പേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി
വാഷിംഗ്ടണ്‍: ചിരിപ്പിച്ച് കൊല്ലുന്ന വാര്‍ത്തകളാണ് നമുക്ക് ചുറ്റും ഇപ്പോഴുള്ളത്. ഫ്‌ളോറിഡയിലെ ഒരു കള്ളന്‍ ചെയ്ത കാര്യങ്ങള്‍ കണ്ടിട്ട് പോലീസ് പോലും ചിരിച്ച് പോയി. ഒരു മോഷണം നടത്തിയവന്‍ രക്ഷപ്പെടാന്‍ ചെയ്ത സംഭവങ്ങളാണ് ചിരിക്ക് വഴിയൊരുക്കിയത്. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള താമ്പ പോലീസ് അവരുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതാണ് ഈ വിവരങ്ങള്‍.
പേഴ്‌സും മോഷ്ടിച്ച് ഓടിയ കള്ളന്‍ രക്ഷപ്പെടാന്‍ വേണ്ടി നേരെ ചാടിയത് കടലിലേക്കാണ്. അവിടെ നിന്ന് നീന്തി രക്ഷപ്പെടാനായിരുന്നു മോഷ്ടാവിന്റെ പ്ലാന്‍. പക്ഷേ പോലീസ് ഇതിനെ വെല്ലുന്നൊരു കാര്യം ചെയ്തു. കള്ളന് പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്......

IMAGE CREDIT: Tampa Bay Police Department
ഫ്‌ളോറിഡയില്‍ നിന്ന് പേഴ്‌സും അടിച്ചെടുത്ത് മുങ്ങിയതായിരുന്നു കള്ളന്‍. രക്ഷപ്പെട്ടെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ കര വഴിയും കടല്‍ വഴിയും വ്യോമ മാര്‍ഗവും സേനകളുമായി താമ്പ പോലീസ് എത്തിയതോടെ കള്ളന്‍ ശരിക്കും കുടുങ്ങി പോയി. ഒരു യുവതിയുടെ വാളറ്റും അടിച്ചെടുത്താണ് കള്ളന്‍ ഓടിയത്. പിന്നാലെ പോലീസ് എത്തിയതോടെ കള്ളന്‍ കടലിലേക്ക് ചാടുകയായിരുന്നു. താമ്പ തീരത്തേക്ക് പോയി രക്ഷപ്പെടാനായിരുന്നു പ്ലാന്‍. എന്നാല്‍ പോലീസ് ഇങ്ങനൊരു പണി തരുമെന്ന് 32കാരനായ ഡെവയിന്‍ ഡീന്‍ വിചാരിച്ചില്ല. വൈകാതെ തന്നെ ഇയാള്‍ പിടിയിലുമായി.

IMAGE CREDIT: Tampa Bay Police Department
ശനിയാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. കള്ളന്‍ വെള്ളത്തില്‍ നിന്ന് 200 അടിയോളം നീന്തി. എന്നാല്‍ ഹെലികോപ്ടര്‍ പിന്തുടര്‍ന്ന് വന്നതിനാല്‍ കീഴടങ്ങാതെ നിവൃത്തിയുണ്ടായിരുന്നില്ല. ഹോട്ട വെസ്റ്റ്‌ഷോര്‍ ബുലവാര്‍ഡിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് ഇയാള്‍ യുവതിയുടെ പേഴ്‌സ് തട്ടിപ്പറിച്ചത്. തുടര്‍ന്ന് ഓടുകയായിരുന്നു. സൈപ്രസ് പോയിന്റ് ബീച്ചിലേക്ക് ഇയാള്‍ ഓടിപ്പോകുന്നതായി കണ്ടവരുണ്ടായിരുന്നു. അങ്ങനെയാണ് ഓഫീസര്‍മാര്‍ ഇയാളെ കണ്ടെത്തിയത്. ഇക്കാര്യം അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

IMAGE CREDIT: Tampa Bay Police Department
അതേസമയം ഇയാള്‍ നീന്തി തുടങ്ങിയിരുന്നു. വളരെ അടുത്തെത്തിയിരുന്നു. എന്നാല്‍ പോലീസ് സിനിമാ സ്‌റ്റൈലില്‍ ചേസിങ് ഒരുക്കുകയായിരുന്നു. ഇയാള്‍ അറസ്റ്റ് ഒഴിവാക്കാന്‍ മറ്റൊരിടത്തേക്ക് പോകാനുള്ള പ്ലാനിലായിരുന്നു. എന്നാല്‍ പോലീസ് എത്തിയതോടെ ഇയാള്‍ കീഴടങ്ങുകയായിരുന്നു. കൈയ്യുയര്‍ത്തി ഇയാള്‍ നില്‍ക്കുന്നതിന്റെ ചിത്രവും താമ്പ പോലീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടാവിന്റെ തലയ്ക്ക് മുകളില്‍ ഹെലികോപ്ടര്‍ നില്‍ക്കുന്നതും കാണാന്‍ സാധിക്കും. നിനക്ക് ഹെലികോപ്ടറില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നാണ് പോസ്റ്റിന്റെ ക്യാപ്ഷന്‍.

IMAGE CREDIT: Tampa Bay Police Department
അതേസമയം ഡെവയിന്‍ ഡീനിനെതിരെ കാര്യമായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മോഷണക്കുറ്റവും, പിടിച്ച് പറിയും, ഓഫീസര്‍മാരെ തടയാന്‍ ശ്രമിച്ചതുമെല്ലാം വകുപ്പുകളില്‍ വരും. ഇയാള്‍ക്കെതിരെ വേറെയും കുറ്റങ്ങള്‍ ഉണ്ട്. കൊക്കെയ്ന്‍ കൈവശം വെച്ചത്, പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഗര്‍ഭിണിക്ക് നേരെ ബലപ്രയോഗം നടത്തിയതെല്ലാം ഇയാള്‍ക്കുള്ള കുറ്റങ്ങളാണ്. എത്ര മാസം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് മാത്രം വ്യക്തമല്ല.












Click it and Unblock the Notifications