കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ!!!! ഫ്രഞ്ച് ഫ്രൈസ് ആളെക്കൊല്ലും, ഗവേഷകരുടെ വെളിപ്പെടുത്തൽ എട്ടുവർഷത്തെ പഠനത്തിന് ശേഷം!!

അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്

Google Oneindia Malayalam News

വാഷിംഗ്ടൺ: ഫ്രൈഡ് ഫ്രൈസ് കഴിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച എട്ടു വര്‍ഷം നീണ്ടുനിന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാര്‍ബോ ഹൈഡ്രേറ്റുകള്‍ ചേര്‍ത്ത് പൊരിച്ച ഉരുളക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

കാര്‍ബോ ഹൈഡ്രേറ്റിന് പുറമേ ശുദ്ധീകരിച്ച കൊളുപ്പും ഫ്രഞ്ച് ഫ്രൈസില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന് അടിമയാക്കുന്നതിനൊപ്പം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സ്ഥിരമായി ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരില്‍ ഭാരം കുറയുന്നതിനൊപ്പം ജീവന് ഭീഷണിയും ഉണ്ടാവും.

french-fries

നോര്‍ത്ത് അമേരിക്കയിലെ 4,400 പേരുടെ ഭക്ഷ്യ ശീലങ്ങളെക്കുറിച്ച് പഠിച്ച ശേഷമാണ് ഒരു സംഘം ഗവേഷകർ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. 45നും 79 നും ഇടയിൽ പ്രായമുള്ളവരുടെ ഭക്ഷ്യശീലങ്ങളാണ് സംഘം പഠനത്തിനായി ഉപയോഗിച്ചത്.

വീട്ടിൽ നിന്നോ റസ്റ്റോറന്‍റുകളിൽ നിന്നോ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തെ മരണം സംഭവിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ വേവിച്ചും, സാധാരണ രീതിയിൽ പൊരിച്ചും ഉരുളക്കിഴങ്ങ് കഴിക്കുന്നവരില്‍ ഈ പ്രശ്നമില്ലെന്നും ഗവേഷകർ പ്രത്യേകം എടുത്തുപറയുന്നു. ചില ഭക്ഷണ പദാർത്ഥങ്ങൾ അമിതമായ ചൂടില്‍ വേവിച്ചെടുക്കുന്നത് അക്രിലമൈഡ് എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്ന് നേരത്തെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്, ഇത് ക്യാന്‍സറിന് ഇടയാക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

English summary
An 8-yearlong study, published in the Journal American Journal of Clinical Nutrition, has found that regular consumption of fried potatoes is linked to an increased risk of death. French fries are obviously not the healthiest snack to binge on (deep fried potatoes plus loaded with carbohydrates), but the findings of this new study make it a bit more complicated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X