ഒരൊറ്റ ഷോപ്പിംഗില്‍ ചെലവാക്കുക 70 ലക്ഷം; ദുബായിലെ ഈ വീട്ടമ്മയുടെ ആര്‍ഭാടം അമ്പരപ്പിക്കും
ദുബായ്: കോടീശ്വരന്മാര്‍ സാധാരണ പല കാര്യങ്ങള്‍ക്കായി വലിയ തോതില്‍ പണം ചെലവാക്കാറുണ്ട്. അത് ഭക്ഷണത്തിനോ, യാത്രകള്‍ക്കോ, ഷോപ്പിംഗിനോ ഒക്കെയാവാം. എന്നാല്‍ ദുബായിലെ ഒരു വീട്ടമ്മ ചെലവാക്കുന്ന തുക കേട്ടാല്‍ ആരും ഒന്ന് അമ്പരന്ന് പോകും. ഒരു ദിവസത്തെ ഷോപ്പിംഗിനായി ഇവര് ചെലവാക്കുന്നത് 70 ലക്ഷം രൂപയാണ്.
സൗദി എന്ന യുവതി തന്റെ ഭര്‍ത്താവിനൊപ്പം താമസിക്കുന്നത് ദുബായിലാണ്. ഭര്‍ത്താവിന്റെ പണം ചെലവാക്കുക ഇവര്‍ക്കൊരു ഹോബിയാണ്. ഭര്‍ത്താവായ ജമാലിന് അതിലൊരു പരാതിയുമില്ല എന്നതാണ് സത്യം. അത്രയ്ക്ക് ആര്‍ഭാടകരമാണ് ഇവരുടെ ജീവിതം.ഞങ്ങള്‍ പുറത്ത് പോകുമ്പോള്‍ സാധാരണ 3600 മുതല്‍ 72000 യൂറോ വരെ ചെലവാക്കാറുണ്ടെന്ന് സൗദി പറയുന്നു.

IMAGE CREDIT: soudiofarabia instagram page
കൂടുതല്‍ ചെലവാക്കുന്നത് തന്റെ ഭര്‍ത്താവായ ജമാലിന്റെ മൂഡിന് അനുസരിച്ചാണ്. ചിലപ്പോള്‍ ഷോപ്പിംഗ് തുക വളരെ കൂടാനും സാധ്യതയുണ്ടെന്നും യുവതി പറയുന്നു. അതേസമയം തന്റെ പ്രിയപ്പെട്ട വസ്ത്ര ഡിസൈനര്‍മാര്‍ ആരാണെന്നും അവര്‍ വെളിപ്പെടുത്തി. ഡിയോറാണ് തന്റെ ഇഷ്ട ഡിസൈനര്‍മാര്‍. അവരുടെ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. ഭര്‍ത്താവിന് ഇഷ്ടം ഹെര്‍മെസ്സിന്റെ വസ്ത്രങ്ങളാണെന്നും യുവതി വെളിപ്പെടുത്തി.
ഇവരുടെ യാത്രകളുടെയും, ഷോപ്പിംഗിന്റെയുമെല്ലാം ചിത്രങ്ങള്‍ സൗദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ആഢംബര അവധിക്കാല ആഘോഷങ്ങളാണ് ഇവര്‍ നടത്താറുണ്ട്. വന്‍ ചെലവുകളും റിസോര്‍ട്ടുകളിലും, ദ്വീപുകളിലുമൊക്കെയാണ് ഇവരുടെ താമസവും, യാത്രകളുമെല്ലാം.
അതുകൊണ്ട് തന്നെ നിരവധി ആരാധകര്‍ ഇവര്‍ക്ക് സോഷ്യല്‍ മീഡിയയിലുണ്ട്. ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ദുബായില്‍ നിന്നുള്ള ഒരു വീട്ടമ്മയാണ് താനെന്ന് സൗദി പറയുന്നു. പക്ഷേ സാധാരണ വീട്ടമ്മയല്ലെന്ന് മാത്രം. അങ്ങേയറ്റം സമ്പത്ത് ഇവരുടെ കൈവശമുണ്ട്. ടിക് ടോക്കിലും, ഇന്‍സ്റ്റഗ്രാമിലും ഇവര്‍ക്ക് ധാരാളം ആരാധകരുണ്ട്. ഇവരുടെ അവധിക്കാല ചിത്രങ്ങള്‍ കാണാനായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്.
ദമ്പതിമാര്‍ക്ക് കാണാന്‍ ഒരുപോലെ ഇരിക്കുന്ന കാറുകള്‍ വരെയുണ്ട്. ജമാല്‍ സൗദിക്ക് സമ്മാനങ്ങളും നല്‍കാറുണ്ട്. ഒരു ബിര്‍ക്കിന്‍ ബാഗും, രണ്ട് കാറുകളും വരെ ഈ സമ്മാനങ്ങളില്‍ വരും. തനിക്ക് ഡിസൈനര്‍ വസ്ത്രങ്ങളും, ബാഗുകളും മാത്രമേ ഇഷ്ടമുള്ളൂ. ഒരു ട്രിപ്പില്‍ തന്നെ 14 മുതല്‍ 15 ലക്ഷം വരെ ചെലവിടാറുണ്ട്.
അടുത്തിടെ മാലിദ്വീപിലേക്കാണ് യാത്ര പോയത്. അവിടെ 12.78 ലക്ഷമാണ് ചെലവായത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മാലിദ്വീപ് ഒരുപാട് ഇഷ്ടമാണ്. ഇടവിട്ട മാസങ്ങളില്‍ ലണ്ടനില്‍ പോകാറുണ്ടെന്നും യുവതി പറഞ്ഞു. സെയ്‌ഷെല്‍സില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മടങ്ങിയെത്തിയതെന്നും യുവതി പറഞ്ഞു. അടുത്തത് ജപ്പാനിലേക്കാണ് പോകാന്‍ ഉദ്ദേശിക്കുന്നതെന്നും യുവതി പറഞ്ഞു.
തനിക്ക് മേക്കപ്പ് വളരെയധികം ഇഷ്ടമാണ്. അതിന് ഓരോന്നിനും 63000 രൂപയോളം വരും. എനിക്ക് ജീവിതത്തില്‍ സര്‍പ്രൈസുകള്‍ ഇഷ്ടമാണ്. ജമാല്‍ തനിക്കായി ബുക്ക് ചെയ്യുന്ന റെസ്റ്റോറന്റുകള്‍ ഞെട്ടിപ്പിക്കാറുണ്ട്. 96000 രൂപയാണ് ഇവിടെ ചെലവ് വരാറുണ്ട്. ആ രാത്രി എന്ത് ധരിക്കണമെന്ന് പോലും പറഞ്ഞ് തന്ന്, വസ്ത്രവും ജമാല്‍ വാങ്ങി തരാറുണ്ട്.
സര്‍പ്രൈസായിട്ടുള്ള സമ്മാനങ്ങളും അതുപോലെ ജമാല്‍ സമ്മാനിക്കാറുണ്ടെന്നും സൗദി പറഞ്ഞു. സൗദി സസക്‌സിലാണ് ജനിച്ചത്. ജമാല്‍ സൗദി അറേബ്യയില്‍ നിന്നുള്ള കോടീശ്വരനാണ്. ഇവര്‍ക്ക് ആറ് വയസ്സുള്ളപ്പോഴാണ് യുവതി ദുബായിലേക്ക് വന്നത്. ഇവിടെയുള്ള യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് ജമാലിനെ കണ്ടതും പരിചയപ്പെട്ടതും. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹം കഴിച്ചത്.












Click it and Unblock the Notifications