Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീജദാനത്തിനും ഉറങ്ങുന്നതിനും ശമ്പളം, ഇതെന്ത് ജോലി!!!

ജീവിതത്തിന്റെ തിരക്കുകള്‍ക്ക് പിറകേ പോകുമ്പോള്‍ ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. ലോകത്ത് ഇത്തരത്തില്‍ അപൂര്‍വ്വ ജോലികള്‍ക്ക് നല്‍കിവരുന്നത് ആകര്‍ഷമായ പ്രതിഫലമാണ്. എങ്കില്‍ പിന്നെ ജോലി തുടങ്ങാന്‍ താമസിക്കുന്നതെന്തിനാണ്.

ജോലികളെക്കുറിച്ച് കേട്ടാല്‍ ആദ്യം നെറ്റി ചുളിക്കുമെങ്കിലും പണം സമ്പാദിക്കാന്‍ ഇങ്ങനെയും ചില വഴികളുണ്ടെന്ന് തെളിയിക്കുകയാണ് ഇത്തരം അപൂര്‍വ്വ ജോലികള്‍.

 പ്രൊഫഷണല്‍ സ്ലീപ്പര്‍

പ്രൊഫഷണല്‍ സ്ലീപ്പര്‍

ഉറക്കം വീക്ക്‌നസ്സ് അല്ലാത്തവര്‍ ചുരുക്കമാണ്. ഇഷ്ടമുള്ള ജോലി ചെയ്ത് കൈനിറയെ പണമുണ്ടാക്കുന്നത് സന്തോഷം പകരുക തന്നെ ചെയ്യും. ശാസ്ത്രജ്ഞര്‍ക്ക് പരീക്ഷണത്തിന് വേണ്ടി ഉറങ്ങുന്നതാണ് പ്രൊഫഷണല്‍ സ്ലീപ്പര്‍മാര്‍ക്കുള്ള ജോലി.

 പെറ്റ് ഫുഡ് ടേസ്റ്റര്‍

പെറ്റ് ഫുഡ് ടേസ്റ്റര്‍

ഐസ് ക്രീം, ടീ ടേസ്റ്ററുമെല്ലാം കേട്ട് പരിചയമുള്ള ജോലിയാണ്. എന്നാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം ടേസ്റ്റ് നോക്കുന്ന ജോലിയില്‍ നിന്ന് പ്രതിവര്‍ഷം 40,000 ഡോളര്‍ നേടാം

 ടീ ടേസ്റ്റര്‍

ടീ ടേസ്റ്റര്‍

ചായ കുടിക്കുന്നതിന് ശമ്പളം കിട്ടുമെന്ന് കേട്ടാല്‍ ഞെട്ടണ്ട. എന്നാല്‍ കുടിക്കേണ്ട ചായക്കുറിച്ച് കമ്പനി പറയും. ഒരു ദിവസം 200 കപ്പ് ചായ വരെ ടേസ്റ്റ് ചെയ്യണ്ടതായി വരും. പുതിയ വിതരണക്കാരെയും ഉല്‍പന്നങ്ങളെയും തേടി ലോകം മുഴുവന്‍ യാത്ര ചെയ്യേണ്ടതായും വരും

 പേള്‍ ഡൈവര്‍

പേള്‍ ഡൈവര്‍

പേര് കേട്ട് ഞെട്ടണ്ട. ആഴക്കടലിലേക്ക് ഊളിയിട്ടു പോയി മുത്ത് വാരുന്നതാണ് ജോലി. പ്രതിദിനം 1200 ഡോളറാണ് ശമ്പളം. കടലിന്റെ അടിത്തട്ടിലേക്കുള്ള യാത്ര ശ്രമകരമാണെങ്കിലും ഡൈവിംഗ് വീക്ക്‌നെസ്സായിട്ടുള്ളവര്‍ക്ക് ജോലി ആസ്വദിക്കാം.

 ബോഡി പാര്‍ട്ട് മോഡല്‍

ബോഡി പാര്‍ട്ട് മോഡല്‍

ഡിസൈന്‍ഡ് മാലകള്‍ക്കും വളകള്‍ക്കും ബ്രെയ്‌സ്ലെറ്റിനും എന്നു തുടങ്ങി എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും മോഡലാവുന്നതാണ് ജോലി. ഒരു വൈകുന്നേരത്തിന് 20 ഡോളര്‍ മുതല്‍ 1000 ഡോളര്‍ വരെയാണ് പ്രതിഫലം.

ഷോപ്പിംഗ്

ഷോപ്പിംഗ്

ഷോപ്പിംഗ് കൂടുതലും സ്ത്രീകളുടെ മേഖലയായാണ് കണക്കാക്കുന്നത്. എന്നാല്‍ മറ്റുള്ളവരുടെ വാഡ്രോബ് കളര്‍ഫുള്ളാക്കി നല്ല പണം നേടാനാവും. ഫാഷന്‍ മാഗസിനുകള്‍ക്കും, ബിസിനസുകാര്‍ക്കും സെലിബ്രിറ്റികള്‍ക്കുമായി വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കലാണ് പേഴ്സണല്‍ ഷോപ്പറുടെ പ്രധാന ജോലി.

 നെറ്റ്ഫ്ളിക്സ് ടാഗര്‍

നെറ്റ്ഫ്ളിക്സ് ടാഗര്‍

അലസമായിരുന്ന് ടിവി കാണലാണ് പലരുടേയും ഒഴിവു വേളകളിലെ പ്രധാന ഹോബി. വെറുതെ ഇരുന്ന് ടിവി കാണുന്നതിന് ശമ്പളം തരാമെന്നു പറഞ്ഞാല്‍ ഈ ജോലിക്ക് നിങ്ങളും തയ്യാറാവില്ലേ? വീഡിയോകള്‍ കണ്ട് അതിനെക്കുറിച്ച് ചെറിയ വിവരണം നല്‍കലാണ് ജോലി. ഇതിനായി കമ്പനി ജോലിക്കാരെയും നിയമിക്കുന്നു.

 ലിക്വര്‍ ബ്രാന്‍ഡ് അംബാസിഡര്‍

ലിക്വര്‍ ബ്രാന്‍ഡ് അംബാസിഡര്‍

ലിക്വര്‍ ബ്രാന്‍ഡിന്റെ പ്രൊമോഷനായി ബ്രാന്‍ഡ് അംബാസിഡര്‍ക്ക് ലോകം മുഴുവന്‍ സഞ്ചരിക്കേണ്ടിവരുമെങ്കിലും പ്രതിവര്‍ഷം 15 ലക്ഷം വരെ ശമ്പളമായി ലഭിക്കും.

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായും

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായും

പ്രെമോഷണല്‍ പരിപാടികളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായും പ്രതിമകളായും പ്രത്യക്ഷപ്പെടുന്നതാണ് ജോലി.

 സ്‌പേം ഡോണര്‍

സ്‌പേം ഡോണര്‍

ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമായ ചെറുപ്പക്കാരെയാണ് ഈ ജോലിക്കായി പരിഗണിക്കുന്നത്. ഓരോ തവണ ബീജം ദാനം ചെയ്യുമ്പോഴും 200 മുതല്‍ 8000 ഡോളര്‍ വരെയാണ് പ്രതിഫലം കിട്ടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+