Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യക്കാരിയെ തേടിയെത്തിയത് മഹാ ഭാ​ഗ്യം; സ്വന്തമായത് 8 കോടി രൂപ..

ഒരു ലോട്ടറി അടിക്കണം എന്ന് ആ​ഗ്രഹം ഇല്ലാത്ത ആളുകൾ വളരെ ചുരുക്കമായിരിക്കും. എന്നെങ്കിലും ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പല ആളുകളും വർഷങ്ങളായി ലോട്ടറി എടുക്കുന്നതും. ഇപ്പോൾ ഇന്ത്യക്കാരിയായ യുവതിയെ ഭാ​ഗ്യം തേടിയെത്തിയിരിക്കുകയാണ്. മെയ് 16 വ്യാഴാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ (ഡി ഡി എഫ്) മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ആണ് 42 കാരിയായ ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസി വനിതയ്ക്ക് ഒരു മില്യൺ ഡോളർ (8,34,84,600 രൂപ) സമ്മാനമടിച്ചത്.

ഭാ​ഗ്യം തേടിയെത്തിയത് പായൽ എന്ന യുവതിയെയാണ്. മെയ് 3 വെള്ളിയാഴ്ച ഓൺലൈനിൽ വാങ്ങിയ ടിക്കറ്റ് നമ്പർ 3337 ഉപയോഗിച്ച് മില്ലേനിയം മില്യണയർ സീരീസ് 461-ൽ ഒരു ദശലക്ഷം ഡോളർ വിജയിയായി. പഞ്ചാബ് സ്വദേശിയായ പായൽ 12 വർഷമായി ദുബായിലാണ് താമസം. അവർ പതിവായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ വാങ്ങാറുണ്ട്. എന്നെങ്കിലും ഭാഗ്യം തന്നെ തേടിവരുമെന്ന ഒരു പ്രതീക്ഷയിലാണ് ഈ യുവതി ലോട്ടറി എടുത്തിരുന്നത്.

ddf 6 N

"താങ്ക്സ്, ദുബായ് ഡ്യൂട്ടി ഫ്രീ, നിങ്ങളുടെ സമ്മാനം നേടാനുള്ള എൻ്റെ സ്വപ്നം പൂർത്തീകരിച്ചതിന്. ഇത് ഒരുപാട് മുന്നോട്ട് പോകും," പായൽ ഡി ഡി എഫ് സംഘാടകരോട് പറഞ്ഞു. ലോട്ടറിയടിച്ച തുക ഉപയോ​ഗിച്ച് മക്കളുടെ ഭാവി സുരക്ഷിതമാക്കാനും ഓസ്ട്രോലിയയിൽ ഉള്ള സഹോദരനെ സഹായിക്കാനും ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവൾ പദ്ധതിയിടുന്നു.

1999-ൽ മില്ലേനിയം മില്യണയർ ഷോ ആരംഭിച്ചതിന് ശേഷം ഒരു മില്യൺ ഡോളർ നേടുന്ന 229-ാമത്തെ ഇന്ത്യക്കാരിയാണ് ഈ യുവതി. അടുത്തിടെ ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 48കാരിയായ ബ്രീട്ടീഷ് പൗരയായ നസ്റിൻ എസ് എന്ന യുവതിക്കും വമ്പൻ തുക സമ്മാനമടിച്ചിരുന്നു.

ഏപ്രിൽ 4 ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടെ വാങ്ങിയ 3184 എന്ന ടിക്കറ്റ് നമ്പരിലുള്ള സീരീസ് 460 നറുക്കെടുപ്പിലാണ് വ്യാഴാഴ്ച ഒരു ദശലക്ഷം ഡോളർ നേടിയത്. ടിക്കറ്റ് വാങ്ങിയ കാര്യം ആരോടും പറഞ്ഞിട്ടില്ലാത്തതിനാൽ താൻ വിജയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, നസ്രിൻ പറഞ്ഞു. ഇങ്ങനെ എത്രയോ ആളുകൾക്ക് ഇങ്ങനെ ലോട്ടറിയിലൂടെ ഭാ​ഗ്യം വന്നുചേർന്നിട്ടുണ്ട്. എന്നെങ്കിലും ഭാ​ഗ്യം തേടിയെത്തുമെന്ന പ്രതീക്ഷയിൽ പലരും ലോട്ടറി എടുക്കുന്നത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+