ദുബായി ഡ്യൂട്ടി ഫ്രീ ലോട്ടറിയിലും മലയാളി തന്നെ കേമന്‍; 8 കോടിയുടെ സമ്മാനം വന്നത് ഖത്തർ വഴി

ഗള്‍ഫ് മേഖലയിലെ പ്രധാനപ്പെട്ട രണ്ട് ലോട്ടറികളാണ് അബുദാബി ബിഗ് ടിക്കറ്റും യുഎഇയുടെ മഹ്സൂസ് ലോട്ടറിയും. രണ്ട് നറുക്കെടുപ്പിലും സജീവമായി പങ്കെടുക്കുന്ന മലയാളികള്‍ നിരവധി തവണയാണ് ഈ ലോട്ടറികളുടെ ഒന്നാം സമ്മാനം ഉള്‍പ്പടേയുള്ള തുകകള്‍ കരസ്ഥമാക്കിയിരിക്കുന്നത്.
എന്നാലിപ്പോഴിതാ ബിഗ് ടിക്കറ്റിലും മഹ്സൂസിലും മാത്രമല്ല ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലും കോടികളുടെ ഒന്നാം സമ്മാനം കരസ്ഥമാക്കി ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് മലയാളിയായ ഒരു പ്രവാസി.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ലോട്ടറി
ശനിയാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ ഫൈനലിന്റെ സമ്മാനദാന ചടങ്ങിന് ശേഷം നടന്ന ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് ഖത്തറിലെ ദോഹയിൽ താമസിക്കുന്ന മലയാളിയായ അബ്ദുൾ റൗഫ് മുല്ലാളി കുന്നോന്തകത്ത് (55) എന്ന പ്രവാസിക്ക് ബംപർ അടിച്ചിരിക്കുന്നത്. ഒരു മില്യണ്‍ ഡോളറാണ് സമ്മാനത്തുക. അതായത് എട്ടുകോടിയിലേറെ ഇന്ത്യന്‍ രൂപയാണ് മലയാളിക്ക് ലഭിച്ചിരിക്കുന്നത്.

റഷ്യൻ ടെന്നീസ് താരവും ടൂർണമെന്റിലെ ചാമ്പ്യനുമായ ഡാനിൽ മെദ്‌വദേവാണ് നറുക്കെടുപ്പ് പൂർത്തിയാക്കിയത്. ഫൈനലിൽ സ്വദേശീയനായ ആൻഡ്രി റുബ്ലെവിനെ പരാജയപ്പെടുത്തി തന്റെ കന്നി ദുബായ് കിരീടവും ഡാനിൽ മെദ്‌വദേവ് സ്വന്തമാക്കി. ടിക്കറ്റ് നമ്പർ 1771 നായിരുന്നു ഒന്നാം സമ്മാനം.

25 വർഷമായി ദോഹയിൽ താമസിക്കുന്നു
25 വർഷമായി ദോഹയിൽ താമസിക്കുകയും 2018 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുകയും ചെയ്യുന്ന അബ്ദുൾ റൗഫ് രണ്ട് കുട്ടികളുടെ പിതാവാണ്. ദോഹയിലെ ഒരു കെട്ടിട അറ്റകുറ്റപ്പണിയുടെ ഫിനാൻസ് മാനേജരായി ജോലി ചെയ്ത് വരികയാണ് വിജയി. വർഷങ്ങളായി ഈ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന വ്യക്തിയാണ് ഞാനെന്നാണ് റൌഫ് വ്യക്തമാക്കുന്നത്.

'ഞാൻ 2018 മുതൽ [ഡിഡിഎഫ് നറുക്കെടുപ്പുകൾക്കായി] ടിക്കറ്റുകൾ വാങ്ങുന്നു, 5,000 ടിക്കറ്റുകൾ മാത്രമാണ് വിൽപ്പനയ്‌ക്കുള്ളത്, മറ്റ് ഡ്യൂട്ടി ഫ്രീ റീട്ടെയിലർമാരിൽ നിന്നുള്ള സമാന പ്രമോഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ വിജയിക്കാനുള്ള മികച്ച അവസരമുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. എന്റെ പ്രതീക്ഷകള്‍ തെറ്റിയില്ല'-റൌഫ് പറഞ്ഞു.

1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ
1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 1 മില്യൺ ഡോളർ നേടിയ 207-ാമത്തെ ഇന്ത്യൻ പൗരനാണ് കേരളത്തിൽ നിന്നുള്ള അബ്ദുള്‍ റൌഫ്. മറ്റ് ലോട്ടറികളിലേതെന്ന പോല്‍ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതലും ഇന്ത്യൻ പൗരന്മാരാണ്. മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മെദ്‌വദേവിനൊപ്പം ദുബായ് ഡ്യൂട്ടി ഫ്രീ സീനിയർ സിഒഒ രമേഷ് സിദാംബി, മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് സീനിയർ എൽ സിബായ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications