പ്രവാസികൾ ആധാറിൽ ഏത് മൊബൈൽ നമ്പറാണ് നൽകേണ്ടത്? അന്താരാഷ്ട്ര നമ്പർ നൽകാനാകുമോ?
ആധാർ കാർഡ് വളരെ പ്രധാനപ്പെട്ട രേഖയാണെന്ന് അറിയമാല്ലോ. ആധാറില്ലാതെ പല കാര്യങ്ങളും നടക്കുകയുമില്ല. പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്.
യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( യു ഐ ഡി എ ഐ ) നൽകുന്ന 12 അക്ക യുണിക് ഐഡന്റിഫിക്കേഷൻ നമ്പറാണ് ഇത്, ആധാർ നമ്പർ ഇപ്പോൾ പാൻ നമ്പറുമായും മൊബൈൽ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ഒക്കെ ലിങ്ക് ചെയ്തിട്ടുണ്ട്.

നമ്മൾ രജിസ്റ്റർ ചെയ്ത നമ്പറിലേക്കായിരിക്കും ആധാറുമായി ബന്ധപ്പെട്ട ഒ ടി പി എത്തുക. നിങ്ങളുടെ ആധാർ അക്കൗൈണ്ടിലേക്ക് നിങ്ങൾക്ക് മാത്രമേ ആക്സസ് ഉള്ളൂ എന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. അതുകൊണ്ട് മൊബൈൽ കൊടുക്കുന്ന സമയത്ത് ശ്രദ്ധിക്കണം.
കാരണം ഈ നമ്പർ വിവിധ സർക്കാർ, ബാങ്കിംഗ്. സാമൂഹിക സേവനങ്ങൾ എവന്നിവ ആക്സസ് ചെയ്യാൻ സഹായിക്കും. അതുകൊണ്ട് നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ തന്നെ കൊടുക്കുക.
ആധാർ അപ്ഡേറ്റ് ചെയ്യുന്ന സമയത്തും എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമ്പോഴുമൊക്കെ മൊബൈൽ നമ്പർ ആവശ്യമാണ്. നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കാൻ മൊബൈൽ നമ്പർ വേണ്ടി വരും. വ്യാജ രജിസ്ട്രേഷനുകളും അപ്ഡേറ്റുകളും തടയായാനും ഇത് സഹായിക്കും
പ്രവാസികൾക്ക് ഉള്ള സംശയമായിരിക്കും ആധാറിൽ അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിക്കാമോ എന്നത്. നിലവിൽ യു ഐ ഡി എ ഐ അന്താരാഷ്ട്ര/ ഇന്ത്യൻ ഇതര മൊബൈൽ നമ്പറുകൾ സപ്പോർട്ട് ചെയ്യുന്നില്ല. അതിനാൽ നിങ്ങളുടെ ആധാർ കാർഡിൽ നിങ്ങൾക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിക്കാൻ കഴിയില്ല.
ആധാർ രഡിസ്ട്രേഷനും അപ്ഡേറ്റിനും ഇന്ത്യൻ മൊബൈൽ നമ്പർ മാത്രമെ യുണിക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യ പിന്തണക്കൂ. സാധുവായ ഇന്ത്യൻ പാസ്പോർട്ട് ഉള്ള പ്രവാസി ഇന്ത്യക്കാർക്ക്, പ്രായപൂർത്തിയാവാത്തവർക്കും ആധാർ കേന്ദ്രത്തിൽ നിന്ന് ആധാറിനായി അപേക്ഷിക്കാം.
നിങ്ങൾ പ്രവാസി ആണെങ്കിൽ, ആധാർകാർഡ് രജിസ്റ്റർ ചെയ്യാൻ നിൽക്കുന്നവരാണെങ്കിൽ ഇന്ത്യയിലെ ഏതെങ്കിലും ആധാർ കേന്ദ്രം സന്ദർശിച്ച്
ഒരു പ്രവാസിക്ക്, നിങ്ങൾ ഒരു ആധാർ കാർഡിനായി രജിസ്റ്റർ ചെയ്യണമെങ്കിൽ, ഇന്ത്യയിലെ ഏതെങ്കിലും ആധാർ കേന്ദ്രം സന്ദർശിച്ച് സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മതി












Click it and Unblock the Notifications