10 കോടി ലോട്ടറി അടിച്ചു; പണം പങ്കുവെക്കില്ല, ടിക്കറ്റിന്റെ പാതി പണം കാമുകൻ തന്നില്ലെന്ന് യുവതി,.. തർക്കം
ലോട്ടറി അടിക്കുക എന്ന് പറയുന്നത് ഭാഗ്യമാണ്. എന്നാൽ അതിന് ശേഷം നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും നടക്കുന്നത്. ഇവിടെ പത്ത് കോടി രൂപ എന്ന സ്വപ്ന തുല്യമായ തുക സമ്മാനം അടിച്ച രണ്ട് പേരെ കുറിച്ചാണ് പറയുന്നത്. ജീവിതം തന്നെ മാറ്റിമറിക്കുന്ന ഈ വിജയം ഇവരുടെ ജീവിത്തതിൽ പല പ്രശ്നങ്ങൾ ആണ് ഉണ്ടാക്കിയത്. പ്രണയിതാക്കളായ ഇവരിൽ ആരാണ് ഈ ലോട്ടറിയുടെ അവകാശി എന്നത് സംബന്ധിച്ചാണ് ഇപ്പോൾ തർക്കം.
ആദ്യം പകുതി പകുതി എടുക്കാനാണ് തീരുമാനിച്ചത്. എന്നാൽ പിന്നീടാണ് കാര്യങ്ങൾ കുഴഞ്ഞത്. മൈക്കിളുമായി ഡേറ്റിംഗ് നടത്തുന്ന സമയത്താണ് ഷാലറ്റ് ലോട്ടറി എടുത്തത്. മൈക്കിളിൻ്റെ നിർദ്ദേശപ്രകാരം £5 സ്ക്രാച്ച് കാർഡുകൾ വാങ്ങാൻ അവർ ഒരു പ്രാദേശിക നിസ കടയിൽ കയറി. അന്ന് ഷാലറ്റിനൊപ്പം താമസിച്ചിരുന്ന മൈക്കിൾ (39) ലോട്ടറിയുടെ പകുതി വില അവളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നത് സി സി ടിവിയിൽ പതിഞ്ഞിരുന്നു.

എന്നാൽ പണം ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയില്ല. ഷാലറ്റ് ആണ് മഴുവൻ പണം നൽകി ടിക്കറ്റ് വാങ്ങിയത്. രാത്രി തന്നെ തങ്ങൾക്ക് വലിയ തുക സമ്മാനം അടിച്ച വിവരം അവർ അറിഞ്ഞു. ദമ്പതികൾ ഉടൻ തന്നെ ഒരു പുതിയ വീട് വാങ്ങാനും ഫാൻസി കാറുകൾ നോക്കാനും ആഡംബരം സ്വപ്നം കാണാനും തുടങ്ങിയതായി മൈക്കൽ അവകാശപ്പെട്ടു.
എന്നാൽ ഇവർ ഇതിനിടയിൽ വേർപിരിയുകയും ചെയ്തു. മുഴുവൻ പണം നൽകി ടിക്കറ്റ് വാങ്ങിയത് താനാണെന്നാണ ഷാലറ്റ് പറയുന്നത്. എന്നാൽ ഷാലറ്റ് പറയുന്നത് തെറ്റാണെന്ന് കാമുകൻ പറയുന്നു. മൈക്കൾ പണം നൽകാത്തത് കൊണ്ട് ടിക്കറ്റിൽ അവകാശമില്ലെന്ന് ഷാലറ്റ് പറയുന്നു. പത്ത് കോടി രൂപ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കരുതിയില്ലെന്ന് ഷാലറ്റിന്റെ അടുത്ത സുഹൃത്തുക്കളും പറയുന്നു. മൂന്ന് മാസമായി ഷാലറ്റ് പ്രശ്നത്തിലാണെന്ന് ഇവർ പറയുന്നു.
മൈക്കിൾ പറയുന്നതൊന്നും വിശ്വസിക്കരുതെന്നും ഇവർ പറയുന്നു. മൈക്കിളിന് സമ്മാനത്തുകയിൽ അവകാശമില്ലെന്നും, അയാൾ നല്ല മനുഷ്യനല്ലെന്നും ഷാലറ്റാണ് വിജയിച്ചത്, ഷാലറ്റാ ആണ് പണം നൽകി ടിക്കറ്റെടുത്തതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്തായാലും ആരാണ് ടിക്കറ്റ് അവകാശി എന്നതിൽ തർക്കം തുടരുകയാണ്. ഷാലറ്റിന് മൈക്കിൾ പണം നൽകാത്തത് കൊണ്ട് ഷാലറ്റാണ് വിജയ് എന്നാണ് പറയുന്നത്.












Click it and Unblock the Notifications