Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനെ വിളിച്ചപ്പോള്‍ ഫോണെടുത്തത് സ്ത്രീ; കലിതുള്ളിപ്പോയ കാമുകി കാമുകന്റെ വീടിന് തീകൊളുത്തി

പ്രണയം എന്നു പറഞ്ഞാല്‍ വളരെ രസമുള്ള കാര്യമൊക്കെ തന്നെയാണ്..പക്ഷേ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പണിപാളും. പരസ്പരം സ്‌നേഹിക്കുമ്പോള്‍ വ്യക്തികള്‍ക്ക് അവരുടേതായ സ്‌പേസ് കൊടുക്കേണ്ടത് വളരെ ആവശ്യമാണ്. രണ്ട് വ്യക്തികള്‍ ആണ് എന്ന കാര്യം എപ്പോഴും ഓര്‍മയില്‍ ഉണ്ടാവണം.

നമ്മള്‍ ഒന്നല്ലേ എന്നൊക്കെ പറയാന്‍ എളുപ്പമാണ്..പക്ഷേ ജീവിച്ചു തുടങ്ങുമ്പോള്‍ അത് അത്ര എളുപ്പമല്ലെന്ന് തോന്നും. പരസ്പരം സ്വാര്‍ത്ഥത ഒക്കെ തോന്നും. അങ്ങനെ സ്വാര്‍ത്ഥത തോന്നിയ കാമുകി കാണിച്ചുകൂട്ടിയ കോലാഹലത്തെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഇങ്ങനെയും ഉണ്ടാകുമോ സ്വാര്‍ത്ഥതയൊക്കെ... സംഭവം അറിയുമ്പോള്‍ നിങ്ങള്‍ ഈ ചോദ്യം ചോദിക്കും..വിശദമായി വായിക്കാം

1

കാമുകനുമായി ഇത്തിരിനേരം സംസാരിച്ചിരിക്കാമെന്ന് വെച്ചാണ് യുവതി തന്റെ കാമുകനെ വിളിച്ചത്. ഇതോടെ ആണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതും. കാമുകനെ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തത് ഒരു പെണ്‍കുട്ടിയായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ കിളിപോയി. ആകെ ദേഷ്യം വന്ന യുവതി പിന്നെ എന്തൊക്കെ ആണ് ചെയ്ത് കൂട്ടിയതെന്നോ...

2


ദേഷ്യം വന്ന കാമുകി നേരെ കാമുകന്റെ വീട്ടിലേക്ക് ചെന്നു വീട് കത്തിച്ചു. ടെക്സാസില്‍ നിന്നുള്ള സെനൈദ മേരി സോട്ടോ (23) ആണ് തന്റെ പങ്കാളി തന്നെ വഞ്ചിക്കുന്നുവെന്ന് കരുതി നവംബര്‍ 20 ന് പുലര്‍ച്ചെ രണ്ട് മണിയോടെ കാമുകന്റെ വീട്ടിലെത്തി സോഫയ്ക്ക് തീകൊളുത്തിയത്.
മറ്റൊരു സ്ത്രീ കാമുകന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്തതോടെ തന്നെ സോട്ടോ തന്റെ കാമുകനെ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഫോണ്‍ എടുത്തത് കാമുകന്റെ ബന്ധുവാണെന്നാണ് പറയുന്നത്. ഫോണ്‍ സ്ത്രീയെടുത്തതോടെ യുവതി കാമുകന്റെ വീട്ടിലേക്ക് പോയി, അപ്പോഴാണ് അവള്‍ സ്വീകരണമുറിയിലെ സോഫയക്ക് തീ കൊളുത്തിയത്,' എന്നാണ് റിപ്പോര്‍ട്ട്...

3


"വീടിന് തീപിടിക്കുമ്പോൾ, വീഡിയോ റെക്കോർഡുചെയ്‌തിരുന്നു യുവതി സോഫയ്ക്ക് തീ കൊളുത്തുകയും അതിൽ നിന്ന് വീടിന് തീപിടിക്കുകയും ചെയ്യുകയും 75,000 ഡോളറിലധികം (62,327.25 പൗണ്ട്) നാശനഷ്ടമുണ്ടാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്..
വീടിന് തീ കൊടുത്തിയ ശേഷം കാമുകനോട് ഇവർ വെല്ലുവിളിയും നടത്തി. എനിക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് കണ്ടില്ലേ എന്നാണ് ഇവർ പറഞ്ഞത്. അവിടെ നിന്ന് പോയ യുവതി പിന്നീട് കാമുകന് മെസേജ് അയക്കുകയും ചെയ്തു. നിങ്ങളുടെ വീടിന് ഒന്നും പറ്റിയില്ലെന്ന് കരുതുന്നു എന്നായിരുന്നു മെസേജ്..

4

ഒരു ദൃക്സാക്ഷി പറയുന്നതനുസരിച്ച്, തീയിടുന്നതിന് മുമ്പ് സോട്ട തന്റെ കാറില്‍ വീടിനുള്ളില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോയി ഇട്ടു. നവംബര്‍ 21 ന് യുവതിയെ അ റസ്റ്റ് ചെയ്യുകയും മോഷണം നടത്തുകയും കത്തിക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്,
അവളുടെ ബോണ്ട് തുക 165,000 ഡോളറാണ് (1.3 കോടി രൂപ).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+