സെക്സ് ചെയ്യാന്‍ പറ്റില്ല, കള്ളടിക്കാന്‍ പറ്റില്ല... എന്തിന് അടിവസ്ത്രം പോലും മാറ്റാന്‍ പറ്റില്ല

ബഹിരാകാശ സഞ്ചാരം എന്നത് ഒരു ദശാബ്ദത്തിനുള്ളില്‍ തന്നെ സാധാരണ സംഭവം ആയി മാറിയേക്കാം എന്നാണ് കരുതുന്നത്.

ബഹിരാകാശ യാത്ര എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു കാര്യമാണ്. പക്ഷേ എന്നും കാര്യങ്ങള്‍ ഇങ്ങനെ ആകണം എന്നില്ല. വലിയ ബഹിരാകാശ പദ്ധതികളാണ് അണിയറിയില്‍ ഒരുങ്ങുന്നത്.

ഒരു പത്ത് വര്‍ഷത്തിനുള്ളില്‍ ബഹിരാകാശത്തേക്കുള്ള വിനോദ സഞ്ചാരവും അന്യഗ്രഹങ്ങളിലെ വാസവും ഒക്കെ സാധ്യമാകാനുള്ള സാഹചര്യങ്ങളാണ് ഉള്ളത്. അതുകൊണ്ട് ബഹിരാകാശത്തെ കുറിച്ച് ഇപ്പോള്‍ തന്നെ അറിഞ്ഞിരിക്കുന്നതില്‍ ഒരു തെറ്റും ഇല്ല.

ബഹിരാകാശത്ത് എത്തിയാല്‍ നമ്മള്‍ ഭൂമിയില്‍ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാന്‍ പറ്റില്ല. പറ്റില്ല എന്നല്ല, ചെയ്താല്‍ ചിലപ്പോള്‍ വന്‍ പണി തന്നെ കിട്ടും. എന്തൊക്കെയാണ് ബഹിരാകാശത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ബഹിരാകാശം ആണ്... അവിടെ അതില്ലല്ലോ

ബഹിരാകാശത്ത് ചെന്നാല്‍ ഭൂമിയില്‍ ഉള്ള അവസ്ഥ ആയിരിക്കില്ല. ശ്വസിക്കാനുള്ള വായുവും ചവിട്ടി നില്‍ക്കാന്‍ ഇത്തിരി മണ്ണും ഒന്നും ഉണ്ടാവില്ല. ഭൂഗുരുത്വാകര്‍ഷണം എന്ന സാധനമേ ഉണ്ടാവില്ല.

ഇങ്ങനെയൊക്കെ ആണ് കാര്യങ്ങള്‍

ബഹിരാകാശത്ത് ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര് സ്‌പേസ് സ്റ്റേഷന്‍ ഉണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ പര്യവേഷകര്‍ അവിടെ ഉണ്ടാവും. മാസങ്ങളോളം അവിടെ താമസിക്കേണ്ടിയും വരും. ഏതൊരു ജോലി സ്ഥലത്തും ഉള്ളതുപോലെ ചില നിയന്ത്രണങ്ങള്‍ അവിടേയും ഉണ്ട്

നോ സെക്‌സ്... ഒരിക്കലും പാടില്ല

ബഹിരാകാശത്തെ ആദ്യത്തെ നിയന്ത്രണങ്ങളില്‍ ഒന്നാണ് ഇത്- നോ സെക്‌സ് അറ്റ് ഓള്‍. ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. ജീവിയ്ക്കാന്‍ ആവശ്യത്തിന് 388 ക്യുബിക് മീറ്റര്‍ സ്ഥലം മാേ്രത അതിനുള്ളില്‍ ഉണ്ടാവു എന്നത് ഓര്‍ക്കണം.

ചെയ്യാന്‍ പറ്റിയിട്ട് വേണ്ടേ

സെക്‌സ് ചെയ്യാനുള്ള സ്ഥല സൗകര്യം തന്നെ ബഹിരാകാശ ഗവേണകേന്ദ്രത്തില്‍ ഉണ്ടാവില്ല. പിന്നെ ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ഇഷ്ടത്തിനനുസരിച്ച് സുഗമമായി നീങ്ങാനും പറ്റില്ല. ഇനി ഇതൊക്കെ സംഭവിച്ചു എന്ന് വയ്ക്കുക... പിന്നെന്ത് സംഭവിക്കും

ഗര്‍ഭിണിയാകുമോ? ആയാലോ

ബഹിരാകാശത്ത് വച്ച് സെക്‌സ് ചെയ്തു എന്ന് തന്നെ വയ്ക്കുക. സ്ത്രീ ഗര്‍ഭിണിയാകാനുള്ള സാധ്യത തുലോം തുച്ഛമാണ്. പുരുഷ ബീജത്തിന് സഞ്ചരിച്ച് സ്ത്രീയുടെ അണ്ഡത്തിന് അടുത്തെത്താന്‍ കഴിയുമോ എന്ന് ഒരു ഉറപ്പും ഇല്ല. ഇനിയിപ്പോള്‍ ഗര്‍ഭിണി ആയി എന്ന് തന്നെ വിചാരിക്കുക- ഗുരുത്വാകര്‍ഷണം ഇല്ലത്ത സാഹചര്യത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും അവതാളത്തിലാകും

മേലേ മാനത്ത് കള്ളടിക്കാന്‍ പറ്റുമോ?

ഭൂമിയിലാണെങ്കില്‍ ഓഫീസ് സമയം കഴിഞ്ഞ് രണ്ട് പെഗ്ഗ് മദ്യം അകത്താക്കിയാലും ആരും ഒന്നും പറയില്ല. പക്ഷേ ബഹിരാകാശത്ത് അതിനുള്ള ഒരു സാധ്യതയും ഇല്ല കേട്ടോ.

മദ്യം പണി കൊടുക്കും

അപകടം പിടിച്ച പരിപാടിയാണ് ബഹിരാകാശ ഗവേണ കേന്ദ്രത്തിലെ താമസം ആരെങ്കിലും ഒരാള്‍ വെള്ളമടിച്ച് അലമ്പാക്കിയാല്‍ നഷ്ടപ്പെടുന്നത് മറ്റുള്ളവരുടേയും ജീവനായിരിക്കും. കുടിക്കുന്നതിനിടയില്‍ ഇത്തിരി മദ്യം തൂവിപ്പോയി യന്ത്ര സാമഗ്രികളിലേക്ക് വീണാല്‍ പിന്നെ ഒന്നും പറയണ്ട. എല്ലാം തീരുമാനമാകും.

ബ്രഡ്ഡ് കഴിക്കാമോ

ബഹിരാകാശത്ത് ചെന്നാല്‍ നാട്ടിലെ ുോലെ പുട്ടും കടയലും ബ്രഡ്ഡും ജാമും ഒന്നും കഴിക്കാന്‍ പറ്റില്ല. ഈ ഭക്ഷണ വസ്തുക്കളുടെ പൊടിയോ അവശിഷ്ടങ്ങളോ വീണ് ഏതെങ്കിലും യന്ത്രം കേടായാല്‍ പിന്നെ ആര്‍ക്കും ഭക്ഷണം തന്നെ കഴിക്കേണ്ടി വലരില്ല.

അടിവസ്ത്രം പോലും മാറ്റാന്‍ പറ്റില്ല

എല്ലാ ദിവസവും കുളിക്കുകയും വസ്ത്രം മാറുകയും ചെയ്യുക എന്നത് മലയാളികളുെ ശീലമാണ്. എന്നാല്‍ ബഹിരാകാശ കേന്ദ്രത്തില്‍ എത്തിയാല്‍ അതൊന്നും നടക്കില്ല. മൂന്നും നാലും ദിവസം ഒരേ അടിവസ്ത്രം തന്നെ ധരിക്കേണ്ടി വരും. വസ്ത്രം അലക്കുക എന്നത് ്‌വിടെ ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്.

വെള്ളം പ്രധാന പ്രശ്‌നം

ഭൂമിയില്‍ ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുക എന്നത് ഒരു പ്രശ്‌നമേ അല്ല. എന്നാല്‍ ബഹിരാകാശത്ത് അങ്ങനെ കുടിക്കാന്‍ വെള്ളം കിട്ടുമോ? ഭൂമിയില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളം ആല്ലാതെ ഒരു തുള്ളി വെള്ളം പോലും കിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+