കാമുകിയുടെ കേക്ക് മോഹം, കാമുകന് നേടികൊടുത്തത് 400 കോടിയുടെ ലോട്ടറി: ഒരു അപൂർവ്വ കഥ
ലോട്ടറി ഭാഗ്യം നമ്മെ തേടിയെത്തുന്നത് ഏത് വഴിക്കാണെന്ന് ഒരിക്കലും പ്രവചിക്കാന്‍ സാധിക്കില്ല. നിരന്തരം ലോട്ടറി എടുത്തിട്ടും ഒരു തവണ പോലും വിജയിക്കാത്തവരും ആദ്യ തവണ തന്നെ ലോട്ടറിയിലൂടെ കോടികള്‍ നേടിയവരും നമുക്ക് ചുറ്റുമുണ്ട്. വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും പലരും ലോട്ടറി എടുക്കുന്നത് എന്നെങ്കിലും ഒരിക്കല്‍ ലോട്ടറി ഭാഗ്യം തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ്. അത്തരമൊരു ഭാഗ്യത്തിന്റെ കഥയാണ് ഇവിടെ ഇനി പറയുന്നത്.
കാനഡിയിലെ ആൾട്ട പ്രദേശത്ത് നിന്നുമുള്ള ആരോണ്‍ പാർസണ്‍സ് ആണ് ആ ലോട്ടറി വിജയി. ജീവിതത്തെ മാറ്റി മറിക്കുന്ന ലോട്ടറി ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത് നഗര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനവുമായാണ്. ഏപ്രില്‍ 25 ന് നടന്ന നറുക്കെടുപ്പില്‍ 55 മില്യണ്‍ ഡോളറിന്റെ സമ്മാനമാണ് പാർസണ്‍സ് നേടിയത്. അതായത് 400 കോടിയിലേറെ രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്.

കാമുകിക്ക് കേക്ക് തിന്നണം എന്ന ആഗ്രഹമാണ് പാർസണ്‍സിനെ കോടിപതിയാക്കിയത്. വീട്ടില്‍ തന്നെ കേക്ക് ഉണ്ടാക്കാനായിരുന്നു തീരുമാനിച്ചത്. "ഞങ്ങളുടെ വീട്ടില്‍ മുട്ടയോ പഞ്ചസാരയോ ഇല്ലായിരുന്നു, അതിനാൽ ഞങ്ങൾ കടയിലേക്ക് പോയി. ആ സമയത്താണ് ലോട്ടറി ടിക്കറ്റ് കാണുന്നതും അപ്രതീക്ഷിതമായി ഞാൻ ടിക്കറ്റ് വാങ്ങുന്നതും" പാർസൺസ് പറഞ്ഞു.
"അന്ന് രാത്രി ഞങ്ങൾ കടയിൽ പോയിരുന്നില്ലെങ്കിൽ, എനിക്ക് ഈ ടിക്കറ്റ് ലഭിക്കില്ലായിരുന്നു, എനിക്ക് 55 മില്യൺ ഡോളർ ലഭിക്കുമായിരുന്നില്ല!"- എന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിജയിച്ച ടിക്കറ്റ് ലെത്ത്ബ്രിഡ്ജിലെ സീനിക് ഡ്രൈവ് നോർത്തിലെ 7-ഇലവനിൽ നിന്നാണ് വാങ്ങിയത്.
ലോട്ടോ മാക്‌സിന്റെ പരസ്യം കാണുന്നത് വരെ താൻ ടിക്കറ്റിന്റെ കാര്യം മറന്നുപോയിരുന്നുവെന്നും പാർസൺസ് കൂട്ടിച്ചേർത്തു. പരസ്യം ടിക്കറ്റ് പരിശോധിക്കാൻ ഓർമ്മിപ്പിച്ചു. ടിക്കറ്റ് സ്‌കാൻ ചെയ്‌തപ്പോൾ താൻ വിജയിച്ചെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
"ഞാൻ ടിക്കറ്റ് പരിശോധിച്ചു, ഞാൻ അപ്പോള്‍ പറഞ്ഞതെല്ലാം: 'ഇല്ല. ഇല്ലേ? ഒരു വഴിയുമില്ല! ഇല്ല എന്നായിരുന്നു. എനിക്ക് വിശ്വസിക്കാനായില്ല.... കാര്യങ്ങൾ ശരിയാണെന്ന് ഉറപ്പാക്കാൻ ഞാൻ അത് രണ്ട് തവണ പരിശോധിച്ചു. എന്നിട്ടും ഞാൻ വിജയിച്ചിട്ടുണ്ടോ എന്ന് മൂന്ന് തവണ പരിശോധിക്കാൻ (വെസ്റ്റേൺ കനേഡിയൻ ലോട്ടറി കോർപ്പറേഷനെ) വിളിച്ചു."- ലോട്ടറി ജേതാവ് തുടരുന്നു.
ഈ പണം എന്താണ് ചെയ്യാൻ പോകുന്നതെന്ന് പാർസൺസിനോട് ചോദിച്ചപ്പോൾ, അത് കുടുംബവുമായി പങ്കിടാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "ഞാൻ ആദ്യം ചെയ്യാൻ പോകുന്നത് എന്റെ മാതാപിതാക്കളോട് അവർക്ക് ജോലി ഉപേക്ഷിക്കാൻ കഴിയുമെന്ന് പറയുക എന്നതാണ്. എന്റെ സഹോദരനും ഒരു കൂട്ടം സുഹൃത്തുക്കൾക്കും കുറച്ച് പണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കാമുകിയോട് ഞാൻ അവൾക്ക് ഒരു കാർ വാങ്ങാമെന്ന് പറഞ്ഞു, ഏത് കാർ എന്നത് അവർക്ക് തിരഞ്ഞെടുക്കാം"- പാർസണ്‍സ് വ്യക്തമാക്കി.
ഈ തുക ഞെട്ടിക്കുന്നതും ജീവിതത്തെ മാറ്റിമറിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് എന്താണ് വേണ്ടതെന്നോ എന്താണ് ചെയ്യേണ്ടതെന്നോ ചിന്തിക്കാൻ പോലും തനിക്ക് കഴിഞ്ഞിട്ടില്ലെന്നും പാർസണ്‍സ് വ്യക്തമാക്കി. 4, 19, 21, 33, 37, 38, 39 എന്നിവയിലൂടെയായിരുന്നു അദ്ദേഹത്തിന് വിജയം കാണാന്‍ സാധിച്ചത്.












Click it and Unblock the Notifications