Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തില്‍ കണ്ണും പൂട്ടി നിക്ഷേപിക്കാം; ഇതൊന്നറിഞ്ഞ് വെച്ചാല്‍ പണം കൈയ്യിലെത്തും, സമ്പന്നനാകാം!!

സ്വര്‍ണ നിക്ഷേപം കുറച്ച് കാലമായി ജനപ്രീതി നേടിയ ഒരു നിക്ഷേപ മാര്‍ഗമാണ്. അതിന് കാരണമുണ്ട്. സ്വര്‍ണം നമുക്ക് സമ്പാദ്യം ഉണ്ടാക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. വിപണി ഏറ്റവും മോശമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴും, സ്വര്‍ണത്തിലൂടെ നമുക്ക് ലാഭമുണ്ടാക്കാം. ആ നഷ്ടം നികത്തുകയും ചെയ്യാം. സ്വര്‍ണ നിക്ഷേപം അതുപോലെ റിസ്‌ക് കുറഞ്ഞൊരു കാര്യമാണ്.

ഇതെല്ലാം നിക്ഷേപകരെ ആകര്‍ഷിക്കുന്ന കാര്യമാണ്. പക്ഷേ എല്ലാ ഓഹരികളെയും പോലെ എപ്പോള്‍ വേണമെങ്കില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാവുമോ? ഇതൊരു സുരക്ഷിതമായ നിക്ഷേപമാണെന്ന് എങ്ങനെയാണ് മനസ്സിലാക്കുക. സ്വര്‍ണത്തിലൂടെ പണം ലഭിക്കണമെങ്കില്‍ എന്തെല്ലാം മനസ്സിലാക്കണം. അതൊന്ന് പരിശോധിക്കാം.

gold-investment-tips-2023

സ്വര്‍ണമാണ് സുരക്ഷിതം

ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞ് വരികയാണ്. തീര്‍ച്ചയായും നിക്ഷേപിക്കാനുള്ള നല്ലൊരു സമയമാണിത്. ഗോള്‍ഡ് ഐആര്‍എ വഴഇ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. ഇത് വിരമിക്കല്‍ നിക്ഷേപമായി സ്വര്‍ണത്തെ കണക്കാക്കുന്ന പദ്ധതിയാണ്.

നല്ലൊരു വരുമാനം ഐആര്‍എയിലൂടെ സ്വന്തമാക്കാം. ദീര്‍ഘകാല നിക്ഷേപമായും ഇതിനെ കാണാം. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ഇടിഎഫ് നല്ലൊരു നിക്ഷേപമാണ്. ഇത് സ്വര്‍ണ കട്ടകളോ, നാണയങ്ങളോ ആയ ഫിസിക്കല്‍ അസറ്റുകളിലുള്ള നിക്ഷേപമാണ്.

സമ്പത്ത് വര്‍ധിപ്പിക്കാം

നമ്മുടെ സമ്പത്തിന് കോട്ടം തട്ടാതെ സഹായിക്കാന്‍ സ്വര്‍ണ നിക്ഷേപത്തിന് സാധിക്കും. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയോ, അതല്ലെങ്കില്‍ പണപ്പെരുപ്പമോ ഉണ്ടെന്ന് കരുതുക. സ്വര്‍ണം ഈ സമയത്തെ മികച്ചൊരു നിക്ഷേപ ഓപ്ഷനാണ്. കൃത്യമായ മൂല്യം ആ സമയത്ത് സ്വര്‍ണത്തിനുണ്ടാവും.

വിലക്കയറ്റത്തിലൂടെ നമ്മുടെ പര്‍ച്ചേസിംഗ് ശക്തിക്ക് ബലം കുറഞ്ഞേക്കാം. ആ സമയത്ത് നമുക്ക് സ്വര്‍ണത്തെ നല്ലൊരു നിക്ഷേപമായി സ്വീകരിക്കാം. ഇപ്പോഴത്തെ സമയവും സ്വര്‍ണ നിക്ഷേപത്തിന് അതുപോലെ അനുയോജ്യമാണ്. കൈയ്യിലെ സമ്പത്തും കുറയില്ല, അതുപോലെ കൂടുതല്‍ പണം ലഭിക്കുകയും ചെയ്യും.

