കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശല്യക്കാരായ സുഹൃത്തുക്കളെ അനിശ്ചിത കാലത്തേയ്ക്ക് മ്യൂട്ട് ചെയ്യാം! ഫേസ്ബുക്കില്‍ സ്നൂസ് ബട്ടണ്‍!

Google Oneindia Malayalam News

സോഷ്യല്‍ മീഡിയയിലെ ശല്യക്കാരായ സുഹൃത്തുകളെ അകറ്റി നിര്‍ത്താന്‍ പുതിയ മാര്‍ഗ്ഗവുമായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ ശല്യക്കാരായ സുഹൃത്തുക്കള്‍, ഫേസ്ബുക്ക് പേജ്, ഗ്രൂപ്പ് എന്നിവയെ 30 ദിവസത്തേയ്ക്ക് മ്യൂട്ട് ചെയ്തുുവയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം. ഇതോടെ ന്യൂസ് ഫീഡില്‍ ലഭിക്കുന്ന നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കപ്പെടുകയാണ് ചെയ്യുക. അടുത്ത ആഴ്ചയോടെ ഫീച്ചര്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഫേസ്ബുക്ക് പ്രൊഡക്ട് മാനേജര്‍ ശ്രുതി മുരളീധരനാണ് പോസ്റ്റില്‍ വ്യക്തമാക്കിയത്.

<strong>ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്</strong>ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്

<strong>ടെലികോം രംഗത്ത് ഓഫര്‍ പൂരം!! 500 രൂപയില്‍ കുറഞ്ഞ ഓഫറുകള്‍, മുമ്പില്‍ എയര്‍ടെല്ലോ വോഡഫോണോ!! മത്സരം കൊഴുക്കുന്നു!!</strong>ടെലികോം രംഗത്ത് ഓഫര്‍ പൂരം!! 500 രൂപയില്‍ കുറഞ്ഞ ഓഫറുകള്‍, മുമ്പില്‍ എയര്‍ടെല്ലോ വോഡഫോണോ!! മത്സരം കൊഴുക്കുന്നു!!

ഒരു വ്യക്തിയെ അണ്‍ഫോളോ ചെയ്യുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് ഒരു വ്യക്തിയെ മ്യൂട്ട് ചെയ്യുന്നതോടെ ലഭിക്കുക. അണ്‍ഫ്രണ്ട് ചെയ്യാതെ ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നോ പേജില്‍ നിന്നോ ലഭിക്കുന്ന അപ്ഡേറ്റുകള്‍ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. അണ്‍ഫോളോ ചെയ്യുന്നതിന് പകരം പ്രൊഫൈലില്‍ സ്നൂസ് എന്ന ബട്ടണ്‍ കൂടി പ്രത്യക്ഷപ്പെടും. ഇതില്‍ മ്യൂട്ട് ചെയ്യേണ്ട കാലയളവും രേഖപ്പെടുത്തിയിരിക്കും.

 പരീക്ഷണാര്‍ത്ഥം സെപ്തംബറില്‍

പരീക്ഷണാര്‍ത്ഥം സെപ്തംബറില്‍


നേരത്തെ സെപ്തംബറില്‍ ഫേസ്ബുക്ക് പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയ ഫീച്ചറാണ് എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനൊരുങ്ങുന്നത്. ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ് സോഷ്യല്‍ മീഡിയ ഭീമന്‍റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഉള്‍പ്പെടെയുള്ള അലേര്‍ട്ടുകളും ഇതോടെ ന്യൂസ് ഫീഡില്‍ ലഭിക്കുന്നത് ഇല്ലാതാവും.

 സ്നൂസ് ബട്ടണ്‍ എന്തിന്

സ്നൂസ് ബട്ടണ്‍ എന്തിന്

ഒരു വ്യക്തിയെ അണ്‍ഫോളോ ചെയ്യുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് ഒരു വ്യക്തിയെ മ്യൂട്ട് ചെയ്യുന്നതോടെ ലഭിക്കുക. അണ്‍ഫ്രണ്ട് ചെയ്യാതെ ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നോ പേജില്‍ നിന്നോ ലഭിക്കുന്ന അപ്ഡേറ്റുകള്‍ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. അണ്‍ഫോളോ ചെയ്യുന്നതിന് പകരം പ്രൊഫൈലില്‍ സ്നൂസ് എന്ന ബട്ടണ്‍ കൂടി പ്രത്യക്ഷപ്പെടും. ഇതില്‍ മ്യൂട്ട് ചെയ്യേണ്ട കാലയളവും രേഖപ്പെടുത്തിയിരിക്കും.

 ഓപ്ഷന്‍ എവിടെ!

ഓപ്ഷന്‍ എവിടെ!

ഫേസ്ബുക്ക് പ്രൊഫൈലിന്‍റെ വലതുവശത്ത് മുകളിലായി ഡ്രോപ്പ് ഡൗണ്‍ മെനുവിലാണ് ഈ ഓപ്ഷന്‍ പ്രത്യക്ഷപ്പെടുക. ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്ഷന്‍ പുറത്തിറക്കുന്നതെന്ന് ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഫൈലില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കരുതെന്ന് കരുതുന്ന വ്യക്തിയെ സ്ഥിരമായി അണ്‍ഫ്രണ്ട് ചെയ്യുകയോ അണ്‍ഫോളോ ചെയ്യുന്നതിന് പകരമായി 30 ദിവസത്തേയ്ക്ക് നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാമെന്നതാണ് ഇതിന്‍റെ ഗുണം. എന്നാല്‍ സ്നൂസ് ചെയ്യുന്ന വ്യക്തികള്‍ക്ക് ഇത് അറിയാന്‍ കഴിയില്ല എന്നതാണ് ഈ ഓപ്ഷന്‍റെ പ്രധാന സവിശേഷത.

 ഫോട്ടോ ഇട്ട് വെറുപ്പിക്കുന്നവരെ ഒഴിവാക്കാം!! ‌

ഫോട്ടോ ഇട്ട് വെറുപ്പിക്കുന്നവരെ ഒഴിവാക്കാം!! ‌

ഫേസ്ബുക്കില്‍ നിരന്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തും കമന്‍റ് ചെയ്യും അലോസരം സൃഷ്ടിക്കുന്ന സുഹൃത്തുക്കളില്‍ നിന്നും അനാവശ്യ പോസ്റ്റുകള്‍ കൊണ്ട് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നതിന് ഈ ഫീച്ചര്‍ ഫേസ്ബുക്ക് ഉപയോക്താക്കളെ സഹായിക്കും. ഒരിക്കല്‍ മ്യൂട്ട് ചെയ്ത ഗ്രൂപ്പ് അല്ലേങ്കില്‍ പ്രൊഫൈലില്‍ നിന്ന് 30 ദിവസത്തിന് ശേഷം മാത്രമേ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുകയുള്ളൂ.

English summary
Facebook is finally bringing a feature that may help you mute that annoying friend for 30 days. The feature which was a much needed one let's anyone mute or "Snooze" a friend or a page for 30 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X