ഇഎസ് ഐ ആശുപത്രിയില്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ട്; ഉടന്‍ അപേക്ഷിക്കൂ...
കൊല്ലം: കൊല്ലം പാരിപ്പള്ളി ഇ എസ് ഐ ആശുപത്രിയില്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. മൊത്തം 34 ഒഴിവുകളാണുളളത്. തസ്തിക, ഒഴിവുകളുടെ എണ്ണം എന്നീക്രമത്തില്‍ താഴെ കൊടുക്കുന്നു.
പാര്‍ട്ട് ടൈം സ്‌പെഷ്യലിസ്റ്റ് -8
സീനിയര്‍ റെസിഡന്റസ് (മൂന്നു വര്‍ഷം റെഗുലര്‍)-3
സീനിയര്‍ റെസിഡന്റ് (ഒരു വര്‍ഷം അഡ്‌ഹോക്)- 19
താത്പര്യമുളളവര്‍ ആഗസ്ത് അഞ്ചിനു രാവിലെ പത്തു മണിക്കു ശേഷം ബയോഡാറ്റയും ഒറിഡിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും സഹിതം ആസ്പത്രിയിലെത്തണം. ഒരു മണിക്കു ശേഷമെത്തുന്ന അപേക്ഷകരെ പരിഗണിക്കുന്നതായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ട്ട്‌ടൈം സ്‌പെഷ്യലിസ്റ്റിന് എം ബി ബി എസ് ബിരുദത്തോടൊപ്പം മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് അപേക്ഷാ യോഗ്യത.

സീനിയര്‍ റെസിഡന്റ്‌സ് അപേക്ഷകര്‍ക്ക് എംബിബിഎസ്. പി,ജി ഡിഗ്രി എന്നിവയ്‌ക്കൊപ്പം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സീനിയര്‍ റെസിഡന്റ്‌സ് പോസ്റ്റിനും മേല്‍പ്പറഞ്ഞ യോഗ്യതകള്‍ക്കു പുറമേ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് നിഷ്‌ക്കര്‍ഷിക്കുന്നത്. പീഡിയാട്രിക്‌സ്,ഗൈനക്കോളജി, ഒഫ്താല്‍മോളജി
അനസ്‌തേഷ്യ, ജനറല്‍ മെഡിസിന്‍ , തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് നിയമനം. വിവരങ്ങള്‍ക്ക്- http://goo.gl/9z9mi6












Click it and Unblock the Notifications