കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍... 18 തികഞ്ഞവര്‍ മാത്രം വായിക്കുക

  • By ഭദ്ര
Google Oneindia Malayalam News

വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചിലപ്പോള്‍ അമ്മമാര്‍ പോലും ബോധവതികളായിരിക്കണം എന്നില്ല. ജീവിതത്തില്‍ കടന്നു പോകേണ്ട ഒരു ഘട്ടത്തെ സ്വന്തം അനുഭവത്തിലൂടെ പഠിക്കും എന്നാണ് പലരും ചിന്തിക്കുന്നത്.

ബെഡ്‌റൂമില്‍ നിന്നും ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യ പിടികൂടി, ഉടുതുണിയെങ്കിലും തരാമോ പ്ലീസ്., വീഡിയോബെഡ്‌റൂമില്‍ നിന്നും ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യ പിടികൂടി, ഉടുതുണിയെങ്കിലും തരാമോ പ്ലീസ്., വീഡിയോ

എന്നാല്‍ നിങ്ങളുടെ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ അശ്രദ്ധമായി തള്ളികളയേണ്ട ഒന്നല്ല വിവാഹം. ഭര്‍തൃപരിചരണമോ, കുട്ടികളെ പെറ്റുപോറ്റലോ മാത്രമായി കുടുംബ ജീവിതത്തെ കാണരുത്. ജീവിതത്തിന്റെ മുക്കാല്‍ പങ്കും സ്ത്രീയും പുരുഷനും ജീവിക്കുന്നത് തന്റെ പങ്കാളിക്കൊപ്പമെങ്കില്‍ ഓരോ നിമിഷവും ആനന്ദപ്രദമായിരിക്കാന്‍ വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

 അമിത സങ്കല്‍പങ്ങള്‍

അമിത സങ്കല്‍പങ്ങള്‍


വിവാഹപ്രായമമായ പെണ്‍കുട്ടികള്‍ അവരുടെ വിവാഹത്തെക്കുറിച്ചും വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ള പുരുഷനെക്കുറിച്ചും സങ്കല്‍പ്പിക്കുന്നതും സ്വപ്‌നം കാണുന്നതും പതിവാണ്. എന്നാല്‍ സങ്കല്‍പ്പത്തിലെ പോലെയായിരിക്കും എന്ന് ചിന്തിക്കരുത്. ചില സങ്കല്‍പ്പങ്ങള്‍ക്ക് വിപരീതമായിരിക്കും ജീവിത സാഹചര്യങ്ങള്‍. അതിനാല്‍ അമിതമായുള്ള സങ്കല്‍പ്പങ്ങള്‍ ജീവിതത്തില്‍ നിരാശ വരുത്തും. സങ്കല്‍പ്പങ്ങളെയും ജീവിതത്തെയും രണ്ടായി കാണാന്‍ മനസിനെ പഠിപ്പിയ്ക്കണം.

 പ്രായം പ്രശ്‌നമാണോ

പ്രായം പ്രശ്‌നമാണോ


ചില പെണ്‍കുട്ടികള്‍ക്ക് തന്നേക്കാള്‍ പ്രായകൂടുതലുള്ള പുരുഷന്മാരെയും ചിലര്‍ക്ക് സമപ്രായക്കാരെയുമായിരുക്കും വിവാഹം കഴിയ്ക്കാന്‍ താല്പര്യം. ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ വ്യത്യസ്തമായിരിക്കും. വിവാഹ ജീവിതത്തില്‍ പ്രായം ഒരു ഘടകമായത് കൊണ്ട് ഐഡി കാര്‍ഡിലൂടെയോ, സര്‍ട്ടിഫിക്കറ്റിലൂടെയോ വിവാഹത്തിന് മുന്‍പ് പ്രായം അറിയാന്‍ ശ്രമിക്കുന്നത് നല്ലതാണ്. ഭാവി ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ഇത് സഹായിക്കും.

