മസ്കോ സക്കര്‍ബര്‍ഗോ, ധനികരില്‍ ഒന്നാമനാര്? ആദ്യ പത്തില്‍ ഇവര്‍, മുകേഷ് അംബാനിയുടെ സ്ഥാനം ഇങ്ങനെ
ട്വിറ്ററിന്റെ ഉടമ ഇലോണ്‍ മസ്ക്കും, മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വലിയൊരു മത്സരം തന്നെ ബിസിനസ് മേഖലയില്‍ നടക്കുന്നുണ്ട്. ഇരുവരുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഈ ശത്രുതയ്ക്ക് പ്രധാന കാരണം. മസ്ക് നിരന്തരം മെറ്റയെ കുറ്റപ്പെടുത്തുമ്പോള്‍, സക്കര്‍ബര്‍ഗ് തിരിച്ച് ട്വിറ്ററിനെ പരിഹസിക്കാറുമുണ്ട്. എന്നാല്‍ ഇവരില്‍ ആരാണ് ഏറ്റവും സമ്പന്നന്. അതായത് ലോകത്ത് തന്നെ ഏറ്റവും വലിയ സമ്പന്നന് ആരാണ്?
ഫോബ്സ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം മുകേഷ് അംബാനിക്കും നേട്ടമുണ്ടാക്കുന്ന പട്ടികയാണിത്. പക്ഷേ വലിയ തോതില്‍ പ്രമുഖരെല്ലാം നേട്ടമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ ആരാണ് മസ്കും, സക്കര്‍ബര്‍ഗും തമ്മിലുള്ള മത്സരത്തില്‍ വിജയിച്ചതെന്ന് നോക്കാം.

ഒന്നാമന് ആരാണ്
മസ്കും, സക്കര്‍ബര്‍ഗും തമ്മിലുള്ള പോരാട്ടത്തില്‍ വിജയം ട്വിറ്റര്‍ ഉടമയ്ക്കാണ്. വളരെ മുന്നിലാണ് മസ്ക്. 240.7 ബില്യണ്‍ ആസ്തിയാണ് മസ്കിനുള്ളത്. ടെസ്ല, സ്പേസ് എക്സ് എന്നിവയില്‍ നിന്ന് മസ്ക് ലഭിക്കുന്ന വരുമാനം വളരെയധികമാണ്. അതേസമയം മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പക്ഷേ രണ്ടാം സ്ഥാനത്തല്ല. ഏഴാം സ്ഥാനത്താണ് അദ്ദേഹം.
115.2 ബില്യണാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയില്‍ നിന്നാണ് സക്കര്‍ബര്‍ഗിന് വരുമാനം ലഭിക്കുന്നത്. മസ്ക്കിനെ പോലെ മറ്റ് വമ്പന്‍ ബിസിനസുകള്‍ ഇല്ലാത്തതും സക്കര്‍ബര്‍ഗിനെ പിന്നിലാക്കിയ ഘടകമാണ്.
മസ്കിന്റെ വളര്‍ച്ച ഇങ്ങനെ
മസ്ക് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. 1990ലാണ് തന്റെ ആദ്യ സ്റ്റാര്‍ട്ടപ്പ് മസ്ക് സ്ഥാപിക്കുന്നത്. സിപ്2 എന്ന കമ്പനിയാണിത്. സഹോദരന് കിംമ്പലിനൊപ്പമായിരുന്നു കമ്പനി സ്ഥാപിച്ചത്. രണ്ടാമത്തെ സംരംഭം ഓണ്‍ലൈന്‍ ബാങ്കിംഗ് കമ്പനിയായ എക്സ് ഡോട് കോമായിരുന്നു. ഇത് പിന്നീട് പേപാലുമായി ലയിക്കുകയായിരുന്നു.
പിന്നീട് പേപാല്‍ ഇബേയ്ക്ക് വിറ്റപ്പോള്‍ 165 മില്യണാണ് മസ്ക് നേടിയത്. 2021ല്‍ ടെസ്ലയുടെ ഓഹരികള്‍ക്ക് വലിയ ജനപ്രീതിയുണ്ടായപ്പോള് 340 ബില്യണ്‍ വരെ മസ്കിന്റെ ആസ്തി ഉയര്‍ന്നിരുന്നു.

സ്പേസ് എക്സിന്റെ വളര്‍ച്ച
മസ്ക് 2002ലാണ് സ്പേസ് എക്സ് സ്ഥാപിക്കുന്നത്. പേപാലിന്റെ വില്‍പ്പനയിലൂടെ ലഭിച്ച പണത്തില്‍ 100 മില്യണ്‍ അതില്‍ നിക്ഷേപിക്കുകയായിരുന്നു മസ്ക്. 2006 മുതല്‍ 2008 വരെ ഈ കമ്പനി തുടര്‍ പരാജയങ്ങളാണ് നേരിട്ടത്. ഫണ്ടിംഗിനും പ്രശ്നം നേരിട്ടു. എന്നാല്‍ 2008 സെപ്റ്റംബറില്‍ സ്പേസ് എക്സ് ഓര്‍ബിറ്റല്‍ ലോഞ്ച് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്പേസ് എക്സ് മാറി.
അതേ വര്‍ഷം നാസയില്‍ നിന്ന് 1.5 ബില്യണിന്റെ കരാറും മസ്കിന്റെ കമ്പനി സ്വന്തമാക്കി. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനവും സ്പേസ് എക്സിന്റേതാണ്. 140 ബില്യണാണ് സ്പേസ് എക്സിന്റെ മൂല്യം.
ഇന്ത്യയില്‍ ആര് മുന്നില്‍
ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും, എംഡിയുമായ മുകേഷ് അംബാനിയാണ്. 90.8 മുതല്‍ 104 ബില്യണ്‍ ഇടയില്‍ വരും അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനിയുടെ സമ്പത്ത് ഇടിഞ്ഞതും മുകേഷ് അംബാനിക്ക് ഗുണകരമായിട്ടുണ്ട്. എട്ട് ലക്ഷം കോടിക്ക് മുകളിലായി വരും മുകേഷ് അംബാനിയുടെ വരുമാനം.
പെട്രോകെമിക്കല്‍സ്, എണ്ണ, ഗ്യാസ്, റീട്ടെയില്‍, ടെലികോം, അടക്കമുള്ള മേഖലയില്‍ അദ്ദേഹത്തിന്റെ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. മുകേഷ് അംബാനിയുടെ മൂന്ന് മക്കളും ബിസിനസിനെ നിയന്ത്രിക്കുന്നവരിലുണ്ട്. 54.9 ബില്യണുമായി ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. അടുത്തിടെ ഓഹരികള്ക്കേറ്റ തിരിച്ചടിയാണ് അദ്ദേഹത്തെ പിന്നിലാക്കിയത്.
ആദ്യ പത്തില്‍ ഇവര്‍
ലൂയി വുയ്തോണിന്റെ ഉടമ ബെര്‍നാര്‍ഡ് അര്‍നോള്‍ഡ്, ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, ലാറി, എല്ലിസണ്, ബില്‍ ഗേറ്റ്സ്, വാറന്‍ ബഫറ്റ്, ലാറി പേജ്, സെര്‍ജി ബ്രിന്‍, സ്റ്റീവ് ബാല്‍മര്‍ എന്നിവരാണ് പട്ടികയിലുള്ളവര്‍. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എന്നിവയില്‍ നിന്ന് രണ്ട് പേരാണ് പട്ടികയിലുള്ളത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications