ഇന്ന് ഭൂമി സുരക്ഷിതമല്ല; വരുന്നു സൂര്യകോപം, അതിവേഗത്തിലുള്ള രാക്ഷസ ജ്വാലകള്‍, എന്തും സംഭവിക്കാം
വാഷിംഗ്ടണ്‍: ഭൂമിക്ക് ഇന്ന് രാത്രി വന്‍ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യത. സൂര്യനില്‍ നിന്നുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ സംഭവിച്ചിരിക്കുകയാണ്. രാക്ഷസ തീജ്വാലകളാണ് ഭൂമിയിലേക്ക് വരുന്നത്. സൂര്യാഘാതം അത്രത്തോളം തീവ്രവമായിരിക്കും. അതിവേഗത്തിലാണ് ഇവയുടെ വരവ്. അതാണ് രാക്ഷസ ജ്വാലകളെ അപകടകാരികളാക്കുന്നത്.
മണിക്കൂറില്‍ 3.6 മില്യണ്‍ കിലോമീറ്റര്‍ വേഗത്തിലാണ് ഈ തീജ്വാലകളുടെ സഞ്ചാരം. ഗ്രഹങ്ങള്‍ക്കിടയിലൂടെയാണ് ഇവ ഭൂമിയിലേക്ക് വരുന്നത്. ജി3 വിഭാഗത്തില്‍ വരുന്ന ഭൗമ കാന്തിക കൊടുങ്കാറ്റ് തന്നെ ഭൂമിയില്‍ സംഭവിക്കും. ഭൂമിയുടെ ഭൗമ കാന്തിക മണ്ഡലത്തെയാണ് ഇത് ബാധിക്കുക. പക്ഷേ അതിശക്തമാണ് ഭൗമ കാന്തിക മണ്ഡലം.

ഭൂമിയെ അപകടങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടുത്തുന്നതും ഈ ഭൗമ കാന്തിക മണ്ഡലമാണ്. പക്ഷേ പ്രശ്‌നങ്ങള്‍ വേറെയുണ്ട്. സൂര്യന്റെ ഈ ജ്വാലകള്‍ ഇടിച്ചിറങ്ങുന്നതിന്റെ അറോറകളും സൃഷ്ടിക്കപ്പെടാം. പക്ഷേ ഇവ അപകടകാരികളല്ല. ഭൂമിയില്‍ മനോഹര ദൃശ്യങ്ങള്‍ അറോറകളായി കാണാന്‍ സാധിക്കും.
അതേസമയം ഈ രാക്ഷസ തീജ്വാലകള്‍ ഏതൊക്കെ തരത്തിലായിരിക്കും ഭൂമിയെ ബാധിക്കുക എന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇതിന്റെ വേഗവും ഗതിയും അക്കാര്യത്തില്‍ നിര്‍ണായകമാണ്. കൊറോണല്‍ മാസ് ഇജക്ഷനുകളുടെ കാന്തിക തരംഗത്തിന്റെ ശക്തിയും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അതുകൊണ്ട് ഭയപ്പെടാനുള്ള സാഹചര്യം മുന്നിലുണ്ട്.
ഭൂമിയുടെ കാന്തിക മണ്ഡലവുമായി, സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷനുകളുടെ കാന്തിക മണ്ഡലങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാല്‍, അത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഭൂമിയിലുണ്ടാക്കും. ഇപ്പോഴുള്ളതിനേക്കാള്‍ വലിയ ആഘാതങ്ങളായിരിക്കും അതിലൂടെ ഭൂമിക്കുണ്ടാവുക. അതേസമയം സൂര്യനിലെ പ്ലാസ്മ വിസ്‌ഫോടനം മെയ് ഒന്‍പതിന് രാത്രിയോടെയാണ് ഉണ്ടായത്.
അതില്‍ നിന്നുണ്ടായത് വലിയൊരളവും ഭൂമിക്ക് നേരെയുള്ള ഭാഗത്തേക്കാണ് പുറന്തള്ളപ്പെട്ടത്. ഇതാണ് അപകടകരമായ രീതിയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിഎംഇയുടെ കാന്തിക മണ്ഡലങ്ങളും, ഭൂമിയുടെ കാന്തിക മണ്ഡലവും തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ഭൗമ കാന്തിക കൊടുങ്കാറ്റുകള്‍ സംഭവിക്കാറുള്ളത്.
ഇവ രണ്ടും കൂട്ടിമുട്ടുമ്പോള്‍ ഭൂമിയുടെ കാന്തിക മണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവും. അയോണോസ്ഫിയറില്‍ വൈദ്യുതികള്‍ ഇതിലൂടെ രൂപപ്പെടും. ഭൂമിയുടെ പ്രതലത്തിലും ഇത്തരം മാറ്റങ്ങള്‍. ഈ ഇലക്ട്രിക്കല്‍ കറന്റുകളാണ് ഉപഗ്രഹ സംവിധാനങ്ങളെ ആകെ താളം തെറ്റിക്കുക. വൈദ്യുത ഗ്രിഡുകളും പ്രവര്‍ത്തന രഹിതമാകും.
പോളാര്‍ മേഖലകളില്‍ അറോറകകള്‍ രൂപപ്പെടുകയും ചെയ്തു. നമ്മുടെ ഉത്തര ധ്രുവങ്ങളിലായിരിക്കും ഇത് കാണപ്പെടുക. ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങളൊക്കെ ഇതോടെ തടസ്സപ്പെടും. ഇന്റര്‍നെറ്റ്, ജിപിഎസ് എന്നിവയൊന്നും പ്രവര്‍ത്തിക്കില്ല. ഇത് ഭൂമിയിലെ പല കാര്യങ്ങളെയും ബാധിക്കും.












Click it and Unblock the Notifications