640 കോടിയുടെ ആഡംബര ജെറ്റ്, വീണ്ടും ഒന്നാം സ്ഥാനത്തേക്ക് ഇലോണ്‍ മസ്ക്, ആഡംബര ശേഖരം ഞെട്ടിക്കും
മസ്കിന്റെ ആദ്യത്തെ പ്രൈവറ്റ് ജെറ്റല്ല ഇത്. നാല് പ്രൈവറ്റ് ഗള്‍ഫ് സ്ട്രീം ജെറ്റുകള്‍ അദ്ദേഹത്തിനുണ്ട്. ഫാല്‍ക്കണ്‍ ലാന്ഡിംഗിലാണ് ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

വാഷിംഗ്ടണ്‍: ലോക കോടീശ്വരന്മാരില് ഇലോണ്‍ മസ്ക് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന് സൂചനകള്‍. ടെസ്ലയുടെ ഓഹരികളുടെ മൂല്യം കുതിച്ചുയരുകയാണ്. അതേസമയം മസ്കിന്റെ പുതിയ ആഢംബര ജെറ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് ഇത് വാങ്ങിയതെങ്കിലും ഇതിനുള്ളിലെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.
അമ്പരപ്പിക്കുന്ന തരത്തിലുള്ള ആഡംബരങ്ങളാണ് ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. കോടികള്‍ മുടക്കിയാണ് ഈ ആഡംബര ജെറ്റ് മസ്ക് സ്വന്തമാക്കിയത്. കൂടുതല്‍ നവീകരണങ്ങളും നടത്തിയിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

ആഢംബരത്തില്‍ നമ്പര്‍ വണ്‍
ഇലോണ്‍ മസ്ക് വാങ്ങി കൂട്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആര്‍ക്കും പറയാനാവില്ല. നേരത്തെ ട്വിറ്റര്‍ 44 ബില്യണിനായിരുന്നു അദ്ദേഹം വാങ്ങിയത്. ഇത് 36180 കോടി രൂപയോളം വരും. ഇതിന് പുറമേ അത്യാഡംബര പ്രൈവറ്റ് ജെറ്റും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഇത് വാങ്ങിയിട്ട് അധിക കാലമായിട്ടില്ല. ട്വിറ്റര്‍ വാങ്ങിയതോടെ ആസ്തിയുടെ കാര്യത്തില്‍ മസ്കിന് ഇടിവ് നേരിട്ടത്. 9 ബില്യണോളം യുഎസ് ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ട്വിറ്ററിനേ നന്നാക്കിയേ അടങ്ങൂവെന്ന വാശിയിലാണ് അദ്ദേഹം.

മസ്ക് ഒന്നാം സ്ഥാനത്തേക്ക്
നേരത്തെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന പേര് മസ്കിന് നഷ്ടമായിരുന്നു. ട്വിറ്ററിലെ നഷ്ടമായിരുന്നു പ്രധാന കാരണം. എന്നാല്‍ അദ്ദേഹം വീണ്ടും തിരിച്ചുവരികയാണ്. ടെസ്ലയുടെ ഓഹരികള്‍ക്ക് 72 ശതമാനം നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം ലോകകോടീശ്വരനായി മാറുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. നിലവിരല് 190 ബില്യണാണ് മസ്കിന്റെ ആസ്തി മൂല്യം. 1,560293 കോടി വരുമിത്. ഈ ഘട്ടത്തില്‍ മസ്കിന്റെ പ്രൈവറ്റ് ജെറ്റ് ഗള്ഫ്സ്ട്രീം ജി700 വീണ്ടും ചര്‍ച്ചയാവുകയാണ്. ഇത് ഫ്ളാഗ്ഷിപ്പ് വിമാനങ്ങളിലൊന്നാണ്.

ഒന്നല്ല നാലെണ്ണം
മസ്കിന്റെ ആദ്യത്തെ പ്രൈവറ്റ് ജെറ്റല്ല ഇത്. നാല് പ്രൈവറ്റ് ഗള്‍ഫ് സ്ട്രീം ജെറ്റുകള്‍ അദ്ദേഹത്തിനുണ്ട്. ഫാല്‍ക്കണ്‍ ലാന്ഡിംഗിലാണ് ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്‍എല്‍സി സ്പേസ് എക്സുമായും ടെസ്ലയുമായും ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഇന്റീരിയറുകള്‍ ലോകോത്തരമാണ്. അഞ്ച് ലിവിങ് ഏരിയകള്‍ ജി700ന് ഉണ്ട്. രണ്ട് റെസ്റ്റ് റൂമുകള്‍, 20 ഓവല്‍ വിന്‍ഡോകള്‍, എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. രണ്ട് റോള്‍സ് റോയ്സ് എഞ്ചിനാണ് ജി700ന് ഉള്ളത്. 7500 നോട്ടിക്കല്‍ മൈല്‍ ഇതിന് താണ്ടാന്‍ സാധിക്കും.

വൈഫൈ അടക്കം സജ്ജം
ജി700ന് വൈഫൈ സംവിധാനവും, സേഫ് ലാന്‍ഡിംഗ് സൗകര്യവുമുണ്ട്. 19 പേരെ ഇതില്‍ ഉള്‍ക്കൊള്ളിക്കാം. 51000 അടി ഉയരത്തില്‍ വരെ ഇതിന് പറക്കാം. 78 മില്യണാണ് ഇതിന്റെ വില. 640 കോടി രൂപ വരും ഇത് ഇന്ത്യയില്‍. 2018ല്‍ മസ്ക് തന്റെ ജി65ഒഇആറില് ഒന്നര ലക്ഷം മൈലുകളാണ് സഞ്ചരിച്ചത്. ട്വിറ്റര്‍ ഏറ്റെടുത്ത ആദ്യ ആഴ്ച്ച 8304 മൈലുകളാണ് ഇതേ വിമാനത്തില്‍ മസ്ക് സഞ്ചരിച്ചത്. യാത്രാ ചെലവുകള്‍ക്ക് 509 കോടി രൂപയാണ് മസ്ക് ചെലവിടുന്നത്. വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയാല്‍ മസ്കില്‍ നിന്ന് പുതിയ ആഢംബരങ്ങള്‍ പ്രതീക്ഷിക്കാം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications