നിന്റെ പിറന്നാളിന് മുടക്കിയ പണം തിരിച്ചുകിട്ടണം; മുന്‍ കാമുകിയോട് 18000 രൂപ തിരികെ വേണമെന്ന് യുവാവ്
ലണ്ടന്‍: കാമുകിയുമായി ബ്രേക്കപ്പായാല്‍ പുരുഷന്മാര്‍ എന്തുചെയ്യും. ഒന്നുകില്‍ അവരില്‍ നിന്ന് അകന്ന് നില്‍ക്കും. ഇല്ലെങ്കില്‍ സുഹൃത്തായി തുടരും. എന്നാല്‍ ഇതൊന്നുമല്ലാതെ എന്തെങ്കിലും സംഭവിക്കുമോ? സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ഒരു സംഭവം ഏറെ ചിരിപടര്‍ത്തുന്നതാണ്.
ബ്രേക്കപ്പിന് ശേഷം ഇങ്ങനെയും സംഭവിക്കാം എന്ന് ഇതോടെ മനസ്സിലാക്കിയിരിക്കുകയാണ്. അതായത് ബ്രേക്കപ്പ് കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കാമുകിയെ തേടി യുവാവ് എത്തുകയായിരുന്നു. താന്‍ കാമുകിക്കായി ചെലവാക്കിയ പണം മുഴുവന്‍ തിരിച്ചുകിട്ടണമെന്നായിരുന്നു ആവശ്യം. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പ്രണയത്തിലായിരിക്കുമ്പോള്‍ കാമുകി-കാമുകന്‍മാര്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറാറുണ്ട്. ഇത് ആരും തിരിച്ച് ചോദിക്കാറുമില്ല. ബന്ധം പിരിഞ്ഞാലും ഇതൊന്നും ആരും വാങ്ങാറില്ല. എന്നാല്‍ ഈ യുവാവിന്റെ കാര്യം അങ്ങനെയല്ല. ബന്ധം പിരിഞ്ഞതോടെ കാമുകിയില്‍ നിന്ന് കൊടുത്ത സാധനങ്ങളുടെ പണം ഈടാക്കാനാണ് യുവാവ് തീരുമാനിച്ചിരിക്കുന്നത്.
മുന്‍ കാമുകിക്ക് പിറന്നാള്‍ ദിനത്തില്‍ വാങ്ങി നല്‍കിയ സമ്മാനങ്ങളുടെ തുക മൊത്തം തനിക്ക് തിരിച്ചുനല്‍കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടിരിക്കുന്നത് ഒരു രൂപ പോലും കുറയരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി ആകെ ഇയാളുടെ ആവശ്യത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്.
ട്രേസ് ടാന്‍ എന്നാണ് ഈ യുവതിയുടെ പേര്. മൂന്ന് വര്‍ഷം മുമ്പ് ഇരുവരും തമ്മിലുള്ള ബന്ധം പിരിഞ്ഞതാണ്. ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ യുവതിയെ തേടി ഒരു മെസേജെത്തിയത്. താന്‍ മുമ്പ് പ്രണയിച്ച വ്യക്തിയുടെ സന്ദേശമായിരുന്നു അത്. തനിക്ക് ഉടനെ പണം ലഭിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഏകദേശം 18000 രൂപ വരും ഇത്.
യുവതിക്കായി ഇയാള്‍ പിറന്നാള്‍ ദിനത്തില്‍ വാങ്ങിയ സമ്മാനമാണിത്. അതിന്റെ വിലയാണിത്. ഇതിന് വിശദീകരണവും യുവാവ്് നല്‍കി. തനിക്ക് ഇപ്പോള്‍ പണത്തിന്റെ ആവശ്യമുണ്ടെന്നും, പുതിയൊരു ബിസിനസ് തുടങ്ങാന്‍ പോവുകയാണെന്നും ഇയാള്‍ മറുപടി നല്‍കി. എന്തിനേറെ പറയുന്നു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ വരെ ഇയാള്‍ മുന്‍ കാമുകിക്ക് കൈമാറി.
അതേസമയം കാമുകി ഇയാളുടെ മെസേജുകളെ ആദ്യം അവഗണിക്കുകയാണ് ചെയ്തത്. ആ സമയം ഇവര്‍ ഡ്രൈവിംഗിലായിരുന്നു. എന്നാല്‍ യുവാവ് ഇതുകൊണ്ടും വിട്ടില്ല. യുവതിയുടെ സുഹൃത്തിനെയും വിളിച്ച് കാര്യം പറഞ്ഞു. എന്നാല്‍ യുവാവിന്റെ ആവശ്യം കേട്ട് സുഹൃത്തും ഞെട്ടിയിരിക്കുകയാണ്. പിന്നീടും ഇയാള്‍ യുവതിയോട് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ ലഭിക്കുകയെന്ന് ഉറപ്പിക്കുകയും ചെയ്തു.
ഇയാളുടെ സംസാരം ഇഷ്ടപ്പെടാത്ത യുവതി വൈകാതെ തന്നെ പണം അയച്ച് കൊടുത്തു. അതിന്റെ രസീത് അടക്കം യുവാവിന് അയച്ച് കൊടുക്കുകയും ചെയ്തു. വളരെ ചീപ്പാണ് ഇയാളുടെ പെരുമാറ്റമമെന്ന് യുവതി ആരോപിച്ചു. ആരെയും സന്തോഷിപ്പിക്കാനായി സമ്മാനം നല്‍കരുത്. ഇനി നല്‍കിയാല്‍ അതൊരിക്കലും തിരിച്ചുചോദിക്കരുതെന്നും യുവാവിനോട് ഇവര്‍ പറഞ്ഞു. അതേസമയം പണം ലഭിച്ച ശേഷം ഇയാളൊരിക്കലും തന്നെ വിളിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു. യുവതി തന്നെയാണ് ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.












Click it and Unblock the Notifications