6 വര്‍ഷത്തില്‍ 5 ബംപര്‍; ഭാഗ്യം ഇങ്ങനെ തേടി വരുന്ന ആരുമുണ്ടാവില്ല, സമ്മാനമടിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: ഭാഗ്യത്തിന് കൈയ്യും കണക്കുമില്ല എന്ന് പറയുന്നത് പോലൊരു കാര്യം സംഭവിച്ചിരിക്കുകയാണ്. അമേരിക്കയിലാണ് അത്ഭുത സംഭവം നടന്നത്. ഒരു കുടുംബത്തില്‍ തുടര്‍ച്ചയായി ലോട്ടറിയടിക്കുന്നതാണ് സംഭവം. ഈ കുടുംബത്തിന്റെ ഭാഗ്യം കേട്ടാല്‍ ആരും അമ്പരന്ന് പോകും. മേരിലാന്‍ഡിലെ താമസക്കാരാണ് ഇവര്‍. 2017 മുതല്‍ ഇവരുടെ കുടുംബത്തിന് അഞ്ച് ജാക്ക്‌പോട്ടുകളാണ് ലോട്ടറിയില്‍ നിന്ന് അടിച്ചിരിക്കുന്നത്.
എല്ലാ സമ്മാനവും ഇവര്‍ ഇന്‍സ്റ്റന്റ് സ്‌ക്രാച്ച് ഓഫ് കാര്‍ഡില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. അടുത്തിടെ ഇവര്‍ക്ക് അടിച്ചത് ഒരു ലക്ഷം യുഎസ് ഡോളാണ്. ഗോള്‍ഡ് എക്‌സ്50 സ്‌ക്രാച്ച് ഓഫ് ലോട്ടറിയിലാണ് ഇവര്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത്.മേരിലാന്‍ഡ് ലോട്ടറി അധികൃതരാണ് ഇവര്‍ക്ക് സമ്മാനം അടിച്ച കാര്യം തിങ്കളാഴ്ച്ച ഔദ്യോഗികമായി അറിയിച്ചത്. ഈ കുടുംബത്തിലെ അമ്മയ്ക്കും, പിതാവിനും, മകനുമെല്ലാം ലോട്ടറിയടിച്ച് കഴിഞ്ഞു.

എന്നാല്‍ ഇവരുടെ പേരുവിവരങ്ങളൊന്നും ലോട്ടറി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എല്ലാവരും ഒരേ കടയില്‍ നിന്ന് തന്നെയാണ് ടിക്കറ്റും എടുത്തത്. അമ്മയ്ക്ക് ബംപര്‍ അടിച്ചത് 2019ലാണ് അന്ന് ഒരു ലക്ഷം ഡോളറാണ് സമ്മാനമായി ലഭിച്ചത്. രണ്ട് തവണ വീതം 50000 ഡോളറും ഇവര്‍ക്ക് സമ്മാനമായി അടിച്ചത്. ആദ്യത്തേത് 2017ലായിരുന്നു. രണ്ടാമത്തേത് ഈ വര്‍ഷം ജനുവരിയിലും.
അതേസമയം മേരിലാന്‍ഡ് ലോട്ടറിയില്‍ നിന്ന് ഈ കടയ്ക്ക് ആയിരം ഡോളറാണ് ബോണസായി ലഭിക്കും.അതേസമയം മകന് മെയ് മാസത്തിലാണ് ലോട്ടറിയടിച്ചത്. 50000 ഡോളറായിരുന്നു സമ്മാനം. അടുത്ത ഊഴം പിതാവിന്റേതായിരുന്നു. അത് ഒരു ലക്ഷം ഡോളറിലെത്തുകയായിരുന്നു. മേരിലാന്‍ഡ് ലോട്ടറിയുടെ ആസ്ഥാനത്തെത്തിയാണ് പിതാവ് സമ്മാനം വാങ്ങിയത്. ആലോചിക്കുമ്പോള്‍ അതിശയം തോന്നുന്നുവെന്ന് മകന്‍ പറയുന്നു.
84കാരനായ പിതാവിന് പക്ഷേ ഈ പണം കൊണ്ട് ചില പ്ലാനുകളുണ്ട്. തന്റെ പേരക്കുട്ടികള്‍ക്ക് ചില സമ്മാനങ്ങള്‍ നല്‍കാന്‍ ഈ പണം ഉപകരിക്കും. പുതിയൊരു കാര്‍ വാങ്ങും. വീടിന് ചില അറ്റുകുറ്റപണികളും നടത്തുമെന്നും ഇയാള്‍ അറിയിച്ചു. എന്തായാലും കുടുംബത്തിന് പണം എങ്ങനെ ചെലവഴിക്കണമെന്ന് കൃത്യമായി അറിയാം.പക്ഷേ എല്ലാവര്‍ക്കും പണം കൃത്യമായി എങ്ങനെ ചെലവാക്കണമെന്ന് അറിയില്ലെന്ന് ലോട്ടറി വിദഗ്ധര്‍ പറയുന്നു.
ജാക്ക്‌പോട്ടിലൂടെ കിട്ടുന്ന പണം വളരെ സൂക്ഷിച്ച് ചെലവാക്കേണ്ടതാണ്. ഇല്ലെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ് നേരമുണ്ടാവില്ലെന്ന് പ്രമുഖ ലോട്ടറി വിദഗ്ധയും അഭിഭാഷകയുമായ യുവതി പറയുന്നു. ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ അഞ്ച് ടിപ്‌സും ഇവര്‍ നല്‍കുന്നു. ആദ്യം ഒരു അറ്റോര്‍ണിയെ നിയമിക്കുകയാണ് ചെയ്യേണ്ടത്. ലോട്ടറി പണം കൈകാര്യം ചെയ്തുള്ള പരിചയസമ്പത്ത് അറ്റോര്‍ക്കുണ്ടാവണമെന്ന് വിദഗ്ധ പറയുന്നു.
രണ്ടാമത്തെ കാര്യം സിപിഎയെ കുറിച്ച് അറിയുകയാണ്. കാരണം നല്ലൊരു അക്കൗണ്ട് നിങ്ങള്‍ക്ക് ആവശ്യമാണ്. സാധാരണ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം ഡോളര്‍ എത്താനേ സാധ്യതയുള്ളൂ. പുതിയൊരു അക്കൗണ്ട് അതിനായി എടുക്കണം.ഏറ്റവും ശ്രദ്ധിക്കേണ്ടത് എല്ലാ കാര്യവും രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. ലോട്ടറി അടിച്ച കാര്യം ആരെയും അറിയിക്കേണ്ടതില്ല. ഭാര്യയോ, അമ്മയോ, സഹോദരങ്ങളോ പോലും അറിയേണ്ടതില്ല. ബന്ധുക്കളോടും പറയരുത്.
സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മിണ്ടാതിരിക്കുക എന്നതാണ് ഇവിടെ അനുയോജ്യമെന്ന് വിദഗ്ധ പറയുന്നു. നിങ്ങളുടെ പണത്തിലൂടെ ലാഭം വരുന്നുണ്ടെന്ന് ഉറപ്പാക്കുക. അതുപോലെ വലിയ നഷ്ടം ഇതുവഴി ജീവിതത്തില്‍ സംഭവിക്കില്ലെന്നും ഉറപ്പുവരുത്തുക. ഇതെല്ലാം പാലിച്ചാല്‍ ജാക്ക്‌പോട്ട് തുക ജീവിതത്തില്‍ ഉപകാരപ്പെടും.












Click it and Unblock the Notifications