ലൈവ് ടിവി ഷോയ്ക്കിടെ അവതാരകന്‍ മാറിടത്തില്‍ ചുംബിച്ചു, നടിയുടെ വീഡിയോ വൈറലാവുന്നു
അനുമതിയില്ലാതെ മാറിടത്തില്‍ ചുംബിച്ചു, റിയാലിറ്റി ഷോ അവതാരകന്റെ വീഡിയോ വൈറല്‍
പാരീസ്: ലൈവ് ടിവി ഷോയ്ക്കിടെ നടിയുടെ മാറിടത്തില്‍ ചുംബിച്ച അവതാരകന്റെ വീഡിയോ വൈറലാവുന്നു. പ്രമുഖ ഫ്രഞ്ച് ടിവി ഷോയ്ക്കിടെയാണ് സംഭവം ഗെയിം ഷോയ്ക്കിടെ അതിഥി ജീന്‍ മൈക്കിളും നടി സൊറോവയും ചേര്‍ന്ന് കിം കര്‍ദാഷിയാന്റെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവം വേദിയില്‍ അവതരിപ്പിക്കാനൊരുങ്ങുമ്പോഴായിരുന്നു സംഭവം.
വേദിയില്‍ കിം കര്‍ദാഷിയാനായി എത്തിയ സെറോവോയെ പരിപാടി അവതരിപ്പിച്ചതിന് ശേഷം ചുംബിക്കാനൊരുങ്ങിയ ജീന്‍ മൈക്കിളാണ് വിവാദത്തിലകപ്പെട്ടത്.

അനുമതിയില്ലാതെ ജീന്‍ മൈക്കിള്‍ മാറിടത്തില്‍ ചുംബിച്ചതോടെ സുറോവയും സ്‌റ്റേജില്‍ അമ്പരന്നു നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രേക്ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ 250 ഓളം പരാതികളാണ് ജീന്‍ മൈക്കിളിനെതിരെ സൂപ്പീരിയര്‍ കൗണ്‍സില്‍ ഓഫ് ഓഡിയോ വിഷ്വസിന് ലഭിച്ചിട്ടുള്ളത്. സംഭവം ലൈംഗിക അതിക്രമമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications