Get Updates
Get notified of breaking news, exclusive insights, and must-see stories!

15 മിനുട്ട് ഊബറില്‍ യാത്ര ചെയ്തു, വാടക 32 ലക്ഷം; കിളിപാറി യുവാവ്; പക്ഷേ കാരണമുണ്ട്!!

ഊബറിൽ ഒന്ന് പോയത് മാത്രം ഓർമയുണ്ട് യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഊബറ് വിളിച്ചത് യാത്ര പോകുന്നതൊക്കെ സാധാരണയല്ലേ...വലിയ തുകയും ആകില്ല നല്ല സുഖത്തിൽ യാത്ര ചെയ്യുകയും ചെയ്യാം. അങ്ങനെയാണ് ഈ യുവാവും ഊബർ വിളിച്ചത്.

ഒരു പതിനഞ്ച് മിനുട്ടത്തെ യാത്ര 6.4 കിലോ മീറ്റർ മാത്രം. അങ്ങനെ ഊബർ വിളിച്ച് കക്ഷി യാത്രും ചെയ്തു. പക്ഷേ വാടക കേട്ട യുവാവിന്റെ കിളി പോയി. 32 ലക്ഷം രൂപ. 22 വയസ മാത്രമുള്ള ഈ യുവാവ് എന്ത് ചെയ്യണമെന്നറിയാതെ ആകെ അന്തംവിട്ടുപോയി.. 918 രൂപ മാത്രം വരുന്ന ഒരു യാത്രയ്ക്ക് എങ്ങനെയാണ് ലക്ഷങ്ങൾ വന്നത്.

1

ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഹൈഡിൽ നിന്ന് ആഷ്ടൺ-അണ്ടർ-ലൈനിലേക്കാണ് യുവാവ് വാടക വിളിച്ചത്. മദ്യപിക്കാൻ വേണ്ടി സുഹൃത്തുക്കളെ കാണാൻ പോയതായിരുന്നു ഈ യുവാവ്. എന്നാൽ, പിറ്റേന്ന് ഉണർന്നപ്പോൾ ഊബർ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 35,427.97 പൗണ്ട് എടുക്കാൻ ശ്രമിച്ചതായി കണ്ടെത്തി.

2

"ഞാൻ മിക്ക രാത്രികളിലും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ സാദാരണയായി ചെയ്യുന്നത് പോലെ ഒരു Uber ബുക്ക് ചെയ്തു, എല്ലാം സാധാരണമാണെന്ന് തോന്നി. ഡ്രൈവർ എത്തി, ഞാൻ Uber-ൽ കയറി, ഞാൻ പോകേണ്ട സ്ഥലത്തേക്ക് അദ്ദേഹം എന്നെ കൊണ്ടുപോയി. 15 മിനിറ്റ് യാത്രയായിരുന്നു അത്. - ടോപ്സ് - ബിൽ £10 നും £11 നും ഇടയിലാണെന്ന് പറയപ്പെടുന്നു, അത് എന്റെ ഡെബിറ്റ് കാർഡിൽ നിന്ന് ഈടാക്കി," ഒലിവർ പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

3

"എന്നാൽ പിറ്റേന്ന് രാവിലെ ഞാൻ ഉറക്കമുണർന്നപ്പോൾ, 35,000- പൗണ്ടിൽ അലധികം ചാർജ് ആയിരുന്നു!"ഭീമമായ നിരക്കിനെക്കുറിച്ച് അറിയാൻ ഒലിവർ ഊബറിന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെട്ടു.ജീവനക്കാർ ആദ്യം ഞെട്ടിയെങ്കിലും ഒടുവിൽ കാരണം മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

4


സംഭവം യുവാവിന്റെ ഭാ​ഗത്ത് സംഭവിച്ചൊരു പിഴവ് ആയിരുന്നു. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്‌ഡിന് സമീപമുള്ള ആഷ്ടൺ-അണ്ടർ-ലൈൻ എന്ന മറ്റൊരു സ്ഥലത്തേക്ക് യാത്രയ്‌ക്കുള്ള ഡ്രോപ്പ്-ഓഫ് ലൊക്കേഷൻ സജ്ജീകരിച്ചത്. ഏകദേശം 16,000 കിലോമീറ്റർ ആണ് ദൂരം.
ഒലിവറിന്റെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യപ്പെടുന്നതിന് മുമ്പ് Uber യഥാർത്ഥ തുകയായ 10.73 പൗണ്ടിലേക്ക് ഒലിവറിന്റെ നിരക്ക് ക്രമീകരിച്ചു. യുവാവിന്റെ അക്കൗണ്ടിൽ അത്രയും പണം ഇല്ലാത്തത് കൊണ്ടായിരുന്നു.. ഫണ്ടില്ലെന്ന് കാണിച്ച് ട്രാൻ‌സാക്ഷൻ തടസ്സപ്പെട്ടത്. അത്രയും പണം അക്കൗണ്ടിൽ ഉണ്ടായിരുന്നെങ്കിൽ അത് വാടക ആയി പോകുമായിരുന്നുവെന്നും പിന്നീട് റീഫണ്ടിന് അവരുടെ പിന്നാലെ നടക്കേണ്ടി വരുമായിരുന്നവെന്നും താൻ ആകെ സാമ്പത്തികമായി പ്രശ്നത്തിൽ ആകുമായിരുന്നേനെ എന്നും യുവാവ് പറഞ്ഞു.

5

"ഓസ്‌ട്രേലിയയിലേക്ക് ലൊക്കേഷൻ എങ്ങനെ സജ്ജീകരിച്ചുവെന്ന് എനിക്ക് ഇപ്പോഴും വ്യക്തമായില്ല, ‍ഭൂഗോളത്തിന്റെ മറുവശം അല്ലേ ..എന്തായാലും നന്ദി, അവർ ശരിക്കും നല്ലവരായിരുന്നു, അതുകൊണ്ട് പ്ര​ശ്നങ്ങൾ പെട്ടെന്ന് തീർത്തുതന്നു. പക്ഷേ ഒരു അരമണിക്കൂർ ഞാൻ
ആകെ വല്ലാതായി, യുവാവ് പറഞ്ഞു. , "ഒലിവറിന്റെ അക്കൗണ്ടിൽ ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ട ഉടൻ ഞങ്ങൾ നിരക്ക് ശരിയാക്കി. എന്തെങ്കിലും അസൗകര്യം ഉണ്ടായതിൽ ഞങ്ങൾ ഖേദിക്കുന്നു." ഊബർ പറയുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+