'ഇതാണോ ആ റോളക്‌സ്': 28 ലക്ഷം രൂപ, കൊഹ്ലിയുടെ കയ്യിലെ ആ വാച്ച് പൊളിയാണ്
ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി കപ്പിള്‍ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ. അത് വീരാട് കൊഹ്ലിയും അനുഷ്‌ക ശര്‍മ്മയുമായിരിക്കും. 2017ല്‍ ആണ് ബോളിവുഡ് താരമായ അനുഷ്‌ക ശര്‍മ്മ ക്രിക്കറ്റ് താരമായ വീരാട് കൊഹ്ലിയെ വിവാഹം കഴിക്കുന്നത്. അന്നുമുതല്‍ കൊഹ്ലിയുടെ കൂടെ കൂട്ടായി അനുഷ്‌ക ശര്‍മ്മയും കൂടെയുണ്ട്.
തന്റെ ഏറ്റവും വലിയ ശക്തി അനുഷ്‌കയാണെന്ന് കൊഹ്ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. കൂടാതെ ഇരുവരും ചേര്‍ന്ന് ഒരുപാട് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ അനുഷ്‌ക ശര്‍മ്മയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐ പി എല്‍ മത്സരം നടക്കുന്നതിനിടെ വീരാടും അനുഷ്‌കയും ഒന്നിച്ചെത്തിയ ഡിന്നര്‍ നൈറ്റിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മേയ് അഞ്ചിനാണ് വിരാട് കൊഹ്ലി ഇതുമായി ബന്ധപ്പെട്ടട ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പഫ് സ്ലീവ് ഉള്ള ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തില്‍ അനുഷ്‌ക തിളങ്ങിയത്. ഈ വസ്ത്രത്തിന് 66,000 രൂപയോളം വരുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊഹ്ലിയാകട്ടെ ഒരു കറുത്ത ഷര്‍ട്ടിലാണ് അനുഷ്‌കയോടൊപ്പം എത്തിയത്.
എന്നാല്‍ വൈറലായ ചിത്രത്തില്‍ ഏറ്റവും തിളങ്ങിയത് കൊഹ്ലിയുടെ ഏറ്റവും പുതിയ റോളക്‌സ് വാച്ചാണ്. ഗോള്‍ഡന്‍ റോളക്‌സ് എന്ന പേരിലുള്ള ഈ വാച്ച് 23 ലക്ഷത്തില്‍ കൂടുതല്‍ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ വീരാട് കൊഹ്ലിക്ക് മറ്റ് അനേകം മോഡലുകളുള്ള വാച്ച് കളക്ഷനുണ്ട്.
2020ല്‍, റോളക്‌സ് ഡേടോണ റെയിന്‍ബോ എവറോസ് ഗോള്‍ഡ് വാച്ച് ധരിച്ച കൊഹ്ലിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വാച്ചിന് ഏകദേശം 69 ലക്ഷം രൂപ വിലവരുന്നുണ്ട്. വാച്ചില്‍ ആകെ 56 ബാഗെറ്റ് കട്ട് വജ്രങ്ങള്‍ പതിച്ചിട്ടുണ്ട്. ഫ്‌ലോറിഡയിലെ ഡേടോണ നഗരത്തിന് ആദരവ് അര്‍പ്പിക്കുന്നതിനാണ് ഈ വാച്ച് സൃഷ്ടിച്ചതെന്ന് പലര്‍ക്കും അറിയില്ല.
ഇതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് ബാഡ്മിറ്റന്‍ കളിക്കുന്ന അനുഷ്‌കയുടെയും കൊഹ്ലിയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഐ പി എല്ലിനിടെ ഒരു ബ്രാന്‍ഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും ബാഡ്മിന്റണ്‍ കളിച്ചത്. ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ ഇരുവരും ഒന്നാണ് ബാഡ്മിന്റണ്‍ കളിച്ചത്. കോര്‍ട്ടിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.












Click it and Unblock the Notifications