യക്തി എങ്ങനെയുള്ള ആളാണെന്ന് മാത്രം ഇയാള്‍ക്ക് ഓര്‍മയില്ല. മുഖം പോലും ഓര്‍മയില്ല. അത്രയ്ക്ക് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇയാള്‍. ആദ്യത്തെ തവണ തന്നെ ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു.
രണ്ടാം തവണ കാറില്‍ ഇരുന്ന് മദ്യപിക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു അപരിചിതന്‍ ഇയാളുടെ അടുത്തേക്ക് വന്ന് തനിക്കൊപ്പം മദ്യപിക്കാമോ എന്ന് ഇയാള്‍ ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സുഭാഷ് ചൗക്കിലേക്ക് കാറോടിച്ച് പോവുകയായിരുന്നു. അവിടെ വെച്ചാണ് ഇത് സ്വന്തം കാറാണെന്ന് ഇയാള്‍ മറന്നുപോയത്.
അമിത്തിന് ബോധമില്ലെന്ന് മനസ്സിലാക്കിയ അപരിചിതന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് കൃത്യമായി അനുസരിച്ച ഇയാള്‍
അവിടെ നിന്ന് ഓട്ടോ പിടിച്ചാണ് ഹൂഡ സിറ്റി മെട്രോ സ്‌റ്റേഷനിലെത്തിയത്.
അവിടെ നിന്ന് മെട്രോ ട്രെയിനില്‍ കയറിയാണ് വീട്ടിലെത്തിയത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications