Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചുമുറി വീട്, താമസം സൗജന്യം; വേഗം അയര്‍ലന്‍ഡിലേക്ക് പറന്നോ, പക്ഷേ, ഒരു നിബന്ധന മാത്രം

അയല്‍ലന്‍ഡിലെ ഒരു അഞ്ച് മുറി വീട്ടില്‍ സൗജന്യമായി താമസിക്കാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും. അതും മനോഹരമായ ഒരു സ്ഥലത്തെ വീട്ടില്‍. കേള്‍ക്കുമ്പോള്‍ ആദ്യം ഒന്ന് ഞെട്ടുമെങ്കിലും, സംഭവം സത്യമാണ്. അയല്‍ലന്‍ഡിലെ ഏറ്റവും മനോഹരമായ പ്രദേശമായ ഗാല്‍വെയിലെ വീട്ടില്‍ താമസിക്കാനാണ് അവസരം. എന്നാല്‍ എന്തിനാണ് ഈ വീട്ടില്‍ സൗജന്യമായി താമസിക്കാന്‍ അവസരം നല്‍കിയതെന്ന് ചിന്തിച്ചിട്ടുണ്ടോ.

ഗാല്‍വ പ്രദേശത്ത് ഒരു സ്‌കൂള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഈ സ്‌കൂളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ ആവശ്യമുണ്ട്. ഈ ഒരു കാരണം കൊണ്ടാണ് കുട്ടികളുള്ളവര്‍ക്ക് സൗജന്യമായി താമസ സൗകര്യം ഒരുക്കുന്നത്. കുട്ടികളുള്ളവര്‍ക്ക് മാത്രമാണ് സൗജന്യമായി തമസിക്കാനുള്ള അവസരമുള്ളത്. ഈ സ്‌കൂളില്‍ കുട്ടികള്‍ വളരെ കുറവാണ്. ഇതിനൊരു പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഈ അവസരം.

irland

ഈ സ്‌കൂളിലെ കുട്ടികളുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ അധ്യാപകര്‍ക്ക് തങ്ങളുടെ ജോലി നഷ്ടമാകും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കുട്ടികളുള്ള കുടുംബത്തെ സൗജന്യമായി താമസിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തേക്കാണ് ഈ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. സ്‌കൂള്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെയാണ്.

തങ്ങളുടെ സ്‌കൂളിലെ ഒരു ടീച്ചര്‍ക്ക് ജോലി നഷ്ടപ്പെടുക എന്നത് സ്ഥാപനത്തെ സംബന്ധിച്ച് നാണക്കേടുള്ള കാര്യമാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒപരു ഓഫര്‍ മുന്നോട്ടുവച്ചതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. കുട്ടികളുമായി വരുന്ന കുടുംബങ്ങള്‍ക്ക് അഞ്ച് മുറികളുള്ള വീടാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വേനല്‍കാലത്ത് ഇനിസ് മെയിന്‍ ദ്വീപിലെ അധികാരികള്‍ ഇങ്ങനെയുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് അപേക്ഷകളുമായി 1600 കുടുംബങ്ങളാണ് എത്തിയത്. ഇത്ര ശാന്ത സുന്ദരമായ സ്ഥലത്ത് ജീവിക്കുക എന്നത് തങ്ങളുടെ സ്വപ്‌നമാണ്, അതുകൊണ്ടാണ് അപേക്ഷ സമര്‍പ്പിച്ചതെന്നായിരുന്നു ഓരോ കുടുംബവും പറഞ്ഞത്. കുട്ടികളുള്ള ഒരുപാട് കുടുംബങ്ങള്‍ ഈ വീടിനായി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+