ഇമെയിലില്‍ ചുംബന സന്ദേശം അയച്ചു, കമ്പനി ഉടമയ്‌ക്കെതിരെ ജീവനക്കാരി കോടതിയില്‍, വന്‍ ട്വിസ്റ്റ്
ലണ്ടന്‍: ജീവനക്കാരിയുടെ ചെറിയൊരു പ്രശ്‌നം ഒരു കമ്പനിയുടെ ബോസ്സിനെ ചെന്നെത്തിച്ചത് കോടതിയില്‍. ജീവനക്കാരിക്ക് ഔദ്യോഗികമായി അയച്ച ഇമെയിലിലാണ് വലിയൊരു കേസ് ഉണ്ടായിരിക്കുന്നത്. ഇവര്‍ ജോലിയെ കുറിച്ചുള്ള കാര്യങ്ങളാണ് ഈ മെയിലില്‍ ചര്‍ച്ച ചെയ്തത്. എന്നാല്‍ സംസാരത്തിനിടയില്‍ ഒരു മെയിലില്‍ എക്‌സ്എക്‌സ് എന്ന് ചേര്‍ത്ത് കമ്പനിയുടമ അയച്ചിരുന്നു.ഇതാണ് വലിയ കുഴപ്പത്തിലേക്ക് നയിച്ചിരിക്കുന്നത്.
ജീവനക്കാരി തനിക്ക് ലൈംഗിക സന്ദേശമാണ് അയച്ചതെന്ന് കാണിച്ച് കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. തനിക്ക് അയച്ച ഇമെയില്‍ ഗുരുതരമായ സ്വഭാവത്തിലുള്ളതാണെന്നാണ് യുവതി പറയുന്നു.ഐടി ജീവനക്കാരിയായ കരീന ഗാസ്പറോവയാണ് പരാതിയുമായി കോടതിയെ സമീച്ചിരിക്കുന്നത്.

ഇവര്‍ ഇഎസ്എസ്‌ഡോക്‌സിന്റെ ലണ്ടന്‍ ഓഫീസിലെ പ്രൊജക്ട് മാനേജര്‍ കൂടിയാണ് ഈ യുവതി. പേപ്പര്‍ലെസ് ട്രേഡ് സൊല്യൂഷന്‍സിന് പേരുകേട്ട കമ്പനിയാണ് ഇവര്‍. ഇവരുടെ കമ്പനിയുടെ ചുമതലയുള്ള അലക്‌സാണ്ടര്‍ ഗൗലാന്‍ഡ്രിസിനെതിരെയാണ് കരീന ഗാസ്പറോവ പരാതി നല്‍കിയിരിക്കുന്നത്.
തനിക്ക് അയച്ചിരിക്കുന്നത് മെയില്‍ ജീവനക്കാരി-തൊഴിലുടമ ബന്ധത്തിന് പുറത്ത് വരുന്നതാണെന്നായിരുന്നു ഇവര്‍ കോടതി അറിയിച്ചത്. ലൈംഗികാതിക്രമം, വിവേചനം, അന്യായമായി പിരിച്ചുവിടല്‍ എന്നിവയാണ് ഇവര്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ ഉന്നയിച്ചിരിക്കുന്നത്.അലക്‌സാണ്ടര്‍ കരീനയ്ക്ക് അയച്ച ഇമെയിലാണ് യുവതി തെളിവായി നല്‍കിയിരിക്കുന്നത്. കമ്പനി സംബന്ധമായ കാര്യങ്ങളാണ് ഇതില്‍ ചോദിച്ചിരിക്കുന്നത്.
ഒരു ജീവനക്കാരി എന്ന നിലയില്‍ അവരോട് ചോദിക്കാന്‍ ബാധ്യതപ്പെട്ട കാര്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. എന്നാല്‍ കരീന ഇതിലെ വാക്കുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. എക്‌സ്എക്‌സ് എന്ന പ്രയോഗം ചുംബനങ്ങളെ സൂചിപ്പിക്കുന്നതാണെന്ന് യുവതി ആരോപിച്ചു.
വൈ എന്ന ലൈംഗിക താല്‍പര്യം കാണിക്കുന്നതാണെന്നും ഇവര്‍ പറയുന്നു. മെയിലില്‍ തന്നെ കാണുന്ന ചോദ്യ ചിഹ്നങ്ങള്‍ എപ്പോഴാണ് ലൈംഗിക ബന്ധത്തിന് തയ്യാറാവുക എന്നതാണ് സൂചിപ്പിക്കുന്നതെന്നും കരീന ആരോപിച്ചു.
അതേസമയം തന്റെ കമ്പനിയുടെ ഉന്നതാധികാരിയായ അലക്‌സാണ്ടര്‍ ഇത്തരത്തില്‍ എന്നെ മോശമായി അധിക്ഷേപിച്ചതും, ചീത്തപറഞ്ഞതും, ഒരു ലൈംഗിക ബന്ധത്തിന് വേണ്ടിയാണ്. ഇയാളുടെ ലൈംഗിക താല്‍പര്യാര്‍ത്ഥമുള്ള നീക്കങ്ങളെ താന്‍ പലപ്പോഴും നിരസിച്ചിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു. കരീന പരാതിയില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് ട്രിബ്യൂണല്‍ പറഞ്ഞു.
ഇവര്‍ നല്‍കിയ തെളിവുകളെല്ലാം പരിശോധിച്ച ശേഷമായിരുന്നു ട്രിബ്യൂണല്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇവര്‍ നിത്യേന നടക്കുന്ന കാര്യങ്ങളെ വളച്ചൊടിച്ചുവെന്നാണ് ജഡ്ജ് എമ്മാ ബേണ്‍സ് കണ്ടെത്തിയത്. യുക്തിക്ക് അപ്പുറത്തുള്ള വാദങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. അതും തെളിവുകളൊന്നും ഇല്ലായിരുന്നു. പലതരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്തിയെന്നും കോടതി പറഞ്ഞു. കരീനയ്ക്ക് അയ്യായിരം പൗണ്ട് പിഴയും വിധിച്ചിരിക്കുകയാണ് കോടതി.












Click it and Unblock the Notifications