viral video: കാലില്ലാത്ത പാമ്പിനെന്തിനാ ഈ ചെരുപ്പ്; ചെരുപ്പും മോഷ്ടിച്ച് ഒറ്റപ്പോക്കാണ്; വൈറലായി വീഡിയോ
പാമ്പ് താരമായ നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പും ഒളിച്ചിരിക്കുന്ന പാമ്പുമൊക്കെയാണ് ഒട്ടുമിക്ക വീഡിയോകളിലും ഉണ്ടാകാറുള്ളത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ ഉള്ള പാമ്പ് ഒരു ഒന്നൊന്നര കുസൃതിക്കാരനാണ്.
അമ്മാതിരി കുസൃതിയാണ് ഈ പാമ്പ് ഒപ്പിച്ച് വെച്ചിരിക്കുന്നത്. വീഡിയോ കണ്ടവരൊക്കെ പൊട്ടിച്ചിരിക്കുകയാണ്. ഇനി എന്താണ് ഈ പാമ്പ് കാട്ടിക്കൂട്ടിയ കുസൃതി എന്ന് നോക്കിയാലോ. വിശദമായി അറിയാം..
Pc: twitter

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ ട്വിറ്ററിലൂടെയാണ് പാമ്പിന്റെ അസാധാരണമായ പ്രവര്‍ത്തിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ചെറിയ ഒരു കുറ്റിക്കാട്ടില്‍ നിന്നാണ് പാമ്പ് ഒരു വീടിന്റെ മുന്നിലേക്ക് വരുന്നത്. വലിപ്പമുള്ള ഒരു പാമ്പാണ്, പാമ്പ് മുന്നോട്ടുവരുന്നത് കണ്ട് വീടിനകത്ത് നിന്ന് ഒരാള്‍ ചെരുപ്പ് എടുത്ത് പാമ്പിന് നേരെ എറിയുന്നു.

ഒരു ചുവന്ന ചെരുപ്പാണ് പാമ്പിന് നേരെ എറിഞ്ഞത്. ചെരുപ്പ് കിട്ടയതോടെ പാമ്പിന്റെ ഭാവം മാറി..അല്ലേലും നിങ്ങളെ ഒന്നും എനിക്ക് വേണ്ടന്ന മട്ടില്‍ പാമ്പ് ആ ചുവന്ന ചെരുപ്പും കടിച്ച് എടുത്ത് ഒറ്റപ്പോക്കാണ്. പിന്നെ പാമ്പിന്റെ പൊടി പോലും അവിടെ കണ്ടില്ല, എന്നാലും ഇതെന്തൊരു പാമ്പ് ആണ് എന്നല്ലേ ചോദ്യം..വീഡിയോ കണ്ട ആളുകളൊക്കെ ഈ ചോദ്യമാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. സംഭവം എവിടെയാണ് നടന്നതി എന്നതിനെക്കുറിച്ച് വിവരമില്ല

സാധാരണ പാമ്പിനെ കണ്ടാല്‍ പേടിക്കുകയല്ലേ ചെയ്യാറ് ഈ പാമ്പിന്റെ ചെരുപ്പിനോടുള്ള ഈ കൗതുകം കണ്ട് വീട്ടുകാരു പോലും ചിരിച്ചു പോയി. കാലില്ലാത്ത പാമ്പിന് എന്തിനാണ് ഈ ചെരുപ്പെന്നാണ് ആളുകള്‍ ചോദിക്കുന്നത്...ചെരുപ്പിന്റെ റബ്ബറിന്റെ മണം കാരണമാകാം അത് പാമ്പ് എടുത്തത് എന്നാണ് ചിലര്‍ പറയുന്നത്.. എന്തായാലും ഇത്രയും കാലം വില്ലൻ റോളിൽ ഉണ്ടായിരുന്ന പാമ്പാണ് ഓറ്റയടിക്ക് കോമഡി റോളിലെത്തിയത്.

അതുമാതിരി പെർഫോൻസാണ് പാമ്പ് കാഴ്ച വെച്ചത്. നേരത്തെ ചത്തത് പോലെ കിടക്കുന്ന ഒരു പാമ്പിന്റെ വീഡിയോയും വൈറൽ ആയിരുന്നു. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നത്. എന്തൊരു അഭിനയമാണ് പാമ്പ് കാഴ്ചവെയ്ക്കുന്നതെന്നായിരുന്ന ചോദ്യം. അത് പോലുള്ള അഭിനയം ആയിരുന്നു പാമ്പ് നടത്തിയത്.
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications