Eid-al-Fitr (Ramadan) Malayalam Wishes: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യനാൾ ആഘോഷിക്കാം, ആശംസിക്കാം
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷം ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്ർ ( ചെറിയ പെരുന്നാൾ) ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധിയുടെ പൂർത്തീകരണം ആയാണ് ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ഈദ് എന്ന് എന്ന അറബ് വാക്കിന്റെ അർത്ഥം ആഘോഷം എന്നാണ്. ഫിത്ർ എന്നാൽ നോമ്പ് തുറക്കൽ എന്നാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ചെറിയ പെരുന്നാൾ നൽകുന്നത്. പുണ്യമാസത്തിന്റെ എല്ലാ നന്മകളും ഹൃദയത്തിൽ ചേർത്ത് പിടിച്ചാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്.

പെരുന്നാൾ നമസ്ക്കാരം:
ഈദ് നമസ്ക്കാരമാണ് ചെറിയ പെരുന്നാൾ ദിവസത്തിലെ പ്രധാനപ്പെട്ട ചടങ്ങ്. ഫജർ നമസ്ക്കാരക്കിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ പള്ളികളിൽ പെരുന്നാൾ നമസ്ക്കാരം ആരംഭിക്കും. നമസ്ക്കാരത്തിന് ശേഷം പള്ളിയിൽ ഇമാം നിർവഹിക്കുന്ന പ്രസംഗമാണ് ഖുതുബ. ഖുതുബ പ്രസംഗത്തിന് ശേഷം മധുരം നൽകി ആഘോഷത്തിന്റെ അടുത്തം ഘട്ടം ആരംഭിക്കും. ബന്ധുക്കൾ പരസ്പരം വീടുകളിൽ പോകും ആഹാരം കഴിക്കും. ആശംസിക്കും.
ചെറിയ പെരുന്നാൾ ആശംസകൾ
പ്രാർത്ഥനകളും ആഘോഷങ്ങളുമായി ഈ ചെറിയ പെരുന്നാൾ ആഘോഷിക്കാം. താങ്കൾക്കും കുടുംബത്തിനും ആശംസകൾ.
ഈ ഈദ് താങ്കൾക്കും കുടുംബത്തിനും സന്തോഷം കൊണ്ടുവരട്ടെ. സന്തോഷകരമായ പെരുന്നാൾ ആശംസകൾ..
നന്മയും സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു പെരുന്നാൾ ദിനം ആശംസിക്കുന്നു.
സ്നേഹവും സാഹോദര്യവും നന്മയും കരുണയും എന്നും ജീവിതത്തിൽ ഉണ്ടാവട്ടേ. നന്മയോടെ സ്നേഹത്തോടെ തങ്കൾക്കും കുടുംബത്തിനും പെരുന്നാൾ ആശംസകൾ.
ഈ ഈദുൽ ഫിത്തർ താങ്കളുടെ ജീവിതത്തിലേക്ക് കൂടുതൽ സന്തോഷവും നന്മയും കൊണ്ടുവരട്ടേ എന്ന് ആശംസിക്കുന്നു. അള്ളാഹു എന്നും നിങ്ങൾക്ക് സന്തോഷം നൽകട്ടേ...
അള്ളാഹുവിന്റെ കാരുണ്യത്താൽ നിങ്ങളുടെ കുടുംബത്തിൽ സ്നേഹവും സന്തോഷവും നിറയട്ടെ. ഈ പെരുന്നാൾ ദിനത്തിൽ സാഹോദര്യവും നനന്മയും സ്നേഹവും നിറയട്ടെ എന്ന് ആശംസിക്കുന്നു.
നന്മയുള്ള മനസ്സുകൾക്ക് അള്ളഹു കാരുണ്യം ചൊരിയും. താങ്കൾക്കും കുടുംബത്തിനും പെരുന്നാൾ ആശംസകൾ. അള്ളാഹു നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷം നൽകട്ടേ..
താങ്കൾക്കും കുടുംബത്തിനും എന്റെയു കുടുംബത്തിന്റെയും പെരുന്നാൾ ആശംസകൾ.
ജീവിതം നന്മയാക്കി മാറ്റുക. മറ്റുള്ളവരുടെ കഷ്ടാപ്പാടുകൾക്ക് പരിഹാരം കാണുക. എന്നും നന്മ ഉള്ളിൽ ഉണ്ടാവുക. നല്ലൊരു പെരുന്നാൾ ആശംസിക്കട്ടേ....
ഈ പുണ്യദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ നന്മയും സ്നേഹവും ഉണ്ടാവട്ടേ.. താങ്കൾക്കും കുടുംബത്തിനും പെരുന്നാൾ ആശംസകൾ
അള്ളാഹു എന്നും അനുഗ്രഹം നൽകട്ടേ.
പുണ്യമാസത്തിന്റെ നന്മയോടെ ആശംസിക്കുന്നു പെരുന്നാൾ. ഈ ദിനത്തിലും ജീവിതത്തിലും നന്മയുണ്ടാവട്ടേ












Click it and Unblock the Notifications