5 വയസ്സ് മാത്രമുള്ള ഗോള്‍ഡന്‍ റിട്രീവര്‍; ഈ നായ സമ്പാദിക്കുന്നത് വര്‍ഷം 8 കോടി, എങ്ങനെ എന്ന് അറിയാം
ലണ്ടന്‍: ഒരു നായക്ക് സ്വന്തമായി പണം സമ്പാദിക്കാന്‍ സാധിക്കുമോ? പെട്ടെന്നുള്ള മറുപടി ഇല്ലെന്ന് ആയിരിക്കും. നായകള്‍ മികച്ച വളര്‍ത്തുമൃഗങ്ങളാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമൊന്നുമില്ല. നമ്മളെല്ലാം വീട്ടില്‍ വളര്‍ത്താറുമുണ്ട്. എന്ന് വെച്ച് അത് പണം സമ്പാദിച്ച് നമുക്ക് തരുമോ? എങ്കില്‍ ഈ ചിന്താഗതി മാറ്റേണ്ട സമയമായി എന്ന് പറയാം.
ഒരു ഗോള്‍ഡന്‍ റിട്രീവര്‍ സമ്പാദിക്കുന്നത് കോടികളാണെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. ടക്കര്‍ ബുദ്‌സിന്‍ എന്നാണ് ഗോള്‍ഡന്‍ റിട്രീവറിന്റെ പേര്. വളരെ ക്യൂട്ടായിട്ടുള്ള നായയാണിത്. വര്‍ഷം ഒരു മില്യണ്‍ യുഎസ് ഡോളറാണ് ഈ നായ സമ്പാദിക്കുന്നത്. എട്ട് കോടി 27 ലക്ഷം രൂപയില്‍ അധികം വരും ഈ തുക.

IMAGE CREDIT: tuckerbudzyn instagram
അഞ്ച് വയസ്സ് മാത്രമുള്ളൊരു ക്യൂട്ട് നായയാണ് ടക്കര്‍. പക്ഷേ അതിവേഗത്തിലാണ് ഈ റിട്രീവര്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായി മാറിയത്. നായകളിലെ ഇന്‍ഫ്‌ളുവന്‍സര്‍ ആയിട്ടാണ് ഈ റിട്രീവര്‍ അറിയപ്പെടുന്നത്. സ്‌പോണ്‍സേര്‍ഡ് പരസ്യങ്ങളില്‍ നിന്നാണ് ഗോള്‍ഡന്‍ റിട്രീവര്‍ പണം നേടി തുടങ്ങിയത്. അതും രണ്ടാം വയസ്സില്‍ തന്നെ വരുമാനം ഇതിന് ലഭിച്ച് തുടങ്ങിയിരുന്നു.
ടക്കറിന്റെ ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാവുക. 31കാരിയായ കോര്‍ട്‌നി ബുദ്‌സിന്‍ ആണ് ഈ നായയുടെ ഉടമ. ടക്കറിന് വേണ്ടി ഒരു സോഷ്യല്‍ മീഡിയ പേജ് ഇവരാണ് ഉണ്ടാക്കിയത്. പിന്നീട് നടന്നതൊക്കെ ചരിത്രം എന്നാണ് ഇവര്‍ പറയുക.ടക്കറിന് വെറും എട്ടാഴ്ച്ച പ്രായമുള്ളപ്പോഴാണ് കോട്‌നി ഇതിനെ സ്വന്തമാക്കുന്നത്.
2018 ജൂണിനായിരുന്നു അത് നടന്നത്. ഒരു മാസം കഴിഞ്ഞ് ഐസ് ക്യൂബും വെച്ച് കളിക്കുന്ന ടക്കറിന്റെ ഒരു വീഡിയോസ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു. നിരവധി മെസേജുകളാണ് അതിന് ശേഷം ലഭിച്ചതെന്ന് കോര്‍ട്‌നി പറയുന്നു. തന്റെ നായയെ കുറിച്ച് അന്വേഷിച്ച് നിരവധി പേരാണ് സമീപിച്ചത്.
ടക്കറിന് ആറ് മാസം പ്രായമായപ്പോഴേക്ക് 60000 ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നു. അത് ശരിക്കും കോര്‍ട്‌നിയെ ഞെട്ടിക്കുന്നതായിരുന്നു. കോര്‍ട്‌നിയായിരുന്നു സാധാരണ വീടുകള്‍ വൃത്തിയാക്കുന്ന ജോലികളായിരുന്നു ഏറ്റെടുത്തിരുന്നത്. ഭര്‍ത്താവ് മൈക്ക് സിവില്‍ എഞ്ചിനീയറായിരുന്നു.
അതേസമയം കോര്‍ട്‌നിയും മൈക്കും, ടക്കറിനെയും അതിന്റെ കുഞ്ഞ് ടോഡിനെയും നോക്കാനായി ജോലി രാജിവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ നിന്നടക്കം ഇവര്‍ക്ക് നല്ല തുക ലഭിക്കുന്നുമുണ്ട്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 25 മില്യണ്‍ ആരാധകരാണ് ഈ നായക്കുള്ളത്.
ടിക് ടോക്കില്‍ 11.1 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. യുട്യൂബില്‍ 5.1 മില്യണ്‍, ഫേസ്ബുക്കില്‍ 4.3 മില്യണ്‍, ഇന്‍സ്റ്റഗ്രാമില്‍ 3.4 മില്യണ്‍, ട്വിറ്ററില്‍ 62400 എന്നിങ്ങനെയാണ് ഫോളോവേഴ്‌സിന്റെ എണ്ണം. ടിക്ക് ടോക്കില്‍ നിന്ന് മാത്രം 11094 ഡോളര്‍ വരെ ഇത് സ്വന്തമാക്കുന്നുണ്ട്. മൊത്തം രുമാനം നോക്കുകയാണെങ്കില്‍ കോടികള്‍ വരും.












Click it and Unblock the Notifications