സ്വര്‍ണത്തില്‍ നിന്ന് പണം വാരാം, ഇക്കാര്യങ്ങള്‍ മാത്രം ചെയ്യരുത്, ശ്രദ്ധിച്ചാല്‍ ധനികരാവും
സ്വര്‍ണ നിക്ഷേപം കൈനിറയെ നമുക്ക് സമ്പാദിക്കാനുള്ള മാര്‍ഗമാണ് എല്ലാവര്‍ക്കും അറിയാം. പക്ഷേ അതുപോലെ തന്നെ റിസ്‌കും ഈ നിക്ഷേപത്തിലുണ്ട്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന പേരും സ്വര്‍ണത്തിനുണ്ട്. അതുകൊണ്ട് ചാടിക്കേറി നിക്ഷേപിച്ചാല്‍ നഷ്ടം ഉറപ്പായും വരും. ആഗോള തലത്തില്‍ സ്വര്‍ണം തങ്ങളുടെ കരുത്ത് കഴിഞ്ഞ ദിവസം വീണ്ടെടുത്ത് കഴിഞ്ഞു.
നിരവധി പേര്‍ സ്വര്‍ണ നിക്ഷേപത്തിലേക്ക് മടങ്ങിയെത്തി കഴിഞ്ഞു. നിരവധി പേര്‍ അത്തരമൊരു ഓപ്ഷന്‍ പരിഗണിക്കുന്നുണ്ട്. പക്ഷേ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ എന്തെല്ലാം ശ്രദ്ധിക്കണം. പണം സമ്പാദിക്കുന്നത് മാത്രമല്ല, അത് നിലനിര്‍ത്തുന്നതും കൂടി സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കണം.

പണപ്പെരുപ്പം കൂടുമ്പോള്‍ പരിഗണിക്കുക
സ്വര്‍ണത്തെ വിപണിയിലെ അനിശ്ചിതാവസ്ഥയുടെ സമയത്താണ് നമ്മള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കേണ്ടത്. ഇത് ഉറപ്പായും കൂടുതല്‍ വരുമാനം നിങ്ങള്‍ക്ക് നല്‍കും. ലോകം സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോള്‍ ഓരോ രാജ്യത്തെയും പ്രധാന സെന്‍ട്രല്‍ ബാങ്കുകള്‍ ഉയര്‍ന്ന അളവില്‍ സ്വര്‍ണം വാങ്ങുന്നത് ഇതുകൊണ്ടാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
അതുകൊണ്ട് ഓരോ വ്യക്തിക്കും സ്വര്‍ണം കൊണ്ട് നേട്ടമുണ്ടാക്കും. സ്വര്‍ണം നല്ലൊരു നിക്ഷേപ ഓപ്ഷനാവുന്നതും പെട്ടെന്ന് വരുമാനം ലഭിക്കുന്നത് കൊണ്ടാണ്.
ഓഹരികളില്‍ നിക്ഷേപിച്ചവര്‍ക്കും പരിഗണിക്കാം
ഓഹരികളുടെയും ബോണ്ടുകളുടെയും മൂല്യം നെഗറ്റീവിലേക്ക് പോകാം. ചിലപ്പോള്‍ വലിയ നഷ്ടങ്ങളും സംഭവിക്കാം. അങ്ങനെയുള്ളപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ നഷ്ടം നികത്താന്‍ സാധിക്കും.
അതിനായി ചെയ്യേണ്ടത്, നിങ്ങളുടെ നിക്ഷേപത്തെ വൈവിധ്യവത്കരിക്കുകയാണ്. ഒരു ഭാഗത്ത് നിക്ഷേപങ്ങള്‍ തുടരുക. അതോടൊപ്പം ഒരു പത്ത് ശതമാനം വരെ സ്വര്‍ണത്തിലും നിക്ഷേപിക്കുക. ഇങ്ങനെയാണ് വരുമാനത്തെ കൃത്യമായി ബാലന്‍സ് ചെയ്യാന്‍ സാധിക്കുക.
ദീര്‍ഘകാല നിക്ഷേപമായി കാണാം
നിങ്ങള്‍ക്ക് ദീര്‍ഘകാല നിക്ഷേപത്തില്‍ താല്‍പര്യമുണ്ടെന്ന് കരുതുക. അങ്ങനെയെങ്കില്‍ റിസ്‌ക് കുറഞ്ഞത് സ്വര്‍ണത്തിലാണ്. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് സ്വര്‍ണത്തില്‍ നിന്ന് വലിയ നേട്ടം ദീര്‍ഘകാലം കൊണ്ട് ഏതൊരാള്‍ക്കും ലഭിക്കും.
ട്രേഡിംഗ് അവസരങ്ങള്‍ മുതലെടുക്കുക. സ്വര്‍ണത്തെ ട്രേഡിംഗ് മാര്‍ക്കറ്റായി ഉപയോഗപ്പെടുത്തുക എന്നതും പ്രധാനമാണ്. ഇതെല്ലാം വില കുറഞ്ഞിരിക്കുമ്പോള്‍ ചെയ്യേണ്ടത്. പിന്നീട് ഇത് വലിയ വരുമാനമായി മാറും.
ഇക്കാര്യം നിക്ഷേപത്തില്‍ വേണ്ട
സാധാരണ ഒരു നിക്ഷേപമായി സ്വര്‍ണത്തെ കാണുക. ചെറിയ കാലയളവില്‍ വരുന്ന മാറ്റം കണ്ട് നിക്ഷേപിക്കാനോ, പിന്‍വലിക്കാനോ നില്‍ക്കരുത്. ഹ്രസ്വകാലയളവിലേക്കുള്ള നിരക്ക് മാറ്റങ്ങള്‍ പലപ്പോഴും അപ്രവചനീയമായിരിക്കും.
അത് നിക്ഷേപ തീരുമാനങ്ങളെടുക്കുന്നത് സങ്കീര്‍ണമാക്കി തീര്‍ത്തും. സ്വര്‍ണത്തെ നിങ്ങളുടെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തെ ബാലന്‍സ് ചെയ്യാന്‍ ഉപയോഗിക്കുക. അതായത് മറ്റൊന്നില്‍ നിന്നുള്ള നഷ്ടത്തെ നികത്താനുള്ള മാര്‍ഗമായി കാണുക.
സ്വര്‍ണ വിപണിയെ അറിയണം
സ്വര്‍ണ നിക്ഷേപത്തിനായി വരുന്നവര്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം സ്വര്‍ണ വിപണിയെ അറിയുന്നില്ലെന്നാണ്. പലരും നിക്ഷേപിക്കുന്നത് വളരെ ചെറിയ തുകയായിരിക്കും. അതും ഹ്രസ്വകാലയളവിലേക്ക് മാത്രമായിരിക്കും.
ഇതൊന്നും നേട്ടമുണ്ടാക്കാന്‍ സഹായിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാല വരുമാന സ്രോതസ്സിന് ചേര്‍ന്ന എല്ലാ ഘടകങ്ങളും സ്വര്‍ണത്തിലുണ്ട്. നിക്ഷേപിക്കുന്നതിന് മുമ്പ് വിദഗ്ധനോടോ, സാമ്പത്തിക ഉപദേഷ്ടാവിനോടോ ചോദിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുക.












Click it and Unblock the Notifications