പതിനൊന്നുകാരന്‍ മകന് വിമാനം പറത്താന്‍ നല്‍കി, പിതാവ് ബിയര്‍ അടിക്കാന്‍ പോയി, സംഭവിച്ചത് ഇങ്ങനെ
റിയോ ഡി ജനീറോ: പൈലറ്റ് സ്വന്തം വിമാനം ചെറിയൊരു കുട്ടിക്ക് പറത്താന്‍ നല്‍കിയാല്‍ എങ്ങനെയുണ്ടാവും. യാത്രക്കാരൊന്നും ബാക്കിയുണ്ടാവുമെന്ന് പറയാനാവില്ല. അങ്ങനൊരു സംഭവമാണ് ഇപ്പോള്‍ ബ്രസീലില്‍ സംഭവിച്ചിരിക്കുന്നത്. പതിനൊന്ന് വയസ്സുള്ള മകന് തന്റെ പ്രൈവറ്റ് വിമാനം പറത്താന്‍ നല്‍കിയിരിക്കുകയാണ് പിതാവ്. ഒരു ബിയര്‍ കഴിക്കുന്നതിന് വേണ്ടിയാണ് മകനോട് വിമാനം പറത്താന്‍ പിതാവ് ആവശ്യപ്പെട്ടത്.അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു ഈ സംഭവം.
വിമാനം നിയന്ത്രണം വിട്ട് ഇതോടെ ഇടിച്ചിരിക്കുന്നതാണ് കണ്ടത്. മകനും പിതാവിനും ജീവന്‍ നഷ്ടപ്പെട്ടു. 42കാരനായ പിതാവ് ഗാരോണ്‍ മിയ, മകന്‍ ഫ്രാന്‍സിസ്‌കോ മിയ എന്നിവരാണ് മരിച്ചത്. പിതാവിന്റെ വീണ്ടു വിചാരമില്ലാത്ത പ്രവര്‍ത്തിയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചിരിക്കുന്നത്. 1.2 മില്യണ്‍ അഥവാ 9.9 കോടി വിലയുള്ള ഇരട്ട എഞ്ചിന്‍ ബീച്ച്ക്രാഫ്റ്റ് ബാരണ്‍ ഒരു വനമേഖയിലാണ് തകര്‍ന്ന് വീണത്. റോന്‍ഡോണിയ, മാട്ടോ ഗ്രോസോ സംസ്ഥാനങ്ങളുടെ ഇടയിലുള്ളതാണ് ഈ സ്ഥലം. ജൂലായ് 29നായിരുന്നു ദുരന്തം.

അതേസമയം ഈ കുടുംബത്തെ കാത്ത് വേറെയും ദുരന്തം വരുന്നുണ്ടായിരുന്നു. ഗാരോണിന്റെ ഭാര്യ അന്ന പ്രിഡോണിക് ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ജീവനൊടുക്കുകയായിരുന്നു. അങ്ങേയറ്റം ദാരുണമായി ഒരു കുടുംബം തന്നെ ഇല്ലാതായിരിക്കുകയാണ്. അതും ചെറിയ അബദ്ധമാണ് വലിയ ദുരന്തത്തിലക്ക് നയിച്ചിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ ഗാരോണ്‍ ബിയര്‍ കഴിക്കുന്നതും. മകന് വിമാനം പറത്താന്‍ നല്‍കുന്നതുമെല്ലാമുണ്ട്.
മകന് വിമാനം പറത്താനുള്ള നിര്‍ദേശങ്ങള്‍ ഈ പിതാവ് നല്‍കുന്നത് വീഡിയോയില്‍ കാണാം. വിമാനത്തെ നിയന്ത്രിക്കാനുള്ള കാര്യങ്ങളും മകനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് ഗാരോണ്‍. എന്നാല്‍ അങ്ങേയറ്റത്തെ അപകടത്തെയാണ് ഇതിലൂടെ ക്ഷണിച്ച് വരുത്തുന്നതെന്ന് ഉറപ്പായിരുന്നു. മുന്നില്‍ എന്തെങ്കിലുമുണ്ടോ, റെഡിയല്ലേ. അതാ 600 കുതിരകള്‍. പുഷ് ചെയ്യൂ എന്നിങ്ങനെയാണ് മകനോട് ഗാരോണ്‍ പറയുന്നത്.
ലിവറില്‍ കൈവെക്കൂ. എന്നിട്ട് പുഷ് ചെയ്യൂ, വേഗതയും ഒന്ന് പരിശോധിക്കൂ എന്ന് ഗാരോണ്‍ പറഞ്ഞു. അതേസമയം ഇയാള്‍ ബിയര്‍ കുപ്പി തുറന്ന് അത് കഴിക്കുന്നതും കാണാം. യാത്രക്കാരന് ഒരു ബിയര്‍ കഴിക്കാമെന്നും ഗാരോണ്‍ പറയുന്നുണ്ട്.ഗാരോണ്‍ റോന്‍ഡോനിയ സിറ്റിയിലെ തന്റെ കുടുംബ ഫാമില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ഇതിനിടെ വില്‍ഹെന വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. ഇന്ധനം നിറയ്ക്കാനായിരുന്നു ഇത്.
മകനെ ക്യാമ്പോ ഗ്രാന്‍ഡെയിലേക്ക് കൊണ്ടുപോവുകയായിരുന്നു അദ്ദേഹം. ഇവിടെയാണ് ഗാരോണിന്റെ ഭാര്യ താമസിക്കുന്നത്. മകന്റെ സ്‌കൂള്‍ പഠനവും ഇവിടെയാണ്. എന്നാല്‍ വിമാനം പെട്ടെന്നാണ് കാണാതായത്. റഡാറുകളിലൊന്നും ഇവ പതിഞ്ഞിരുന്നില്ല. രക്ഷാപ്രവര്‍ത്തകര്‍ ജൂലായ് മുപ്പതിനാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടകാരണം ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ മകനെ വിശ്വസിച്ച് വിമാനം ഏല്‍പ്പിച്ച് വന്‍ അബദ്ധമായെന്ന് വ്യക്തമാണ്.












Click it and Unblock the Notifications