സ്വര്‍ണം വാങ്ങുമ്പോഴും ശ്രദ്ധിക്കണം

ഇനി സ്വര്‍ണം വാങ്ങുമ്പോഴും ചിലത് നിങ്ങള്‍ ശ്രദ്ധിക്കണം.സ്വര്‍ണ ബാറുകളോ, സ്വര്‍ണ നാണയങ്ങളോ വാങ്ങുകയാണെങ്കില്‍, ഡീലര്‍ മാര്‍ക്കറ്റില്‍ അറിയപ്പെടുന്നവരാണെന്ന് ഉറപ്പിക്കുക. മികച്ച ഡീലറാണെന്നുള്ള ട്രാക്ക് റെക്കോര്‍ഡ് അവര്‍ക്കുണ്ടോ എന്ന് പരിശോധിക്കുക. മികച്ചൊരു കസ്റ്റമര്‍ സര്‍വീസുമുണ്ടോ എന്ന് പരിശോധിക്കണം.

ഓണ്‍ലൈന്‍ റേറ്റിംഗുകള്‍, റിവ്യൂകള്‍, ഫീഡ്ബാക്കുകള്‍ എന്നിവ പരിശോധിച്ച് ഇവരെ ആളുകള്‍ വിശ്വസിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എന്‍ജിസി, പിഎന്‍ജി, എപിഎംഡി, പോലുള്ള സംഘടനകളുടെ അക്രഡിറ്റേഷനുണ്ടോ എന്നും പരിശോധിക്കുക.. ഇതെല്ലാം ഉറപ്പാക്കിയാല്‍ ഉറപ്പായും സ്വര്‍ണം വിശ്വസിച്ച് വാങ്ങാം.

സ്വര്‍ണത്തെ മാത്രം ആശ്രയിക്കരുത്

നിക്ഷേപിക്കുമ്പോള്‍ ഒരിക്കലും സ്വര്‍ണത്തില്‍ മാത്രം ശ്രദ്ധിക്കരുത്. സ്വര്‍ണം ഫിസിക്കലായിട്ടുള്ള കാര്യമായത് കൊണ്ട് ചെലവേറും. അധിക ചെലവാണ് വരുന്നത്. ഫിസിക്കല്‍ ഗോള്‍ഡിന് ഡെപ്പോസിറ്റ് ബോക്‌സുകള്‍ ആവശ്യമാണ്. ഇതിനാണ് ചെലവുകള്‍ വര്‍ധിക്കുക. പകരം ഗോള്‍ഡ് ഐആര്‍എ, ഇടിഎഫുകള്‍ എന്നിവ വഴി നിക്ഷേപിക്കുക. ഇതിലൂടെ സ്വര്‍ണ വിപണിയിലേക്ക് സ്വര്‍ണം കൈവശം വെക്കാതെ തന്നെ എത്തിപ്പെടാന്‍ സാധിക്കും.

തുടക്കക്കാര്‍ക്ക് ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമാണിത്. അതുപോലെ സ്വര്‍ണ ദീര്‍ഘകാല നിക്ഷേപമാണെന്നും മനസ്സിലാക്കുക. അതുകൊണ്ട് നിക്ഷേപം മറ്റുള്ളവയിലേക്കും നിക്ഷേപം ഇറക്കുക. സ്വര്‍ണത്തില്‍ മാത്രമാണെങ്കില്‍ വരുമാനം കുറയും. മറ്റ് ലാഭകരമായ ഓഹരികള്‍ കൂടി ചേരുമ്പോള്‍ വരുമാനം നന്നായി ഉയരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+