ഡിജിറ്റല്‍ ഗോള്‍ഡാണ് ഇപ്പോള്‍ പൊളി; കോടീശ്വരനാകാം, ഇത് മാത്രം ചെയ്താല്‍ മതി
സ്വര്‍ണം ഇന്ന് നമ്മുടെ പ്രധാന നിക്ഷേപ മാര്‍ഗമായി തീര്‍ന്നിരിക്കുകയാണ്. പണക്കാരനാവുക എന്ന മോഹമുള്ളവരെല്ലാം ഇതും നിക്ഷേപ മാര്‍ഗമായി കാണുന്നുണ്ട്. പലതരം നിക്ഷേപങ്ങള്‍ക്കിടയില്‍, അതിന്റെ വൈവിധ്യം വര്‍ധിപ്പിക്കാന്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവരുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ ലാഭവും, റിസ്‌കില്ലാത്തതും സ്വര്‍ണത്തെ പ്രിയപ്പെട്ടതാക്കി മാറ്റുന്നുണ്ട്.
എന്നാല്‍ അതിനേക്കാള്‍ സുരക്ഷിതമായി നമ്മളെ പണക്കാരനാക്കുക മറ്റൊരു കാര്യം കൂടി സ്വര്‍ണത്തിലുണ്ട്. അതാണ് ഡിജിറ്റല്‍ സ്വര്‍ണം. എല്ലാം ഡിജിറ്റലായി മാറി കൊണ്ടിരിക്കുന്ന ലോകത്ത് ഇതും വലിയൊരു മാറ്റമാണ്. എന്ത് കൊണ്ട് ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കണമെന്ന് നോക്കാം.

ഡിജിറ്റല്‍ ഗോള്‍ഡുകള്‍ ഇങ്ങനെ
സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെ കുറിച്ച് കേടിട്ടുണ്ടോ. എസ്ജിബി എന്നാണ് ഇവ അറിയപ്പെടുന്നത്. ഓരോ ബോണ്ടുകളം ഒരു ഗ്രാം തനി തങ്കം ഉപയോഗിച്ചുള്ള ഉറപ്പും ലഭിക്കും. സര്‍ക്കാരിന്റെ പിന്തുണയോടെ ആര്‍ബിഐയാണ് ഇക്കാര്യം പ്രഖ്യാപിക്കുക.
ഡിജിറ്റല്‍ ഗോള്‍ഡിലെ ഏറ്റവും ജനപ്രിയമായ ഉല്‍പ്പന്നമാണ് സോവറിന്‍ ബോണ്ടുകള്‍. വര്‍ഷത്തില്‍ 2.5 ശതമാനം പലിശയും ഇതോടൊപ്പം ലഭിക്കും. സര്‍ക്കാര്‍ ഉറപ്പുള്ളത് കൊണ്ട് നമുക്ക് നഷ്ടമൊന്നും സംഭവിക്കില്ല.
ഗോള്‍ഡ് ഇടിഎഫുകള്‍
ഗോള്‍ഡ് ഇടിഎഫുകളെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇതൊരു മ്യൂച്ചല്‍ ഫണ്ടുകളാണ്. ഇവ സ്വര്‍ണത്തിലാണ് നിക്ഷേപിക്കുക. സെബിയാണ് ഇതിനെ നിയന്ത്രിക്കുന്നത്. വളരെ സുരക്ഷിതമാണ് അപ്പോള്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ? പോക്കറ്റ് ഫ്രണ്ട്‌ലിയാണ് ഗോള്‍ഡ് ഇടിഎഫുകള്‍. ടിക്കറ്റുകള്‍ വാങ്ങുന്ന ചെലവ് മാത്രമേ ഇതിനുള്ളത്. ഒരു യൂണിറ്റിന് ആകെ 50 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ.
ഗുണങ്ങള്‍ ഇങ്ങനെ
ഇവ സുരക്ഷിതമാണെന്ന് പറയാന്‍ ധാരാളം കാരണമുണ്ട്. എളുപ്പത്തില്‍ ഇവ വാങ്ങാന്‍ സാധിക്കും. ആര്‍ബിഐയില്‍നിന്ന് അത് വാങ്ങാം. എസ്ജിബിയില്‍ ലഭിക്കുന്ന അത്ര പലിശ മറ്റൊരു നിക്ഷേപത്തിലും ലഭിക്കാന്‍ സാധ്യതയില്ല. നമുക്ക് സ്ഥിര വരുമാനം അതിലൂടെ ഉറപ്പിക്കാം. സ്വര്‍ണത്തിന്റെ ശുദ്ധിയിലും അതുപോലെ കുറവ് വരില്ല. സ്വര്‍ണം വില കുറച്ച് വാങ്ങാനും ഇത് സഹായിക്കും.
എസ്ജിബികളില്‍ ജിഎസ്ടി ചുമത്തില്ല. മൂന്ന് ശതമാനം പണം അതിലൂടെ നിക്ഷേപകര്‍ക്ക് സമ്പാദിക്കാം. ഗോള്‍ഡ് ഇടിഎഫുകള്‍ അതുപോലെ ശുദ്ധമായ സ്വര്‍ണമാണ്. ഓഹരി വിപണിയില്‍ നിന്ന് ഇവ വാങ്ങാം. അതുപോലെ വില്‍ക്കുകയും ചെയ്യാം. 50 രൂപ മാത്രമാണ് ചെലവ്. സെബിയുടെ റെഗുലേഷനും ഇതിനുണ്ട്. ജിഎസ്ടിയും ഇതിന് ചുമത്തില്ല.
ഡിജിറ്റല്‍ ഗോള്‍ഡാണ് താരം
ശുദ്ധതയാണ് ഡിജിറ്റല്‍ സ്വര്‍ണം നല്‍കുന്ന ഉറപ്പ്. നമ്മള്‍ ഫിസിക്കലായി വാങ്ങുന്നതിനേക്കാള്‍ ഉറപ്പുള്ള കാര്യമാണ്. കടകളില്‍ നിന്ന് വാങ്ങുന്നതില്‍ ശുദ്ധി കുറയാന്‍ സാധ്യതയുണ്ട്. ജിഎസ്ടി ഇല്ലാത്തതാണ് മറ്റൊരു കാര്യം. ജ്വല്ലറികളില്‍ അധിക ചാര്‍ജുകള്‍ ഉണ്ടാവും. എന്നാല്‍ ഡിജിറ്റല്‍ ഗോള്‍ഡില്‍ ഇതില്ല. അതിലൂടെ ലാഭം ഉണ്ടാവും.
സ്വര്‍ണം സൂക്ഷിക്കാന്‍ നമുക്ക് സ്‌റ്റോറേജ് ആവശ്യമാണ്. അതിന് ബാങ്ക് ലോക്കര്‍ വേണ്ടി വരും. അതിന് സര്‍വീസ് ചാര്‍ജ് നല്‍കണം. ഡിജിറ്റല്‍ ഗോള്‍ഡിലൂടെ ഇത് ലാഭിക്കാം. പലിശയും മികച്ച രീതിയില്‍ ലഭിക്കും. ഫിസിക്കല്‍ ഗോള്‍ഡിന് പല വിലയാണ് ഉണ്ടാവുക. എന്നാല്‍ വാങ്ങുന്നതും വില്‍ക്കുന്നതുമെല്ലാം ഡിജിറ്റല്‍ ഗോള്‍ഡില്‍ ഒരേ വിലയ്ക്കായിരിക്കും.












Click it and Unblock the Notifications