 സിനിമയല്ല ജീവിതം

സിനിമയല്ല ജീവിതം


ജീവിതത്തെ സിനിമകളോടും സീരിയലുകളോടും അടുത്ത വീട്ടിലെ വിവാഹിതരോടും താരതമ്യം ചെയ്ത് ഇതാണ് വിവാഹ ജീവിതം, അല്ലെങ്കില്‍ ഇതായിരിക്കും വിവാഹ ജീവിതം എന്ന് നിര്‍ണയിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കും. നിങ്ങളുടെ ജീവിതം റീ ടേക്കുകള്‍ ഇല്ലാത്തതാണ്. അത് കൊണ്ട് ഓരോ സീനും ഭംഗിയായി ജീവിച്ച് തന്നെ തീര്‍ക്കണം(അഭിനയിക്കേണ്ട)

പ്രണയവും സെക്‌സും

പ്രണയവും സെക്‌സും


വിവാഹത്തിന് മുന്‍പ് പ്രണയിക്കാത്തവര്‍ ചുരുക്കം ചിലരെ കാണൂ... വിവാഹത്തിന് മുന്‍പുള്ള പ്രണയവും സെക്‌സും അമിതമായ ആത്മാര്‍ത്ഥയുടെ പേരില്‍ വിവാഹം കഴിയ്ക്കുന്ന പുരുഷനോട് തുറന്ന് പറയാതിരിക്കുന്നതാണ് നല്ലത്. പുരുഷന്റെ തുറന്ന് പറച്ചില്‍ സ്ത്രീകള്‍ ഉള്‍ക്കൊണ്ടാലും സ്ത്രീയുടെ കുറ്റ സമ്മതങ്ങള്‍ ജീവിതത്തില്‍ കല്ലുകടികളേ ഉണ്ടാകൂ..(പുരുഷന്മാര്‍ക്കും ബാധകം)

 മാന്യമായി സംബോധന ചെയ്യാം

മാന്യമായി സംബോധന ചെയ്യാം


വിവാഹ ജീവിതത്തിന് ശേഷം ദമ്പതികള്‍ നല്ല സുഹൃത്തുകളായിരിക്കണം. പക്ഷെ പ്രണയിച്ച് വിവാഹം കഴിക്കുന്നവരും വിവാഹത്തിന് മുന്‍പ് നല്ല സുഹൃത്തുക്കളായിരുന്നവരും അതുവരെ ടാ, പോടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നവരുമായിരിക്കാം. എന്നാല്‍ വിവാഹത്തിന് ശേഷം പരസ്പരം ബഹുമാനത്തില്‍ സംസാരിക്കുന്നത് കുടുംബജീവിതത്തിന്റെ ഭാവിയ്ക്ക് നല്ലതായിരിക്കും. (പരസ്പരം മാന്യമായി പേര് വിളിക്കുന്നതില്‍ ബഹുമാന കുറവില്ല). വളര്‍ന്നു വരുന്ന തലമുറയ്ക്ക് നല്ല സംസ്‌കാരം പകരുന്നതിന് ഇത് സഹായിക്കും.

ആരോഗ്യ സംരക്ഷണം

ആരോഗ്യ സംരക്ഷണം


വിവാഹത്തിന് മുന്‍പ് ആരോഗ്യ സംരക്ഷണം
വിവാഹത്തിന് മുന്‍പുള്ള ആരോഗ്യ സംരക്ഷണത്തില്‍ പെണ്‍കുട്ടികള്‍ തീരെ ബോധവതികളല്ല. കൗമാരകാലത്ത് നിങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വിവാഹത്തിന് മുന്‍പ് തന്നെ ചികിത്സിച്ച് മാറ്റണം. ആര്‍ത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഡോക്ടറെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഭാവിയില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ ഇല്ലാതാകാന്‍ ഇത് സഹായിക്കും.

 പരപുരുഷബന്ധം

പരപുരുഷബന്ധം


വിവാഹത്തിന് ശേഷം തുടരാം എന്ന് കണക്കുകൂട്ടുന്ന ബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. വിവാഹത്തിന് മുന്‍പുള്ള പ്രണയങ്ങള്‍ ഓര്‍മ്മകളില്‍ തന്നെ നിലനിര്‍ത്തി കുടുംബ ജീവിതം മുന്നോട്ട് കൊണ്ടു പോകുക. താന്‍ മറച്ച് വെച്ച രഹസ്യങ്ങള്‍ പോലെ ഭര്‍ത്താവിനും കാണില്ലേ രഹസ്യങ്ങള്‍ എന്ന് ചൂഴ്‌നിറങ്ങി ചിന്തിക്കാത്തിരിക്കുന്നതും പെണ്‍കുട്ടികള്‍ക്ക് ഗുണം ചെയ്യും.

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാൻ ക്ലിക്ക് ചെയ്യൂനിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാൻ ക്ലിക്ക് ചെയ്യൂ

English summary
Girls should know these things before marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X