സ്വര്‍ണത്തില്‍ ഇങ്ങനെ നിക്ഷേപിക്കാം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പോക്കറ്റ് നിറയ്ക്കാം, വഴികള്‍ ഇങ്ങനെ
ഏറ്റവും എളുപ്പത്തില്‍ വരുമാനം നേടാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് സ്വര്‍ണത്തിലൂടെയാണ് എന്നത് എല്ലാവര്‍ക്കും അറിയാമല്ലോ? എന്നാല്‍ ഇതൊരു വിരമിക്കല്‍ ഫണ്ടായി മാറ്റാന്‍ സാധിക്കുമോ? തീര്‍ച്ചയായും ഇപ്പോള്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് സ്വര്‍ണ നിക്ഷേപം വിരമിക്കല്‍ ഫണ്ടായി മാറ്റുന്നത്. ദീര്‍ഘകാല നിക്ഷേപമാണ് സ്വര്‍ണമെന്ന് അറിയാമല്ലോ? അതുപോലെ തന്നെയാണ് നമ്മുടെ റിട്ടയര്‍മെന്റ് ഫണ്ടും. ഇത് വര്‍ഷങ്ങള്‍ ചേര്‍ന്നാണ് രൂപപ്പെടുന്നത്.
അതുകൊണ്ട് സ്വര്‍ണ നിക്ഷേപം ഇതിന് ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ്. യാതൊരു നഷ്ടവും ഇതില്‍ നിന്ന് വരില്ല. പതിയെ ആ ഫണ്ട് വലുതായി വരും. നമ്മള്‍ വിരമിക്കുമ്പോഴേക്കും വിചാരിക്കാത്ത ഒരു തുക ആ ഫണ്ടിലുണ്ടാവും. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

നിക്ഷേപം ഏതില്‍ വേണമെന്ന് തീരുമാനിക്കുക
ആദ്യം ചെയ്യേണ്ടത് നിക്ഷേപം സ്വര്‍ണത്തിലാണെങ്കിലും, ഏത് തരത്തിലുള്ളതാവണമെന്ന് തീരുമാനിക്കുക. ഗോള്‍ഡ് ബാര്‍, ഗോള്‍ഡ് കോയിന്‍, ഗോള്‍ഡ് ഇടിഎഫ്, മ്യൂച്ചല്‍ ഫണ്ടുകള്‍, സ്വര്‍ണ ഓഹരികള്‍, ഗോള്‍ഡ് ഐആര്‍എ എന്നിവയാണ് ഓപ്ഷനായി ഉള്ളത്.
ഇതില്‍ വിരമിക്കലിനായി തയ്യാറാക്കിയ സ്വര്‍ണ ഫണ്ടാണ് ഗോള്‍ഡ് ഐആര്‍എകള്‍. ഏത് ടൈപ്പാണ് തിരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് നികുതി ഇളവുകള്‍ അടക്കം ലഭിക്കുക.
വിലയെ കുറിച്ച് അറിഞ്ഞിരിക്കുക
എത്ര കുറഞ്ഞ മുടക്ക് മുതലായാലും, സ്വര്‍ണം ലാഭകരമായ നിക്ഷേപമാണ്. എന്നാല്‍ ഈ നിക്ഷേപത്തിന് മുമ്പ് സ്വര്‍ണ വിലയെ കുറിച്ചും, മാര്‍ക്കറ്റ് ട്രെന്‍ഡുകളെ കുറിച്ചും ശരിക്കും അറിഞ്ഞിരിക്കുക. എവിടേക്കാണ് സ്വര്‍ണ വിപണി ഇപ്പോള്‍ പോകുന്നതെന്നും മനസ്സിലാക്കിയിരിക്കണം.
ഒരു രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍, വിതരണം, ഡിമാന്‍ഡ്, എന്നിവയെ ആശ്രയിച്ചാണ് സ്വര്‍ണത്തിന്റെ വിലയുണ്ടാവുക. അതിന് നിങ്ങള്‍ അപ്‌ഡേറ്റായി നില്‍ക്കണം. എപ്പോഴായിരിക്കണം നിക്ഷേപിക്കേണ്ടത് എന്ന് മനസ്സിലാക്കാന്‍ സാധിക്കണം.
വിശ്വാസമുള്ള ഡീലര്‍ വേണം
ഫിസിക്കല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍ വിശ്വാസമുള്ള ഒരു ഡീലറെ നമുക്ക് ആവശ്യമാണ്. ഇവര്‍ ഏറ്റവും ശുദ്ധമായ സ്വര്‍ണക്കട്ടകളും, നാണയങ്ങളും നല്‍കും. അതായത് ദീര്‍ഘകാലമായി സ്വര്‍ണ ബിസിനസില്‍ ഉള്ള ഡീലര്‍മാരുമായി വേണം നമ്മുടെ നിക്ഷേപ ഇടപാടുകള്‍. ഇവരില്‍ നിന്ന് മികച്ച റിട്ടേണ്‍ ലഭിക്കുമെന്നും, നടപടികള്‍ സുതാര്യമാണെന്നും ഉറപ്പുവരുത്തുക.
ഗോള്‍ഡ് ഐആര്‍എ നിക്ഷേപം ആരംഭിക്കുന്ന സമയത്ത്, അക്കൗണ്ട് മാനേജ് ചെയ്യാനും ഒരാളെ തിരഞ്ഞെടുക്കണം. നിങ്ങളുടെ കൈയ്യിലുള്ള സ്വര്‍ണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാനാണിത്. കസ്റ്റോഡിയന് ഐഎആര്‍എസ് അപ്രൂവ്ഡായിട്ടുള്ള വ്യക്തിയായിരിക്കാനും ശ്രമിക്കുക.
നികുതി അടക്കം ശ്രദ്ധിക്കുക
സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ സ്വാഭാവികമായും ഫീസ് നല്‍കേണ്ടി വരും. അത് നിങ്ങളുടെ ലാഭത്തെ കുറയ്ക്കും. ഇത് അറിഞ്ഞിരിക്കണം. സ്റ്റോറേജ്, മാനേജ്‌മെന്റ് ഫീസ് എന്നിവയെല്ലാം ഫീസില്‍ വരുന്നതാണ്. അടുത്തത് നികുതിയാണ്. ഏത് തരം നിക്ഷേപമാണ് എന്നതിനെ ആശ്രയിച്ചാണിത്. ഫിസിക്കല്‍ ഗോള്‍ഡ് ഒരു വര്‍ഷ കാലയളവിന് ശേഷം വിറ്റാല്‍ അത് ദീര്‍ഘകാല നിക്ഷേപ നിരക്കിലാണ് നികുതി ഈടാക്കുക. ഇത് സാധാരണ ആദായനികുതി നിരക്കിന് താഴെയാണ്.
ഗോള്‍ഡ് ഇടിഎഫ്, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിക്ഷേപമുണ്ടെങ്കില്‍ ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സാണ് ചുമത്തുക. ഓഹരികള്‍ വിറ്റാലും, അതില്‍ നിന്നുള്ള ലാഭവിഹിതം ലഭിച്ചാലും അങ്ങനെ തന്നെയാണ് നികുതിയുണ്ടാവുക. ചില ഐആര്‍എകളില്‍ നികുതി രഹിതമായ സേവനവുമുണ്ട്.












Click it and Unblock the Notifications