Viral Video- എല്ലാ ദിവസവും അച്ഛന്‍ മകളുടെ ഫോട്ടോയെടുക്കും... 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്..!!, വീഡിയോ കാണാം
നമ്മളില്‍ പലരുടേയും കുട്ടിക്കാലത്തെ എത്ര ഫോട്ടോകള്‍ നമ്മുടെ പക്കലുണ്ടാകും. വളരെ കുറച്ചെ കാണൂ എന്നായിരിക്കാം പലരുടേയും ഉത്തരം. ഇപ്പോഴത്തെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഓരോ നിമിഷങ്ങളും ക്യാമറയില്‍ പകര്‍ത്താറുണ്ട്.
എന്നാല്‍ 23 വര്‍ഷം മുന്‍പ് ജനിച്ച കുട്ടിയുടെ ഓരോ ദിവസത്തേയും ഫോട്ടോ പകര്‍ത്തി സൂക്ഷിച്ച എത്ര പേരുണ്ടാകും. ഒരു പക്ഷെ ആരും ഉണ്ടാകില്ല എന്നായിരിക്കും നമ്മളില്‍ പലരുടേയും ഉത്തരം. എന്നാല്‍ അങ്ങനെ ഒരാളുണ്ട്.

Image Credit: Youtube video screengrab@Hofmeester
ഡച്ച് സംവിധായകന്‍ ഫ്രാന്‍സ് ഹോഫ്മീസ്റ്റര്‍ നിര്‍മ്മിച്ച ടൈംലാപ്‌സ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ മകള്‍ ലോട്ടെ കുഞ്ഞായിരിക്കുമ്പോള്‍ തൊട്ടുള്ള ചിത്രങ്ങളാണ് ഫ്രാന്‍സ് ഹോഫ്മീസ്റ്റര്‍ പകര്‍ത്തി സൂക്ഷിച്ചത്.

Image Credit: Instagram@Hofmeester
ഇപ്പോള്‍ അതിന്റെ ഒരു ടൈം ലാപ്‌സ് വീഡിയോ പങ്ക് വെച്ച് എല്ലാവരുടേയും മനസ് നിറക്കുകയാണ് ഫ്രാന്‍സ് ഹോഫ്മീസ്റ്റര്‍. റെഡ്ഡിറ്റില്‍ പങ്ക് വെച്ച വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. രണ്ട് മിനിറ്റും 18 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഫ്രാന്‍സ് ഹോഫ്മീസ്റ്റര്‍ പങ്ക് വെച്ചിരിക്കുന്നത്. അതില്‍ ലോട്ടെ കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് വളര്‍ന്ന് 22 വയസുകാരിയായ യുവതിയെ ആയത് വരെയുള്ള രൂപം ആണ് കാണിക്കുന്നത്.

ഇതിനിടയില്‍ മുടിയുടെ നിറം മുതല്‍ വസ്ത്രധാരണം വരെ എത്രത്തോളം മാറി എന്ന് വീഡിയോയില്‍ കാണിക്കുന്നുണ്ട്. 20 വയസ്സ് വരെ തന്റെ മകളുടെ ഫോട്ടോകള്‍ ഉപയോഗിച്ച് അച്ഛന്‍ സൃഷ്ടിച്ച വീഡിയോ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. അതേസമയം 20 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പതിവ് മുടക്കാതിരുന്ന ഫ്രാന്‍സ് ഹോഫ്മീസ്റ്ററിനെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്.

തന്റെ വെബ്‌സൈറ്റിലും ഫ്രാന്‍സ് ഹോഫ്മീസ്റ്റര്‍ ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. മകളുടെ ഓരോ ജന്മദിനത്തിലും എടുത്ത ചിത്രങ്ങള്‍ എന്ന് പറഞ്ഞ് 1.58 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഫ്രാന്‍സ് ഹോഫ്മീസ്റ്റര്‍ പങ്ക് വെച്ചിരിക്കുന്നത്. ഇതേ വെബ്‌സൈറ്റില്‍ വിന്‍സ് എന്ന തന്റെ മകന്റെ 19 വര്‍ഷത്തെ ടൈം ലാപ്‌സ് വീഡിയോയും ഇദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്.












Click it and Unblock the Notifications