Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഷത്തില്‍ ശമ്പളം മൂന്ന് കോടി; നെറ്റ്ഫ്‌ളിക്‌സിന്റെ വമ്പന്‍ ജോലി ഓഫര്‍, ഈ യോഗ്യതകള്‍ നിര്‍ബന്ധം

ലണ്ടന്‍: ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ട്രീമിംഗ് ഭീമനാണ് നെറ്റ്ഫ്‌ളിക്‌സ്. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാരുടെ എണ്ണം 23 കോടിക്ക് മുകളില്‍ കടന്നിരുന്നു. 1997ല്‍ ഒരു ഡി വി ഡി -ബൈ മെയില്‍ സംവിധാനമായി ആരംഭിച്ച നെറ്റ്ഫ്‌ളിക്‌സ് ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ സ്ട്രീമിംഗ് ഭീമനാണ്. നെറ്റ്ഫ്‌ളിക്‌സില്‍ ഒരു അക്കൗണ്ട് പോലും ഇല്ലാത്തവര്‍ വളരെ കുറവായിരിക്കും.

നല്‍കുന്ന ശമ്പളം

നല്‍കുന്ന ശമ്പളം

ഇങ്ങനെയുള്ള നെറ്റ്ഫ്‌ളിക്‌സ് ഇപ്പോഴിതാ തങ്ങളുടെ കമ്പനിയുടെ ജോലി ഒഴിവിലേക്കുള്ള വാര്‍ത്ത കൊണ്ട് എല്ലാവരും ഞെട്ടിച്ചിരിക്കുകയാണ്. തങ്ങള്‍ നിയമിക്കുന്ന പോസ്റ്റിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ശമ്പളം തന്നെയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. കമ്പനിയുടെ സ്വകാര്യ ജെറ്റിലേക്കുള്ള ഫ്‌ളൈറ്റ് അറ്റന്‍ഡര്‍ തസ്തികയിലേക്കുള്ള ഒഴിവിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്.

മൂന്ന് കോടി രൂപ

മൂന്ന് കോടി രൂപ

കമ്പനിയുടെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച പരസ്യം നല്‍കിയിരുന്നത്. ഈ ജോലിയിലേക്ക് എത്തുന്നവര്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. വര്‍ഷം മൂന്ന് കോടി രൂപയാണ് കമ്പനി ഈ ജോലിക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നത്. ഈ ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് വേണ്ട യോഗ്യതകളെ കുറിച്ചുള്ള വിവരങ്ങളും കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ലോകം മുഴുവന്‍

ലോകം മുഴുവന്‍

ദീര്‍ഘ സമയം നില്‍ക്കാന്‍ കഴിയുന്നത്ര ശാരീരിക ക്ഷമതയുള്ളവരായിരിക്കണം ഈ ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നവര്‍. കൂടാതെ ലോകം മുഴുവന്‍ സഞ്ചരിക്കാനും വിമാനം ലോഡ് ചെയ്യമ്പോഴും സ്‌റ്റോക്ക് ചെയ്യുമ്പോഴും 13.6 കിലോ ഗ്രാം വരെ ഭാരം ഉയര്‍ത്താനുള്ള ശരീരിക ക്ഷമത വേണമെന്നും കമ്പനി യോഗ്യത മാനദണ്ഡങ്ങളില്‍ പറയുന്നു.

നെറ്റ്ഫ്‌ളിക്‌സ്

നെറ്റ്ഫ്‌ളിക്‌സ്

ഇതൊന്നും കൂടാതെ ഉദ്യോഗാര്‍ത്ഥി ഗള്‍ഫ് സ്ട്രീം ജി 550 ജെറ്റിലെ ഫ്‌ളൈറ്റുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധമായിരിക്കണം. ശമ്പളത്തിന് പുറമെ ആകര്‍ഷകമായ ആനുകൂല്യങ്ങളും നല്‍കുമെന്നും നെറ്റ്ഫ്‌ളിക്‌സ് അറിയിക്കുന്നു. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുള്ള ലോസ് ഗാറ്റോസിലെ സ്വകാര്യ ഫ്‌ളൈറ്റിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ

യാത്രക്കാരുടെ സുരക്ഷ

വ്യത്യസ്ത ഷെഡ്യൂളുകളില്‍ ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ആഭ്യന്തര- അന്തര്‍ദേശീയ യാത്രകള്‍ ഉള്‍പ്പടെ ചെയ്യേണ്ടതുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഫ്‌ളൈറ്റ്- സുരക്ഷ പരിശീലന സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ക്യാബിനിലെ പെരുമാറ്റം, യാത്രക്കാരുടെ സുരക്ഷ, എന്നിവയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ പരിശീലനം നിര്‍ബന്ധമാണ്.

3 കോടി വാര്‍ഷിക ശമ്പളം

3 കോടി വാര്‍ഷിക ശമ്പളം

അതേസമയം, 3 കോടി വാര്‍ഷിക ശമ്പളം ലഭിക്കുന്നത് ഉറപ്പില്ലെങ്കിലും കമ്പനിക്ക് ഇതുവരെ ഒരു പ്രത്യേക ശമ്പള പരിധി നല്‍കിയിട്ടില്ല. ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ ശമ്പളം തുടങ്ങിയവ തീരുമാനിക്കുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി. ശമ്പളം വ്യക്തിയുടെ മൊത്തത്തിലുള്ള പരിചയ സമ്പത്തിനെ ആശ്രയിച്ചിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഉപഭോക്തൃ സേവനം

ഉപഭോക്തൃ സേവനം

ഏറ്റവും മികച്ച ആളുകളെയും മികച്ച ഉപകരണങ്ങളും ഉപയോഗിച്ച്, സാധ്യമായ ഏറ്റവും ഉയര്‍ന്ന ഉപഭോക്തൃ സേവനം നല്‍കിക്കൊണ്ട് ലഭ്യമായ ഏറ്റവും മികച്ച വ്യോമയാന അനുഭവം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി പരസ്യത്തോടൊപ്പം പറഞ്ഞു. കമ്പനി മുകളില്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് ഉടന്‍ തന്നെ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.

അക്കൗണ്ട് ഷെയര്‍

അക്കൗണ്ട് ഷെയര്‍

അതേസമയം, കഴിഞ്ഞ വര്‍ഷം വരിക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടാതെ നെറ്റ്ഫ്‌ളികില്‍ പരസ്യം കാണിക്കാനും അക്കൗണ്ട് ഷെയര്‍ ചെയ്യുന്നതിന് ഉള്‍പ്പടെ വിലക്ക് കൊണ്ടുവന്നിരുന്നു. അടുത്ത കുറച്ച് കാലത്തായി ഉണ്ടായ തിരിച്ചടികളാണ് ചില നയങ്ങള്‍ മാറ്റാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+